...
Home Entertainments ഗിരീഷ് എഡി- നസ്‌ലെൻ ടീമിന്റെ ‘ഐ ആം കാതലൻ’ റിലീസ് നവംബർ 7 ന്

ഗിരീഷ് എഡി- നസ്‌ലെൻ ടീമിന്റെ ‘ഐ ആം കാതലൻ’ റിലീസ് നവംബർ 7 ന്

അനിഷ്മ നായികയായെത്തുന്ന ചിത്രത്തിൽ ദിലീഷ് പോത്തൻ, ലിജോമോൾ, ടി.ജി രവി, സജിൻ, വിനീത് വാസുദേവൻ, വിനീത് വിശ്വം എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

244

മോളിവുഡിലെ ഹിറ്റ് കൂട്ടുകെട്ടായ ഗിരീഷ് എ ഡി – നസ്‌ലെൻ ടീം വീണ്ടുമൊന്നിക്കുന്ന ഐ ആം കാതലൻ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ചിത്രം നവംബർ 7 ന് തിയേറ്ററുകളിൽ എത്തും. നേരത്തെ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം സാങ്കേതിക പ്രശ്‌നം മൂലം റിലീസ് നീളുകയായിരുന്നു.

അനിഷ്മ നായികയായെത്തുന്ന ചിത്രത്തിൽ ദിലീഷ് പോത്തൻ, ലിജോമോൾ, ടി.ജി രവി, സജിൻ, വിനീത് വാസുദേവൻ, വിനീത് വിശ്വം എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നടൻ സജിൻ ചെറുകയിലാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ഗിരീഷ് എ ഡി സംവിധാനം ചെയ്ത തണ്ണീർമത്തൻ ദിനങ്ങളിലൂടെയായിരുന്നു നസ്‌ലെൻ സിനിമ രംഗത്ത് സജീവമായത്. പൂമരം, എല്ലാം ശരിയാകും, ഓ മേരി ലൈല എന്നീ ചിത്രങ്ങൾക്ക് ശേഷം ഡോ. പോൾസ് എന്റർടെയിന്മെന്റസിന്റെ ബാനറിൽ ഡോ. പോൾ വർഗീസ്, കൃഷ്ണമൂർത്തി എന്നിവർ ചേർന്ന് നിർമിച്ച ചിത്രത്തിൽ നിർമാതാവായി ഗോകുലം ഗോപാലനും ഉണ്ട്. പുതുതായി പുറത്തിറങ്ങിയ പോസ്റ്ററിലാണ് ഗോകുലം ഗോപാലന്റെ പേരും ഉൾപ്പെടുത്തിയിരിക്കുന്നത്.

തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സൂപ്പർ ഹിറ്റുകൾക്കും പ്രേമലു എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിനും ശേഷം ഗിരീഷ് എ ഡി- നസ്ലെൻ ടീമൊന്നിക്കുന്ന ‘ഐ ആം കാതലൻ’ ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

ശരൺ വേലായുധൻ ആണ് ചിത്രത്തിന്റെ കാമറ. എഡിറ്റിംഗ് ആകാശ് ജോസഫ് വർഗീസ്, സിദ്ധാർത്ഥ പ്രദീപാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്.കലാസംവിധാനം – വിവേക് കളത്തിൽ, വസ്ത്രാലങ്കാരം – ധന്യ ബാലകൃഷ്ണൻ , മേക്കപ്പ് – സിനൂപ് രാജ്, വരികൾ- സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ – മനോജ് പൂങ്കുന്നം, ഫിനാൻസ് കൺട്രോളർ – അനിൽ ആമ്പല്ലൂർ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.