...
Home Entertainments ന്യൂവേവ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ; ‘ഹൈക്കു’ സിനിമകൾ പ്രദർശിപ്പിക്കും

ന്യൂവേവ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ; ‘ഹൈക്കു’ സിനിമകൾ പ്രദർശിപ്പിക്കും

ന്യൂവേവ് ഫെസ്റ്റിവലിന്റെ ആറാമത്തെ എഡിഷനാണ് നടക്കാൻ പോകുന്നത്. ലോകസിനിമകൾ, ഇന്ത്യൻ സിനിമകൾ, മലയാള സിനിമകൾ, കുറേറ്റഡ് പാക്കേജുകളിലായി 150 ൽ അധികം സിനിമകൾ പ്രദർശിപ്പിക്കും.

230

നവംബർ 8,9,10 തീയതികളിൽ കോഴിക്കോട് കൃഷ്ണമേനോൻ മ്യൂസിയം തിയേറ്ററിൽ നടക്കുന്ന ന്യൂവേവ് ഫിലിം സ്‌കൂൾ ഷോർട്ട് ഫിലിം – ഡോക്യുമെന്ററി ഫെസ്റ്റിവലിന്റെ ഭാഗമായി പാലക്കാട് ഇൻസൈറ്റ് ഫിലിം ക്ലബ്ബിന്റെ അമരക്കാരൻ കെ.വി.വിൻസെന്റ് സംവിധാനം ചെയ്‌ത 25ൽ അധികം ഹൈക്കു സിനിമകൾ പ്രദർശിപ്പിക്കും.

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഷോർട്ട് ഫിലിം ഫെസ്റ്റിവലായ ന്യൂവേവ് ഫെസ്റ്റിവലിന്റെ ആറാമത്തെ എഡിഷനാണ് നടക്കാൻ പോകുന്നത്. ലോകസിനിമകൾ, ഇന്ത്യൻ സിനിമകൾ, മലയാള സിനിമകൾ, കുറേറ്റഡ് പാക്കേജുകളിലായി 150 ൽ അധികം സിനിമകൾ പ്രദർശിപ്പിക്കും. 25000 രൂപയുടെ കാഷ് അവാർഡ് ഉള്ള ഇന്ത്യൻ മത്സര വിഭാഗമാണ് ഫെസ്റ്റിവലിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഫെസ്റ്റിവലിന്റെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ആരംഭിച്ചു. 9895286711 എന്ന നമ്പറിലേക്ക് 300 രൂപ ഗൂഗിൾ പേ ചെയ്ത് രജിസ്റ്റർ ചെയ്യാവുന്നതാണ്. പ്രവേശനം ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് മാത്രം. മത്സരവിഭാഗത്തിലേക്കുള്ള സിനിമകൾ ഒക്ടോബർ 31 വരെ സ്വീകരിക്കും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.