...
Home News Kerala പണത്തിനു മീതെ കോൺഗ്രസ്സിൽ ഒരു പരുന്തും പറക്കില്ല

പണത്തിനു മീതെ കോൺഗ്രസ്സിൽ ഒരു പരുന്തും പറക്കില്ല

കൊച്ചിയിലെ വമ്പൻ ബിൽഡഴ്സ്. ദിലീപിന് പാർട്ടണർഷിപ്പുള്ള കമ്പനിയാണ് മേത്തർ ബിൽഡഴ്സ്. മലയാള സിനിമയിലെ ഏറ്റവും സമ്പന്നൻ ആരാണെന്ന് ചോദിച്ചാൽ അത് ദിലീപ് അല്ലാതെ മാറ്റാരുമല്ല.

386

| സി സുരേഷ്

കോൺഗ്രസ്സിന്റെ രാജ്യസഭാ സീറ്റ് ഒരു വനിതക്ക് നൽകിക്കൊണ്ട് കോൺഗ്രസ്സ് നല്ലൊരു മാതൃക കാണിച്ചു. അഭിനന്ദനങ്ങൾ. കാലങ്ങളായി കോൺഗ്രസ്സിനുവേണ്ടി മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്ന ധാരാളം വനിതാ പ്രവർത്തകർ ഉള്ള ഒരു പാർട്ടിയിൽ എങ്ങനെ ജെബി മേത്തർ നോമിനേറ്റ് ചെയ്യപ്പെട്ടു.? അവിടെയാണ് കോൺഗ്രസ്സ് അതിന്റെ തനിക്കൊണം കാണിച്ചത്.

സ്ത്രീകളോടുള്ള പരിഗണന ഒന്നുമല്ല ഈ നോമിനേഷൻ. ഭരണം നഷ്ടപ്പെട്ട് സാമ്പത്തികമായി തകർന്ന കോൺഗ്രസ്സിനെ കരകയറ്റാൻ രാജ്യസഭാ സീറ്റ് മേത്തർ ബിൽഡേഴ്സിനു വിറ്റു എന്നുപറയുന്നതാകും ശരി. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിലെ ഉമ്മൻ ചാണ്ടിയുടെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഷാഫി മേത്തറിന്റെ സഹോദരിയാണ് ജെബി മേത്തർ.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഒട്ടേറെ സാമ്പത്തിക ആരോപണങ്ങൾ വന്നപ്പോൾ സ്ഥാനമിഴിയേണ്ടി വന്ന ആളാണ് ഷാഫി മേത്തർ. ഷാഫിക്ക് കിട്ടേണ്ട സ്ഥാനമാണ് ഇപ്പൊ പെങ്ങൾക്ക് കൊടുത്തത്. പണത്തിനു മീതെ കോൺഗ്രസ്സിൽ ഒരു പരുന്തും പറക്കില്ല.

കൊച്ചിയിലെ വമ്പൻ ബിൽഡഴ്സ്. ദിലീപിന് പാർട്ടണർഷിപ്പുള്ള കമ്പനിയാണ് മേത്തർ ബിൽഡഴ്സ്. മലയാള സിനിമയിലെ ഏറ്റവും സമ്പന്നൻ ആരാണെന്ന് ചോദിച്ചാൽ അത് ദിലീപ് അല്ലാതെ മാറ്റാരുമല്ല. സിനിമയിൽ നിന്ന് മാത്രമല്ല ദിലീപ് പണം ഉണ്ടാക്കിയത്. റിയൽ എസ്റ്റേറ്റ് ബിസിനസ്സിൽ മേത്തറിൽ പങ്കാളിയായതുകൊണ്ടാണ്.

അതുകൊണ്ടാണ് ദിലീപിന്റെ കേസിൽ മേത്തർ ഫ്‌ളാറ്റിൽ പോലീസ് റെയിഡ് നടത്തി. പാവപ്പെട്ട ലിജുവിനെ സുധാകരൻ കൊണ്ടുനടന്നു പറ്റിച്ചു. കോടികളാണ് സുധാകരന്റെ കൈകളിൽ എത്തിയതെന്നാണത്രേ പിന്നാമ്പുറ സംസാരം. ആനകൊടുത്താലും, ആശ കൊടുക്കരുത് എന്നൊരു ചൊല്ലുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.