...
Home Entertainments ‘കാതലിക്ക നേരമില്ലെ’ ; ജയം രവി – നിത്യ മേനോൻ ചിത്രം തീയറ്ററുകളിലേക്ക്

‘കാതലിക്ക നേരമില്ലെ’ ; ജയം രവി – നിത്യ മേനോൻ ചിത്രം തീയറ്ററുകളിലേക്ക്

തനിക്കും നിത്യ മേനോനും തുല്യ പ്രധാന്യമാണുള്ളതെന്ന് ജയം രവി നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

236

ജയം രവി കേന്ദ്ര കഥാപാത്രമായ ‘കാതലിക്ക നേരമില്ലെ’ അടുത്ത മാസം 20ന് പ്രദർശനത്തിനെത്തുന്നു കിരുത്തിഗ ഉദയനിധിയുടെ സംവിധാനത്തിൽ മലയാളിയായ നിത്യ മേനോൻ ആണ് നായികാ കഥാപാത്രമായി എത്തുക.

തനിക്കും നിത്യ മേനോനും തുല്യ പ്രധാന്യമാണുള്ളതെന്ന് ജയം രവി നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതിനാൽ നിത്യ മേനോന്റെ പേരാണ് സിനിമയില്‍ ആദ്യം ഉപയോഗിച്ചിട്ടുള്ളതെന്നും ജയം രവി വ്യക്തമാക്കിയിരുന്നു.

ലാല്‍, വിനോദിനി, വിനയ് റായ്, ഗായകൻ മനോ എന്നിവരും കാതലിക്ക നേരമില്ലൈയില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. എ ആർ റഹ്‌മാനാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.