അനിയന്ത്രിതവും ക്രമാതീതവുമായ വളര്‍ച്ചയെ വൈദ്യശാസ്ത്രത്തില്‍ അര്‍ബ്ബുദമെന്നും സാമ്പത്തികശാസ്ത്രത്തില്‍ വികസനമെന്നും വിശേഷിപ്പിക്കുന്നു

നിരന്തരമായി വികസിക്കാന്‍ ഘടനാപരമായിത്തന്നെ നിര്‍ബന്ധിതമാക്കപ്പെടുന്ന സാമ്പത്തിക സിദ്ധാന്തങ്ങള്‍ക്ക് വിഭവ പ്രതിസന്ധിയെ സംബന്ധിച്ച ചോദ്യങ്ങളെ അവഗണിക്കുകയോ, അരികിലേക്ക് മാറ്റുകയോ ചെയ്യേണ്ടതുണ്ടായിരുന്നു.

| കെ സഹദേവന്‍

ഉത്പാദന വളര്‍ച്ചയ്ക്കും സാങ്കേതികവിദ്യാ നവീകരണത്തിലൂടെയുള്ള കാര്യക്ഷമതാ വര്‍ദ്ധനവിനും പോകാവുന്ന ദൂരത്തെ സംബന്ധിച്ച ബോധ്യം നിലവിലെ പ്രതിസന്ധികള്‍ തിരിച്ചറിയുന്നതിനും സാമൂഹിക പുരോഗതിക്കായുള്ള അന്വേഷണങ്ങളിലും സുപ്രധാനമാണ്. പ്രാകൃതികമായ തിരിച്ചടികളുടെയും വിഭവ ദൗര്‍ലഭ്യത്തിന്റെയും പശ്ചാത്തലത്തില്‍ സാമ്പ്രദായിക വികസന വക്താക്കള്‍ മുന്നോട്ടുവെക്കുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടുന്നതിന് പോലും നേരത്തെ സൂചിപ്പിച്ച ജെവന്‍സ് പ്രഹേളിക മനസ്സിലാക്കേണ്ടത് അനിവാര്യമാകുന്നു. (വര്‍ത്തമാന വികസന സംവാദങ്ങളില്‍ ആവര്‍ത്തിച്ച് കേള്‍ക്കുന്ന ‘സുസ്ഥിര വികസനം’ (Sustainable growth ഒരു വിരുദ്ധോക്തി (Oxymoron) ആകുന്നതെങ്ങിനെയെന്ന് പിന്നീട് വിശദീകരിക്കുന്നതാണ്.)

മുതലാളിത്ത ഉത്പാദന യന്ത്രം അതേരീതിയില്‍ പ്രവര്‍ത്തനം തുടരണമെങ്കില്‍ പ്രകൃതി വിഭവങ്ങളുടെ നിരന്തര പ്രവാഹം സാധ്യമാക്കേണ്ടതുണ്ട്. അതിനാല്‍ പ്രകൃതി വിഭവങ്ങളുടെ ദൗര്‍ലഭ്യത്തെ അംഗീകരിക്കുവാന്‍ മുതലാളിത്ത സമ്പദ്ശാസ്ത്രകാരന്മാര്‍ വിസമ്മതിക്കുന്നത് കാണാം. അമേരിക്കന്‍ സമ്പദ്ശാസ്ത്രകാരനായ റോബര്‍ട്ട് സോളോ വിശദീകരിക്കുന്നത് ശ്രദ്ധിക്കുക: ”വിഭവ പ്രതിസന്ധി എന്നൊന്ന് തത്വത്തില്‍ ഇല്ല. പ്രകൃതി വിഭവങ്ങള്‍ ഇല്ലാതെ തന്നെ ലോകത്തിന് മുന്നോട്ടുപോകാന്‍ കഴിയും.

അതുകൊണ്ടുതന്നെ (പ്രകൃതി വിഭവങ്ങളുടെ) ക്ഷയം എന്നത് കേവലം ഒരു സംഭവം മാത്രമാണ്, അതൊരു വിപത്തല്ല” (R. Solow, 1973). സാങ്കേതിക വിദ്യകളുടെ നവീകരണത്തിലൂടെ വിഭവ പ്രതിസന്ധി മറികടക്കാമെന്ന സോളോ-സ്വാന്‍ വളര്‍ച്ചാ മാതൃക (Solow-Swan Growth Model) കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നത് അങ്ങിനെയാണ്.

സാങ്കേതികവിദ്യകളുടെ നവീകരണത്തിലൂടെ മാത്രം വിഭവ പ്രതിസന്ധികളെ മറികടക്കാന്‍ സാധ്യമല്ലെന്നും മുതലാളിത്ത വളര്‍ച്ചയ്ക്ക് പരിധി കല്പിക്കേണ്ടതുണ്ടെന്നും വ്യവസ്ഥയ്ക്കകത്തുനിന്നുതന്നെ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങിയ കാലം കൂടിയായിരുന്നു അത്. നിരന്തരവും ക്രമാതീതവുമായ വളര്‍ച്ച പരിമിതമായ വിഭവങ്ങള്‍ മാത്രമുള്ള ഒരു ഗ്രഹത്തില്‍ അസാധ്യമാണെന്ന് കൂടുതല്‍ വ്യക്തതയോടെ മനസ്സിലാക്കപ്പെടാന്‍ തുടങ്ങി. ‘ദ ലിമിറ്റ്‌സ് ടു ഗ്രോത്ത്’ എന്ന ക്ലബ്ബ് ഓഫ് റോം റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കപ്പെടുന്നതും ഇതേകാലയളവിലായിരുന്നു. തുടര്‍ന്ന് ബ്രന്‍ഡ്‌ലാന്റ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച ‘നമ്മുടെ പൊതുഭാവി’ (Our Common Future)യും വികസന പ്രതിസന്ധികളുടെ ആഴത്തെക്കുറിച്ച് കൂടുതല്‍ ഗൗരവമായ ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നു.

എന്നാല്‍ നിരന്തരമായി വികസിക്കാന്‍ ഘടനാപരമായിത്തന്നെ നിര്‍ബന്ധിതമാക്കപ്പെടുന്ന സാമ്പത്തിക സിദ്ധാന്തങ്ങള്‍ക്ക് വിഭവ പ്രതിസന്ധിയെ സംബന്ധിച്ച ചോദ്യങ്ങളെ അവഗണിക്കുകയോ, അരികിലേക്ക് മാറ്റുകയോ ചെയ്യേണ്ടതുണ്ടായിരുന്നു. ”പ്രകൃതി വിഭവങ്ങള്‍ മനുഷ്യ മനസ്സിന്റെ ഉത്പന്നങ്ങളാണെന്നും അവയുടെ പരിമിതി എന്ന് പറയുന്നത് ഭൗതികമല്ല, മറിച്ച്, മനുഷ്യാവശ്യങ്ങളെയും സങ്കല്പങ്ങളെയും പ്രശ്‌ന പരിഹാരത്തിനുള്ള കഴിവിനെയും അടിസ്ഥാനമാക്കിയുള്ളതാണെന്നും” (Judith. R,, 1990) ഉള്ള വാദഗതികള്‍ ഉയര്‍ന്നുവന്നു. അപരിമിതമായ ആശയങ്ങളുടെ അനസ്യൂത പ്രവാഹത്തിലൂടെ നിരന്തര വളര്‍ച്ച സാധ്യമാക്കാമെന്ന് വളര്‍ച്ചാ സിദ്ധാന്തത്തിന്റെ വക്താക്കള്‍ സ്വപ്നം കാണുന്നതിന്റെ അടിസ്ഥാനമിതാണ്.

വളര്‍ച്ച (growth) എന്നത് ആധുനികലോകത്തിന്റെ മതമായി മാറുകയും കൂടുതല്‍ ഉത്പാദനം, കൂടുതല്‍ ഉപഭോഗം, കൂടുതല്‍ ചരക്കുവല്‍ക്കരണം (commodification) എന്നിവ വളര്‍ച്ചാ മതത്തിന്റെ മൂലമന്ത്രങ്ങളായി മാറുകയും ചെയ്തു. അനിയന്ത്രിതവും ക്രമാതീതവുമായ വളര്‍ച്ച വാസ്തവത്തില്‍ ചികിത്സിച്ച് മാറ്റാന്‍ കഴിയാത്ത അര്‍ബ്ബുദരോഗമാണ്. സമ്പദ്ശാസ്ത്രം അതിനെ വികസനമെന്ന ഓമനപ്പേരില്‍ വിശേഷിപ്പിക്കുന്നുവെന്ന് മാത്രം.

അതേസമയം അമിതമായ ഭൗതിക വികസനത്തെ തൃപ്തിപ്പെടുത്തുംവിധം ഊര്‍ജ്ജത്തിന്റെയും പദാര്‍ത്ഥങ്ങളുടെയും ഒരേദിശയിലേക്കുള്ള നിരന്തരപ്രവാഹത്തിന്(linear flow) പ്രാപഞ്ചിക ഭൗതിക നിയമങ്ങള്‍ (physical laws) വിഘാതമാകുന്നതെങ്ങിനെയെന്ന് ലോകം അനുഭവത്തിലൂടെ ബോദ്ധ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ഭൗതിക നിയമങ്ങളുമായി-പ്രത്യേകിച്ചും താപഗതിക നിയമങ്ങളുമായി (Laws of Thermodynamics)- ബന്ധപ്പെടുത്തി വിശകലനം ചെയ്യാനും അവയ്ക്ക് അനുരൂപമായി ചിട്ടപ്പെടുത്താനും തയ്യാറാകേണ്ടതിന്റെ അനിവാര്യതയിലേക്കാണ് നിലവില്‍ ലോകം നേരിടുന്ന പ്രതിസന്ധികള്‍ വിരല്‍ ചൂണ്ടുന്നത്.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം അധികാരത്തിലേക്ക് നീങ്ങുമ്പോൾ അത് ഒരു “പൊളിറ്റിക്കൽ ട്രാപ്പ്” ആകാമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകരിൽ ചിലർ ഉയർത്തുന്നത്. വലിയ സഖ്യങ്ങളായ ഡിഎംകെയും എഐഎഡിഎംകെയും ഒരുമിച്ചാൽ തമിഴ്‌നാട്ടിലെ എൻഡിഎ സഖ്യത്തിന്റെ രാഷ്ട്രീയ ശക്തി തകരാനുള്ള സാധ്യതയുണ്ടെന്ന്...

Keep exploring...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

More News

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...