അടിച്ചമർത്തലുകൾക്കെതിരെയുള്ള സമരങ്ങളോട് വിയോജിക്കുന്നവരോട് പറയാനുള്ളത്

ഇനിയെന്താണ് ബദൽ? ഇനിയും ചലിക്കാത്ത നാവും,ചുരുട്ടാത്ത മുഷ്ടിയും കൊണ്ട് വെറുതെ സമരവിരുദ്ധ ഹാഷ്ടാഗുകൾ തൂക്കിയിടുമ്പോൾ തൂക്കിവിൽക്കപ്പെടുന്ന നമ്മുടെ ജീവിതസാഹചര്യങ്ങളെ കുറിചോർക്കുക.

| കവിത എം

നാളിതുവരെയും സമരങ്ങളും പോരാട്ടങ്ങളും ചരിത്രത്തിലേടു കുറിച്ചത് അടിച്ചമർത്തലനെതിരെ ഉയർന്ന അതിശക്തമായ പ്രതീകങ്ങളായിട്ടാണ്. സമരം, പ്രതിഷേധം തുടങ്ങിയ പദങ്ങൾക്കും കാലം ഡിപ്രിസിയേഷൻ ചാർജ് ചെയ്തിരിക്കണം. അതുകൊണ്ടാവണം ഒരു ലോങ്ങ്‌ മാർച്ചിന്റെ നീളമോ, മണിയടി മുഴക്കത്തിന്റെ പ്രകമ്പനമോ, പുലയച്ചൂട്ടിന്റെ ആളിക്കത്തലോ ഇല്ലാതെ പഴിച്ചും പൊലിപ്പിച്ചും സമരങ്ങൾ പണിമുടക്കിയും മുടക്കാതെയും ഇന്ന് കടന്ന് പോകുന്നത്.

അപ്രസക്തമായ എത്രയോ ചർച്ചകൾക്ക് വേണ്ടി മണിക്കൂറുകളോളം ചില മാധ്യമങ്ങൾ ക്രിയാത്മക ചർച്ചകളെയും പ്രതിഷേധങ്ങളെയും കയ്യാമം വച്ച് കച്ചവടവൽക്കരിക്കപ്പെടുന്നു. സാധാരണക്കാരന്റെ, തൊഴിലാളിവർഗ്ഗത്തിന്റെ, നിത്യ ജീവിതത്തിലെ സർവ്വ സാധാരണമായ ആവശ്യങ്ങളും അവകാശങ്ങളും പോലും കുത്തകകളുടെ പോക്കറ്റിലെ ചുരുട്ടിക്കൂട്ടിയ വെറും അവകാശപത്രിക മാത്രമായ് ഒതുങ്ങുമ്പോൾ ഏതൊരു സാധാരണക്കാരനും ചോദിച്ചു പോകും എവിടെ ഫോർത്ത് എസ്റ്റേറ്റ്? ജനാതിപത്യത്തെ കുറിച്ചുള്ള ചോദ്യം പോലും ഞാൻ എന്നേ മറന്നു കഴിഞ്ഞിരിക്കുന്നു. ഒരുപക്ഷെ നിങ്ങളിൽ ചിലരും..

രണ്ട് ദിവസം കൊണ്ട് അർദ്ധചലനാവസ്ഥയിൽ കടകമ്പോളങ്ങളും ഗതാഗതവും നിസ്സംഗമായ് നോക്കുമ്പോൾ വിശന്നു വലഞ്ഞവരുണ്ടാവാം. ആവശ്യങ്ങൾ അല്പം വൈകി നേടിയവരും നേടാത്തവരുമുണ്ടാവാം.., അംഗീകരിക്കുന്നു.. എല്ലാത്തിനും ഹർത്താൽ മാത്രമാണ് പ്രതിഷേധരീതിയെന്ന പക്ഷക്കാരിയല്ല ഞാൻ പക്ഷേ ഇനിയെങ്കിലും ഒരു ചെറുവിരൽ അനക്കാതിരുന്നാലോ ?

ഈ രണ്ട് ദിവസത്തിന്റെ നേരിയ പ്രതിഷേധം കൊണ്ട് രാജ്യത്തിന്റെ ഖജനാവ് കാലിയാകുമെന്നും രാജ്യത്തിന്റെ വളർച്ചയെ താറടിക്കുമെന്നും പറഞ്ഞു സമരത്തോട് വിയോജിച്ചവരോട് ഒരു ചോദ്യം. ഇനിയെന്താണ് ബദൽ? ഇനിയും ചലിക്കാത്ത നാവും,ചുരുട്ടാത്ത മുഷ്ടിയും കൊണ്ട് വെറുതെ സമരവിരുദ്ധ ഹാഷ്ടാഗുകൾ തൂക്കിയിടുമ്പോൾ തൂക്കിവിൽക്കപ്പെടുന്ന നമ്മുടെ ജീവിതസാഹചര്യങ്ങളെ കുറിചോർക്കുക.

തൊടുമ്പോൾ ഗ്യാസ് ലൈറ്റ്റും വണ്ടിയുടെ താക്കോലും മാത്രമല്ല പൊള്ളുന്നത്, ഉപ്പ് തൊട്ട് കർപ്പൂരം വരെയും പൊള്ളിക്കാൻ ഒരുങ്ങുന്നു എന്ന് ഓർക്കുക. അതല്ല ഇനിയും നിങ്ങൾ വിയോജിക്കുന്നുവെങ്കിൽ നിങ്ങൾക്കും വീട്ടിലിരുന്നു സന്മാർഗത്തോടെ ‘രാജ്യതാല്പര്യം’ സംരക്ഷിച്ചുകൊണ്ട് പ്രതിഷേധിക്കാം…ദീപം കൊളുത്തി കതകടച്ചു പാത്രം കൊട്ടി കൊണ്ട് പ്രതിഷേധിക്കാം.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം അധികാരത്തിലേക്ക് നീങ്ങുമ്പോൾ അത് ഒരു “പൊളിറ്റിക്കൽ ട്രാപ്പ്” ആകാമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകരിൽ ചിലർ ഉയർത്തുന്നത്. വലിയ സഖ്യങ്ങളായ ഡിഎംകെയും എഐഎഡിഎംകെയും ഒരുമിച്ചാൽ തമിഴ്‌നാട്ടിലെ എൻഡിഎ സഖ്യത്തിന്റെ രാഷ്ട്രീയ ശക്തി തകരാനുള്ള സാധ്യതയുണ്ടെന്ന്...

Keep exploring...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

More News

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...