കഴിഞ്ഞ ദിവസം അന്തരിച്ച തബല മാന്ത്രികന്‍ ഉസ്‌താദ് സാക്കീര്‍ ഹുസൈന് മലയാള സിനിമയുമായി വലിയ ബന്ധമുണ്ട്. അദ്ദേഹം കേരളത്തെയും കേരളത്തിലെ സംഗീത ആസ്വാദകരെയും ഏറെ ഇഷ്‌ടപ്പെട്ടിരുന്നു.
ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്‌ത മോഹൻലാൽ ‘വാനപ്രസ്‌ഥം’ എന്ന സിനിമയ്ക്ക് സംഗീതം നല്‍കിയത് സാക്ഷാല്‍ നാദവിസ്‌മയം ഉസ്‌താദ് സാക്കീര്‍ ഹുസൈന്‍ ആണ്. 73 ാം വയസില്‍ അദ്ദേഹം വിടപറയുമ്പോള്‍ സംഗീത ലോകത്തിന് നികത്താനാവാത്ത നഷ്‌ടം തന്നെയാണ്.
ഇതിനുപുറമെ കോഴിക്കോട്ടെ മലബാര്‍ മഹോത്സവത്തിലും അദ്ദേഹം പങ്കാളിയായിട്ടുണ്ട്. താളത്തെയും തബലയേയും ഗസലുകളെയും ഹിന്ദുസ്ഥാനി സംഗീതത്തെയും ഭ്രാന്തമായി സ്‌നേഹിക്കുന്ന കലാസ്വാദകരുടെ ഇടയിലേക്ക് സാക്കീര്‍ ഹുസൈനും അദ്ദേഹത്തിന്‍റെ സംഗീതവും വന്നു ചേര്‍ന്നു.
ആ സമയം മലബാര്‍ മഹോത്സവത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കെ ദുഖകരമായ ഒരു വാര്‍ത്ത കൂടി അദ്ദേഹത്തെ തേടിയെത്തി.പിതാവ് അല്ലാ രഖായുടെ മരണവാര്‍ത്തയായിരുന്നു അത്. ജീവിതത്തിലെ ഗുരുവും വഴികാട്ടിയുമായിരുന്നു അദ്ദേഹം. അതിനാൽ തന്നെ കേരളം കണ്ണീരും ചിരിയും പുരണ്ട ഓര്‍മയാണെന്ന് സാക്കീര്‍ ഹുസൈന്‍ തന്നെ പറഞ്ഞിട്ടുണ്ട്.



