| കാവ്യാ ദേവദേവൻ
മഹാത്മാഗാന്ധി സർവകലാശാല കലോത്സവം wake up call 2022 മോണോ ആക്ട് മത്സരത്തിൽ ദിലീപ് വിഷയം പ്രമേയമായി അവതരിപ്പിച്ചു കൈയടി നേടി ഈരാറ്റുപേട്ട കോളേജ് ഓഫ് എഡ്യൂക്കേഷൻ രണ്ടാംവർഷ വിദ്യാർത്ഥിനി സായിലക്ഷ്മി. ജനശ്രദ്ധ നേടിയ സമകാലിക പ്രസക്തമായ വിഷയം തന്നെ കേന്ദ്ര പ്രമേയംമാക്കിയ സായി ലക്ഷ്മി കലാഭവൻ നൗഷാദിന്റെ ശിഷ്യയും അധ്യാപകരായ എസ്. സന്തോഷ് കുമാറിന്റെയും, ഗീത കുമാരിയുടെയും ഏക മകളാണ്.
സ്കൂൾ തലം മുതൽ തുടർച്ചയായി കലോത്സവ വേദികളിൽ പങ്കെടുക്കുന്ന സായി ലക്ഷ്മി പോയ രണ്ട് വര്ഷങ്ങളിലും നടന്ന മഹാത്മാഗാന്ധി സർവകലാശാല കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.2019 നാടകോത്സവത്തിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2018 സർവകലാശാല കലോത്സവത്തിൽ നാലാം സ്ഥാനവും എ ഗ്രേഡും മോണോ ആക്ടിന് സായി ലക്ഷ്മി കരസ്ഥമാക്കിയിട്ടുണ്ട്. എല്ലാ കൊല്ലവും വ്യത്യസ്തമായ പ്രമേയം കാഴ്ച വെക്കുന്ന സായി ലക്ഷ്മി ഇത്തവണയും പുതുമ നില നിർത്തിക്കൊണ്ട് പതിവ് തെറ്റിച്ചില്ല. എട്ടാംക്ലാസ് മുതൽ കലാഭവൻ നൗഷാദിന്റെ ശിക്ഷണത്തിലാണ് സായി ലക്ഷ്മി.
അതിജീവിത എന്ന പേര് നൽകി കൊണ്ടാണ് സായ് ലക്ഷ്മി ഇതിൽ നടിയെ അവതരിപ്പിച്ചിരിക്കുന്നത്. എഴുപതോളം വിദ്യാർത്ഥികൾ മോണോആക്ട് മത്സരത്തിൽ പങ്കെടുക്കുവാൻ ഉണ്ടായിരുന്നു. അതിൽ ഏറ്റവും പുതുമയുള്ള പ്രമേയം സായി ലക്ഷ്മിയുടേത് ആയിരുന്നു. പകൽ പത്തുമണിക്ക് തുടങ്ങിയ മത്സരം അവസാനിച്ചത് രാത്രി ഏഴുമണിക്കായിരുന്നു. മികച്ച എഴുത്തുകാരി കൂടിയായ സായി ലക്ഷ്മിയുടെ പ്രണയത്തിന്റെ പകർപ്പവകാശം എന്ന പുസ്തകത്തിന്റെ കവർ പ്രകാശനം കഴിഞ്ഞ ഏതാനും ആഴ്ചകൾക്ക് മുമ്പ് പത്തനാപുരം ഗാന്ധിഭവനിൽ വച്ച് നടന്നിരുന്നു. പുസ്തക പ്രകാശനം മെയ് മാസം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാമെന്ന് സായി ലക്ഷ്മി പറഞ്ഞു .



