8 March 2026

ഈഡൻ ഗാർഡൻസിൽ ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യയ്ക്ക് ആദ്യ ജയം

ഇന്ത്യയ്ക്ക് വേണ്ടി അഭിഷേകിനൊപ്പം സഞ്ജു സാംസണും മികച്ച പ്രകടനം കാഴ്ച വെച്ചു. സഞ്ജു 20 പന്തിൽ ഒരു സിക്‌സും, 4 ഫോറും ഉൾപ്പെടെ 26 റൺസ് സ്വന്തമാക്കി

ഇംഗ്ലണ്ടിനെതിരെ ഇന്ന് നടന്ന ആദ്യ ടി 20 യിൽ ഇന്ത്യക്ക് 7 വിക്കറ്റിന്റെ വിജയം . യുവ താരം അഭിഷേക് ശർമ്മ 34 പന്തിൽ 8 സിക്സറുകളും, 5 ഫോറും ഉൾപ്പടെ 79 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു . ഈ മത്സരത്തിൽ ബാറ്റിംഗിലും ബോളിങ്ങിലും ഒരേപോലെ ഇന്ത്യക്കായിരുന്നു പൂർണ ആധിപത്യം.

ഇന്ത്യയ്ക്ക് വേണ്ടി അഭിഷേകിനൊപ്പം സഞ്ജു സാംസണും മികച്ച പ്രകടനം കാഴ്ച വെച്ചു. സഞ്ജു 20 പന്തിൽ ഒരു സിക്‌സും, 4 ഫോറും ഉൾപ്പെടെ 26 റൺസ് സ്വന്തമാക്കി . എന്നാൽ സൂര്യ കുമാർ യാദവ് ഗോൾഡൻ ഡക്ക് ആയി . ദീർഘകാലമായി സൂര്യകുമാർ ഫോം ഔട്ട് ആണ്.

അഭിഷേകിനൊപ്പം മികച്ച പാർട്ണർഷിപ്പ് നൽകിയത് തിലക് വർമ്മയാണ്. 16 പന്തിൽ 19 റൺസ് അദ്ദേഹം നേടി. കൂടാതെ ഹാർദിക്‌ പാണ്ട്യയും നാല് പന്തിൽ മൂന്നു റൺസ് നേടി.ആദ്യം ബോൾ ചെയ്തപ്പോൾ ഇംഗ്ലണ്ടിനെ 132 റൺസിന്‌ ഓൾ ഔട്ട് ആക്കാൻ ഇന്ത്യക്ക് സാധിച്ചു. വ

രുൺ ചക്രവർത്തിയായിരുന്നു മൂന്നു വിക്കറ്റുകൾ അവരുടെ തകർച്ചയ്ക്ക് ആക്കം കൂട്ടിയത് . അക്‌സർ പട്ടേൽ, അർശ്ദീപ് സിങ്, ഹാർദിക്‌ പാണ്ട്യ എന്നിവർ രണ്ട് വിക്കറ്റുകളും നേടി. ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ജോസ് ബാറ്റ്ലറിന്റെ ഒറ്റയാൾ പോരാട്ടം മാത്രമാണ് ഉണ്ടായത്

. 44 പന്തിൽ 2 സിക്സറുകളും 8 ഫോറും അടക്കം 68 റൺസ് അദ്ദേഹം നേടി. ഒപ്പം ഹാരി ബ്രുക് 14 പന്തിൽ 1 സിക്‌സും 2 ഫോറും അടക്കം 17 റൺസ് നേടി ഭേദപ്പെട്ട പ്രകടനം കാഴ്ച്ച വെച്ചു. ബാക്കിയുള്ള താരങ്ങൾ ആരും തന്നെ രണ്ടക്കം കടന്നില്ല.

Share

More Stories

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ: അതിശക്തമായ ചൂടിന് പിന്നാലെ മഞ്ഞുവീഴ്ചയും ‘രക്തമഴയും’ !

0
ബ്രിട്ടനിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തികച്ചും വിചിത്രമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും, സഹാറൻ മരുഭൂമിയിൽ നിന്നുള്ള...

ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ ആയിരത്തിൽ താഴെയാകാം, ഡ്രോൺ ആക്രമണങ്ങൾ കുറഞ്ഞു: ഇയാൻ ബ്രെമ്മർ

0
ന്യൂഡൽഹി: ഇറാനിലെ യുദ്ധത്തെ കുറിച്ചുള്ള നിർണായക കാര്യം- അത് എത്രകാലം തുടരും, ആരും പ്രതിജ്ഞാബദ്ധരാകാൻ ആഗ്രഹിക്കുന്ന ഒന്നല്ല. എന്നാൽ ഏഴ് ദിവസത്തിനുള്ളിൽ ഇറാൻ ആയുധ ശേഖരത്തിൻ്റെ കാര്യത്തിൽ ശക്തി നഷ്‌ടപ്പെടുന്നത് ഉറപ്പാണെന്ന് യുറേഷ്യ...

യുഎസിൻ്റെ 750 സൈനിക താവളങ്ങൾ തന്ത്രപരമായ പ്രാധാന്യം

0
വാഷിംഗ്ടണും ആഗോള പ്രതിരോധ വിദഗ്‌ദരും പറയുന്നതനുസരിച്ച്, ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വിപുലമായ സൈനിക ശൃംഖല അമേരിക്കക്കുണ്ട്. നിലവിൽ 80-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഏകദേശം 750 മുതൽ 800 വരെ സൈനിക താവളങ്ങൾ അമേരിക്കക്കുണ്ട്....

അത്യാധുനിക അമേരിക്കൻ ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെത്തി; സ്റ്റാർമർ അനുമതി നൽകി

0
ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ പ്രതിരോധപരമായ ആക്രമണങ്ങൾ നടത്താൻ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ അനുമതി നൽകിയതോടെ, അത്യാധുനിക അമേരിക്കൻ ബി-1 ലാൻസർ ബോംബർ വിമാനങ്ങൾ യുകെയിലെത്തി. തുടക്കത്തിൽ അനുമതി...

‘ഇന്ത്യക്കാർ നല്ല അഭിനേതാക്കളാണ്’; റഷ്യയുടെ എണ്ണ ഇളവിനെ കുറിച്ച് ട്രംപ് സഹായി

0
പശ്ചിമേഷ്യൻ സംഘർഷത്തിന് ഇടയിൽ ലോകമെമ്പാടുമുള്ള വിതരണം ലഘൂകരിക്കുന്നതിനായി, ജലപാതകളിൽ പൊങ്ങിക്കിടക്കുന്ന കപ്പലുകളിൽ നിന്ന് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് 'അനുമതി' നൽകിയതായി അമേരിക്ക അറിയിച്ചു. "ലോകത്ത് എണ്ണ വളരെ നന്നായി ലഭ്യമാണ്. ഇന്ത്യയിലെ നമ്മുടെ...

Featured

More News