...
Home Sports സത്യം പറഞ്ഞാല്‍ സഞ്ജുവിനെക്കുറിച്ചോര്‍ക്കുമ്പോള്‍ എനിക്ക് സങ്കടമുണ്ട്; എത്ര റണ്ണടിച്ചാലും അവനെ ഒഴിവാക്കും: ഹർഭജൻ സിംഗ്

സത്യം പറഞ്ഞാല്‍ സഞ്ജുവിനെക്കുറിച്ചോര്‍ക്കുമ്പോള്‍ എനിക്ക് സങ്കടമുണ്ട്; എത്ര റണ്ണടിച്ചാലും അവനെ ഒഴിവാക്കും: ഹർഭജൻ സിംഗ്

അവനെ രണ്ടാം വിക്കറ്റ് കീപ്പറായിപ്പോലും ചാമ്പ്യൻസ് ട്രോഫി ടീമിലേക്ക് പരിഗണിച്ചില്ല. അവനെ ടീമിലെടുക്കുന്നതിനെക്കുറിച്ച് ചോദിക്കുമ്പോൾ ആരുടെ സ്ഥാനത്ത് എന്നതാണ് പലരും ചോദിക്കുന്നത്. സ്ഥാനങ്ങളൊക്കെ വിചാരിച്ചാല്‍ ഉണ്ടാക്കാവുന്നതേയുള്ളു

223

വളരെയധികം വിവാദങ്ങൾ ഉണ്ടാക്കിയായിരുന്നു ഇത്തവണ ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷൻ ആരംഭിച്ചിട്ടുള്ളത്. ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ മലയാളിയായ താരം സഞ്ജു സാംസണ് ഇടം നല്‍കാത്തതില്‍ വിമര്‍ശനവുമായി മുന്‍ താരം ഹര്‍ഭജന്‍ സിംഗും രംഗത്ത് വന്നു .

“സത്യം പറഞ്ഞാല്‍ അവനെക്കുറിച്ചോര്‍ക്കുമ്പോള്‍ എനിക്ക് സങ്കടമുണ്ട്. എത്ര റണ്ണടിച്ചാലും അവനെ ഒഴിവാക്കും. ചാമ്പ്യൻസ് ട്രോഫി ടീമില്‍ 15 പേരെ മാത്രമെ പരമാവധി ഉള്‍പ്പെടുത്താനാവൂവെന്ന് എനിക്കറിയാം. പക്ഷെ സഞ്ജുവിന്‍റെ കളിശൈലിക്ക് ഏറ്റവും കൂടുതല്‍ യോജിക്കുന്ന ഒരു ഫോര്‍മാറ്റാണിത്. ഫോര്‍മാറ്റില്‍ അവന് 55-56 ബാറ്റിംഗ് ശരാശരിയുമുണ്ട്. എന്നിട്ടും അവനെ രണ്ടാം വിക്കറ്റ് കീപ്പറായിപ്പോലും ചാമ്പ്യൻസ് ട്രോഫി ടീമിലേക്ക് പരിഗണിച്ചില്ല. അവനെ ടീമിലെടുക്കുന്നതിനെക്കുറിച്ച് ചോദിക്കുമ്പോൾ ആരുടെ സ്ഥാനത്ത് എന്നതാണ് പലരും ചോദിക്കുന്നത്. സ്ഥാനങ്ങളൊക്കെ വിചാരിച്ചാല്‍ ഉണ്ടാക്കാവുന്നതേയുള്ളു “- സ്വിച്ചിന് നല്‍കിയ അഭിമുഖത്തില്‍ ഹര്‍ഭജന്‍ പറഞ്ഞു.

നിലവിൽ ചാമ്പ്യൻസ് ട്രോഫി ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായി റിഷഭ് പന്തിനെയാണ് ദേശീയ സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയത്. കെ എല്‍ രാഹുലാകും ആദ്യ വിക്കറ്റ് കീപ്പര്‍. കഴിഞ്ഞ ഏകദിന ലോകകപ്പിലും രാഹുലായിരുന്നു ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍.

2021ല്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്കായി ഏകദിന അരങ്ങേറ്റം നടത്തിയ സഞ്ജു 16 മത്സരങ്ങളില്‍ ഒരു സെഞ്ചുറി ഉള്‍പ്പെടെ 56.66 ശരാശരിയില്‍ 510 റണ്‍സ് നേടിയിട്ടുണ്ട്. കൂടാതെ ദക്ഷിണാഫ്രിക്കക്കെതിരെ 2023ല്‍ അവസാനം കളിച്ച ഏകദിനത്തിലായിരുന്നു സഞ്ജുവിന്‍റെ കന്നി സെഞ്ചുറി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.