...
Home News Kerala ആർക്കും വിജയ് ബാബുവിന്റെ പല്ലടിച്ച് കൊഴിക്കണ്ട

ആർക്കും വിജയ് ബാബുവിന്റെ പല്ലടിച്ച് കൊഴിക്കണ്ട

മുസ്ലിം സ്ത്രീകളെ ബലാൽസംഗം ചെയ്യണം എന്ന് സംഘപരിവാറുകാർ ആഹ്വാനം ചെയ്യുന്ന സമയത്ത് നിങ്ങളുടെ വിപ്ലവ വീര്യം ഉറങ്ങി പോകുന്നതും അതേ വംശീയതയുടെ ഉറക്കഗുളിക കഴിച്ചാണ്.

436

| ശരത് രേവതി

ആർക്കും വിജയ് ബാബുവിന്റെ പല്ലടിച്ച് കൊഴിക്കണ്ട. വിജയ് ബാബുവിനോട് ഏതെങ്കിലും സവർണ്ണ ഫെമിനിസ്സ്റ്റുകൾ തേച്ചു കുളിച്ച് വരാൻ പറഞ്ഞോ?. ഇത്ര പ്രകടമായി പുരുഷാധികാരത്തിന്റെയും വയലൻസിന്റെയും ശരീര ഭാഷ പ്രദർശിപ്പിച്ചുകൊണ്ട് പരാതിക്കാരിയായ സ്ത്രീയെ അപമാനിക്കുകയും അവരുടെ ഐഡന്റിറ്റിയെ ഈ പുരുഷ സമുഹത്തിന് വിചാരണ ചെയ്യാൻ എറിഞ്ഞു കൊടുക്കുകയും ചെയ്തിട്ടും വിജയ് ബാബുവിനോടുള്ള പ്രതികരണങ്ങളിൽ എന്തൊരു മാന്യത.

അയാളുടെ ശരീരഭാഷയും വയലൻസിനെയും കുറിച്ചുള്ള എഴുത്തുകൾ ഒരെണ്ണമാണ് ഞാൻ കണ്ടത്. വിനായകനെ കുറിച്ച് ഒരു 30- 40 എണ്ണമെങ്കിലും ഞാൻ കണ്ടിട്ടുണ്ട്. വിനായകനെ ആക്രമിക്കുന്ന സമയത്ത് ഫെമിനിസ്റ്റ് ആയിരുന്ന ഭൂരിഭാഗം ചോട്ടന്മാരും ഇപ്പോൾ ബാബുവണ്ണൻ അനുകൂലിമാരാണ്. പിന്നെ കുറേയെണ്ണം സ്ത്രീക്കും പുരുഷനും നീതി വേണം എന്ന് ബാലൻസ് ചെയ്തു നിഷ്പക്ഷരായി ബാബു അണ്ണനെ സപ്പോർട്ട് ചെയ്തു.

ബാബു വണ്ണൻ അനുകൂലിമാരെ അൺ ഫ്രണ്ട് ചെയ്യാനുള്ള ക്യാംപെയിനും കണ്ടില്ല.. പകരം ആ ‘പാവം’ പുരുഷന്മാരെ ഉപദേശിച്ചു നേരെയാക്കുകയാണ്.. എന്ത് കാരുണ്യമുള്ള സവർണ്ണ ഫെമിനിസ്റ്റുകളും അവരുടെ ഏട്ടന്മാരും. ‘വംശീയത’ ഒരു വ്യക്തി ഉൾക്കൊള്ളുന്നതിനേക്കാൾ പതിനായിരം മടങ്ങ്‌ സ്ത്രീ വിരുദ്ധം ആണെന്നാണ് ഞാൻ കരുതുന്നത്.

അതുകൊണ്ട് തന്നെ സവർണ്ണ ഫെമിനിസ്റ്റുകളെ ഞാൻ മികച്ച സ്ത്രീ വിരുദ്ധരായാണ് കാണുന്നത്. കാരണം അവർ പണിയെടുക്കുന്നത് സവർണ്ണ പുരുഷനും അവന്റെ സവർണ്ണ നീതിക്കും വേണ്ടിയാണ്. രാഷ്ട്രീയം പറഞ്ഞതിന്റെ പേരിലും സവർണ്ണ പുരുഷന്മാരെ ട്രോളിയതിന്റെ പേരിലും എത്രയോ മുസ്ലിം സ്ത്രീകൾ സംഘ പരിവാറുകാരാലും സവർണ്ണ വിപ്ലവ പുരുഷന്മാരാലും സൈബർ ആക്രമണത്തിനും വെർബൽ റേപ്പിനും ഇരയായി. അന്നെല്ലാം നിങ്ങൾക്ക് നിശബ്ദരാവാൻ കഴിയുന്നത് നിങ്ങളുടെ ഉള്ളിലെ വംശീയതയുടെയും അതിന്റെ സ്ത്രീ വിരുദ്ധതയുടെയും ബലം കൊണ്ടാണ്.

മുസ്ലിം സ്ത്രീകളെ ബലാൽസംഗം ചെയ്യണം എന്ന് സംഘപരിവാറുകാർ ആഹ്വാനം ചെയ്യുന്ന സമയത്ത് നിങ്ങളുടെ വിപ്ലവ വീര്യം ഉറങ്ങി പോകുന്നതും അതേ വംശീയതയുടെ ഉറക്കഗുളിക കഴിച്ചാണ്. പലപ്പോഴും ദളിത്, മുസ്ലിം ശരീരങ്ങൾ കാണുമ്പോൾ ഉണരുന്ന നിങ്ങളുടെ വംശീയതയെ നിങ്ങൾ വിളിക്കുന്ന ഓമന പേരുകളാണ് പുരോഗമനം, ഫെമിനിസം, വിപ്ലവം, യുക്തിവാദം, നീതി, നിഷ്പക്ഷത തുടങ്ങിയവ.

ഇന്ത്യയിൽ ജാതിയെ അഡ്രസ്സ് ചെയ്യാതെ ഒരു ‘ഇസ’ത്തെ കുറിച്ചും സംസാരിക്കാൻ കഴിയില്ല.. അത് ഫെമിനിസമായാലും, മർക്സിസമായാലും എത്തിസമയാലും.. എന്തിന് മീ റ്റൂ മൂവ്മെന്റിനെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ പോലും ജാതി ചർച്ച ചെയ്യാതെ മുന്നോട്ട് പോകാൻ കഴിയില്ല എന്നാണ് ഞാൻ കരുതുന്നത്.. എന്നാൽ മാത്രമേ അത് എന്തെങ്കിലും നീതി ഉൾക്കൊള്ളുന്നതായി മറുന്നുള്ളൂ.

ജാതി ചർച്ച ചെയ്യാതെ ഇതിനൊക്കെ കഴിയും എന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ അറിഞ്ഞോ അറിയാതെയോ നിങ്ങൾ സവർണ്ണ നീതിയുടെ ആളുകൾ ആണ്.. നിങ്ങൾ പണിയെടുക്കുന്നത് സവർണ്ണ പുരുഷന് വേണ്ടി മാത്രമാണ്

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.