...
Home Entertainments ബിയോണ്ട് ദി ബോർഡർ ലൈൻസ്: ഡോ. ബിജു ചിത്രത്തിൽ മഞ്ജു വാര്യർ എത്തുമ്പോൾ

ബിയോണ്ട് ദി ബോർഡർ ലൈൻസ്: ഡോ. ബിജു ചിത്രത്തിൽ മഞ്ജു വാര്യർ എത്തുമ്പോൾ

മഞ്ജു വാര്യർ ഇതിന് മുമ്പ് 'ചതുർമുഖം', 'അഹർ', 'ലളിതം സുന്ദരം' തുടങ്ങിയ ചിത്രങ്ങളുടെ സഹനിർമാതാവായി പ്രവർത്തിച്ചിട്ടുണ്ട്. ഈ ചിത്രങ്ങളിൽ നായികയായി അഭിനയിച്ചിട്ടുമുണ്ട്.

287

പ്രശസ്ത സംവിധായകൻ ബിജുകുമാർ ദാമോദരൻ ഒരുക്കുന്ന പുതിയ ചിത്രത്തിൻ്റെ നിർമാണ ചുമതല ഏറ്റെടുത്ത് മഞ്ജു വാര്യർ. ഇതിനോടകം മൂന്ന് തവണ ദേശീയ അവാർഡുകൾ സ്വന്തമാക്കിയ ബിജു സംവിധാനം ചെയ്യുന്ന ‘ബിയോണ്ട് ദി ബോർഡർ ലൈൻസ്’ എന്ന സിനിമയുടെ നിർമാതാവും മുഖ്യ കഥാപാത്രവുമാണ് മഞ്ജു.

തന്റെ കരിയറിൽ ഇതാദ്യമായാണ് ഒരു സിനിമയുടെ സ്വതന്ത്ര നിർമാതാവായി മഞ്ജു വാര്യർ മാറുന്നത്. ഇന്ത്യ-ചൈന അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്ന ഒരു പുരാവസ്തു സംഘത്തെക്കുറിച്ച് പറയുന്ന ഒരു ത്രില്ലർ-ഡ്രാമയായാണ് ഈ ചിത്രം ഒരുക്കാൻ പോകുന്നതെന്നും റിപ്പോർട്ടുണ്ട്. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല.

ടോവിനോ തോമസ് നായകനായി അഭിനയിച്ച ‘അദൃശ്യ ജാലകങ്ങൾ’ ആയിരുന്നു സംവിധായകൻ ബിജു ഇതിന് മുൻപ് സംവിധാനം ചെയ്ത ചിത്രം. മഞ്ജു വാര്യർ ഇതിന് മുമ്പ് ‘ചതുർമുഖം’, ‘അഹർ’, ‘ലളിതം സുന്ദരം’ തുടങ്ങിയ ചിത്രങ്ങളുടെ സഹനിർമാതാവായി പ്രവർത്തിച്ചിട്ടുണ്ട്. ഈ ചിത്രങ്ങളിൽ നായികയായി അഭിനയിച്ചിട്ടുമുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.