62-ാം വയസില്‍ രാജ്യാന്തര ക്രിക്കറ്റില്‍; ലോക റെക്കോര്‍ഡിട്ട് ആന്‍ഡ്ര്യു ബ്രൗണ്‍ലീ

ഈ മാസം 10ന് നടന്ന കോസ്റ്റോറിക്കക്കെതിരായ രാജ്യാന്തര ടി20 മത്സരത്തിലാണ് 62 വയസും 145 ദിവസവും പ്രായമുള്ള ബ്രൗണ്‍ലി അരങ്ങേറി ചരിത്രം കുറിച്ചത്.

തന്‍റെ 62-ാം വയസില്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയിരിക്കുകയാണ് ഫാക്‌ലന്‍ഡ് താരം ആന്‍ഡ്ര്യു ബ്രൗണ്‍ലി. ഈ മാസം 10ന് നടന്ന കോസ്റ്റോറിക്കക്കെതിരായ രാജ്യാന്തര ടി20 മത്സരത്തിലാണ് 62 വയസും 145 ദിവസവും പ്രായമുള്ള ബ്രൗണ്‍ലി അരങ്ങേറി ചരിത്രം കുറിച്ചത്.

ഇതോടെ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡ് ബ്രൗണ്‍ലി സ്വന്തമാക്കി. 2019ല്‍ റൊമാനിയക്കെതിരെ 59 വയസും 181 ദിവസവും പ്രായമുള്ളപ്പോള്‍ ടര്‍ക്കിക്കായി അരങ്ങേറിയ ഒസ്മാന്‍ ഗോകറുടെ റെക്കോര്‍ഡാണ് ബ്രൗണ്‍ലി മറികടന്നത്. വലം കൈയന്‍ ബാറ്ററായ ബ്രൗണ്‍ലി ഇതുവരെ മൂന്ന് രാജ്യാന്തര ടി20 മത്സരങ്ങളിലാണ് കളിച്ചത്. നേടിയതാകട്ടെ ആറ് റണ്‍സും.

വലം കൈയന്‍ മീഡിയം പേസറാണെങ്കിലും ഇതുവരെ വിക്കറ്റൊന്നും വീഴ്ത്താന്‍ ബ്രൗണ്‍ലിക്കായിട്ടില്ല. 60 വയസിനുശേഷം രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറുന്ന ആദ്യ പുരുഷ താരമാണ് ബ്രൗണ്‍ലി. ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയ ഏറ്റവും പ്രായം കൂടിയ താരം 49 വയസും 119 ദിവസവും പ്രായമുള്ളപ്പോള്‍ ഇംഗ്ലണ്ടിനായി അരങ്ങേറിയ ജെയിംസ് സതര്‍ടണ്‍ ആണ്. ഏകദിനത്തില്‍ 47 വയസും 240 ദിവസവും പ്രായമുള്ളപ്പോള്‍ നെതര്‍ലന്‍ഡ്സിനായി അരങ്ങേറിയ എന്‍ ഇ ക്ലാര്‍ക്കാണ്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

തിലക് വർമ്മയെ ടീം ഇന്ത്യ എ യുടെ ക്യാപ്റ്റനായി നിയമിച്ചു; യുവതാരങ്ങൾക്ക് ഇടം നൽകുന്നു

അടുത്ത മാസം ശ്രീലങ്കയിൽ നടക്കുന്ന ഏകദിന ത്രിരാഷ്ട്ര പരമ്പരയിൽ ഇന്ത്യ 'എ' പുരുഷ ക്രിക്കറ്റ് ടീമിനെ സ്റ്റാർ ഇടംകൈയ്യൻ തിലക് വർമ്മ നയിക്കും. അഫ്ഗാനിസ്ഥാൻ 'എ' ടീമും ഉൾപ്പെടുന്ന പരമ്പരയ്ക്കുള്ള ഇന്ത്യ 'എ' ടീമിനെ ബിസിസിഐ വ്യാഴാഴ്ച പ്രഖ്യാപിച്ചു. യുവതാരം റിയാൻ പരാഗിന് വൈസ് ക്യാപ്റ്റൻ സ്ഥാനം നൽകി. ആഭ്യന്തര ക്രിക്കറ്റിൽ റെക്കോർഡുകൾ സൃഷ്ടിച്ച 15...

Keep exploring...

ബംഗാളിലെ സ്ത്രീകൾക്ക് പ്രതിമാസം 3,000 രൂപ ലഭിക്കും; ശുഭേന്ദു മന്ത്രിസഭ സൗജന്യ ബസ് യാത്രയും ശമ്പള കമ്മീഷനും അംഗീകരിച്ചു

മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാൾ സർക്കാർ സംസ്ഥാനത്തെ ജനങ്ങൾക്കായി നിരവധി ക്ഷേമ പദ്ധതികൾ അവതരിപ്പിച്ചു. തിങ്കളാഴ്‌ച...

ബിസിസിഐക്ക് വിവരാവകാശ നിയമമില്ലെന്ന് സിഐസിയുടെ വലിയ വിധി

വിവരാവകാശ നിയമപ്രകാരം ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് 'പൊതു അതോറിറ്റി' എന്ന പദവി ലഭിക്കില്ലെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷൻ...

More News

ബംഗാളിലെ സ്ത്രീകൾക്ക് പ്രതിമാസം 3,000 രൂപ ലഭിക്കും; ശുഭേന്ദു മന്ത്രിസഭ സൗജന്യ ബസ് യാത്രയും ശമ്പള കമ്മീഷനും അംഗീകരിച്ചു

മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാൾ സർക്കാർ സംസ്ഥാനത്തെ ജനങ്ങൾക്കായി നിരവധി ക്ഷേമ പദ്ധതികൾ അവതരിപ്പിച്ചു. തിങ്കളാഴ്‌ച...

ബിസിസിഐക്ക് വിവരാവകാശ നിയമമില്ലെന്ന് സിഐസിയുടെ വലിയ വിധി

വിവരാവകാശ നിയമപ്രകാരം ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് 'പൊതു അതോറിറ്റി' എന്ന പദവി ലഭിക്കില്ലെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷൻ...

‘സമയം അതിക്രമിച്ചിരിക്കുന്നു’; ഇറാന് മുന്നറിയിപ്പ് നൽകി ട്രംപ്

ഇറാൻ്റെ ആണവ പദ്ധതിക്ക് നയതന്ത്രപരമായ പരിഹാരത്തിനുള്ള സമയം അതിക്രമിച്ചിരിക്കുക ആണെന്ന് പറഞ്ഞുകൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും...

അമേരിക്കയിൽ വ്യോമ പ്രദർശനത്തിനിടെ രണ്ട് നാവികസേനാ ജെറ്റുകൾ കൂട്ടിയിടിച്ചു

ഇഡാഹോയിലെ ഒരു വ്യോമസേനാ താവളത്തിൽ നടന്ന വ്യോമ പ്രദർശനത്തിനിടെ രണ്ട് യുഎസ് സൈനിക ജെറ്റുകൾ ആകാശത്ത് കൂട്ടിയിടിച്ചു. നാല്...

ലഖ്‌നൗവിലെ 240 അഭിഭാഷക ചേംബറുകൾക്ക് നേരെയുള്ള ബുൾഡോസർ നടപടി നിർത്തിവെച്ചു

ഉത്തർപ്രദേശിൻ്റെ തലസ്ഥാനമായ ലഖ്‌നൗവിലെ വസീർഗഞ്ച് പ്രദേശത്തെ 240 അഭിഭാഷക ചേംബറുകൾ പൊളിക്കാൻ ആരംഭിച്ച ഭരണപരമായ നടപടി താൽക്കാലികമായി നിർത്തിവച്ചു....

കേരളത്തിൽ മന്ത്രിപദവി നഷ്‌ടപ്പെട്ടതിൽ നീരസം പരസ്യമാക്കി പ്രമുഖ നേതാക്കൾ

വിഡി സതീശന്‍ മന്ത്രിസഭയില്‍ നിന്ന് ചാണ്ടി ഉമ്മന്‍ അടക്കമുള്ള നേതാക്കള്‍ പുറത്ത് ആയത് പ്രവർത്തകരെയും ഞെട്ടിച്ചിരിക്കുകയാണ്. ഐ ബാലകൃഷ്‌ണനും...

2006 മെയ്18ന് വി.എസിന്‍റെ സത്യപ്രതിജ്ഞ; 2026 മെയ്18ന് വിഡി സതീശൻ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന വിഡി സതീശന് ആശംസയുമായി അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ്റെ മകന്‍ വിഎ അരുണ്‍...

“വടശേരി ദാമോദരന്‍ മേനോന്‍ സതീശന്‍ എന്ന ഞാന്‍…” മുഖ്യമന്ത്രിയായി വിഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്‌തു

കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വിഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്‌തു . ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിൽ...