...
Home Business പ്രായം കുറഞ്ഞ കോടീശ്വരനായി നാരായണമൂര്‍ത്തിയുടെ കൊച്ചുമകന്‍

പ്രായം കുറഞ്ഞ കോടീശ്വരനായി നാരായണമൂര്‍ത്തിയുടെ കൊച്ചുമകന്‍

രോഹൻ മൂർത്തിയുടെയും അപർണ കൃഷ്ണൻ്റെയും മകനാണ് ഏകാഗ്ര. ഇന്‍ഫോസിസിന്‍റെ 15 ലക്ഷം ഓഹരികളാണ് ഏകാഗ്രയുടേതായുള്ളത്. എന്ന് പറഞ്ഞാൽ , 0.04ശതമാനം ഓഹരികള്‍.

426

ഇൻഫോസിസ് കമ്പനിയുടെ 3.3കോടി ലാഭവിഹിതം സ്വന്തമാക്കി നാരായണമൂര്‍ത്തിയുടെ 17 മാസം പ്രായമുള്ള ചെറുമകൻ. ഈ വർഷം മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തില്‍ കമ്പനിയുടെ ലാഭവിഹിതത്തിൽ നിന്ന് 3.3 കോടി രൂപയ്ക്ക് അര്‍ഹനാണ് ഏകാഗ്ര രോഹൻ മൂർത്തി എന്ന ഈ കുഞ്ഞ്.

രോഹൻ മൂർത്തിയുടെയും അപർണ കൃഷ്ണൻ്റെയും മകനാണ് ഏകാഗ്ര. ഇന്‍ഫോസിസിന്‍റെ 15 ലക്ഷം ഓഹരികളാണ് ഏകാഗ്രയുടേതായുള്ളത്. എന്ന് പറഞ്ഞാൽ , 0.04ശതമാനം ഓഹരികള്‍. വെറും നാല് മാസം പ്രായമുള്ളപ്പോൾ നാരായണ മൂർത്തി കുഞ്ഞിന് സമ്മാനമായി നൽകിയതാണ് ഈ ഓഹരികൾ.

സമ്മാനം നൽകുമ്പോൾ ഓഹരികളുടെ മൂല്യം 240 കോടി രൂപയിലധികമായിരുന്നു.നാരായണ മൂർത്തിയുടെ മകൾ അക്ഷത മൂർത്തിക്ക് കമ്പനിയുടെ 3.89 ലക്ഷം ഓഹരികളുണ്ട്. ലാഭവിഹിതത്തിൽ നിന്ന് നാരായണ മൂർത്തിക്ക് 33.3 കോടി രൂപയും ഭാര്യ സുധ മൂർത്തിക്ക് 76 കോടി രൂപയും ലഭിക്കും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.