...
Home Entertainments പലരുടേയും ബൗദ്ധിക നിലവാരമളക്കാൻ ഇത്തരം റിയാലിറ്റിഷോകൾ സഹായിക്കുന്നു

പലരുടേയും ബൗദ്ധിക നിലവാരമളക്കാൻ ഇത്തരം റിയാലിറ്റിഷോകൾ സഹായിക്കുന്നു

താര രാജാവിന്റെ കട്ടൗട്ടിൽ പാലഭിഷേകം നടത്തുമ്പോഴും അപ്പുറത്ത് മറ്റൊരു വിഭാഗം അവരെ ചൂണ്ടി പരിഹാസ ചിരി ചിരിക്കുന്നുണ്ട്, അത് പോലെയാണ് ചില ബിഗ്‌ബോസ് ഫാനിന്റെ കാട്ടികൂട്ടലുകൾ കാണുമ്പോൾ ഒരു വിഭാഗം പരിഹസിക്കുന്നത്.

192

| കെപിഎസ് വിദ്യാനഗർ

കേവലമൊരു റിയാലിറ്റി ഷോ മാത്രമാണ് ബിഗ് ബോസ്. താത്പര്യവും സമയവും ഉള്ളവർക്ക് കാണാം, കാണാതിരിക്കാം. കണ്ടവർ സാംസ്കാരിക ശൂന്യരോ കാണാത്തവർ ബുദ്ധിജീവികളോ ആകുന്നില്ല. സിനിമയിലും സ്പോർടിസിലും രാഷ്ട്രീയത്തിലും ആർക്കും ആരുടെയും ഫാൻസ് ആവാമെങ്കിൽ ബിഗ്ബോസിലും ആവാം.

കണ്ണീർ സീരിയൽ ഫാൻസിൽ നിന്ന് ഫെസ്റ്റിവൽ സിനിമാ നിലവാരത്തിലുള്ള ആസ്വാദനമോ സെവൻസ് ടൂർണമെന്റിൽ പ്രീമിയർലീഗ് നിലവാരമോ നമ്മൾ പ്രതീക്ഷിക്കുന്നില്ലല്ലോ. എന്നു വെച്ചു അങ്ങനെ സംഭവിച്ചു കൂടെന്നുമില്ല.

താര രാജാവിന്റെ കട്ടൗട്ടിൽ പാലഭിഷേകം നടത്തുമ്പോഴും അപ്പുറത്ത് മറ്റൊരു വിഭാഗം അവരെ ചൂണ്ടി പരിഹാസ ചിരി ചിരിക്കുന്നുണ്ട്, അത് പോലെയാണ് ചില ബിഗ്‌ബോസ് ഫാനിന്റെ കാട്ടികൂട്ടലുകൾ കാണുമ്പോൾ ഒരു വിഭാഗം പരിഹസിക്കുന്നത്.

തങ്ങളെ പരിഹസിക്കുകയാണ് എന്നു തിരിച്ചറിയാത്ത ഒരു വിഭാഗവും തിരിച്ചറിഞ്ഞാലും ഒരു ചുക്കും മാറ്റമുണ്ടാകാൻ പോകാത്ത ഫാൻസും എല്ലാ കൂട്ടത്തിലുമുണ്ട്. അവരെ അവരുടെ വഴിക്ക് വിടുന്നതിലും വലിയ മാന്യത വേറെയുണ്ടന്ന് തോന്നുന്നില്ല. എന്തായാലും പലരുടേയും ബൗദ്ധിക നിലവാരമളക്കാൻ ഇത്തരം റിയാലിറ്റിഷോകൾ സഹായിക്കുന്നു എന്നത് ഒരു വസ്തുത തന്നെയാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.