കൊളംബിയ തിരുത്തി കുറിച്ചത് അതിന്റെ 212 വർഷത്തെ ചരിത്രം

സൈനിക പിന്തുണയോടെ കൊളംബിയയിലെ സമ്പന്നവിഭാഗം അധികാരത്തിന്റെ കടിഞ്ഞാൺ കൈവശപ്പെടുത്തിയിരുന്ന കാലത്തിന്‌ അന്ത്യംകുറിക്കുന്നതാകും ഈ തെരഞ്ഞെടുപ്പുഫലമെന്നാണ്‌ പെട്രോ അവകാശപ്പെട്ടിട്ടുള്ളത്‌

ഇന്ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ കൊളംബിയയിൽ ചരിത്രം പുതുക്കിയെഴുതി ഇടതുപക്ഷം അധികാരത്തിലേക്ക്‌ വന്നിരിക്കുകയാണ്. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ജനസംഖ്യയിൽ മൂന്നാമതുള്ള കൊളംബിയയിൽ ഇടതുപക്ഷ സ്ഥാനാർഥി ഗസ്റ്റാവോ പെട്രോ കൊളംബിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കൊളംബിയയുടെ ദേശീയ സ്വാതന്ത്ര്യത്തിന്റെ 212 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ്‌ ഇടതുപക്ഷ സ്ഥാനാർഥി പ്രസിഡന്റാകുന്നത്‌.

രാജ്യത്തെ ജനങ്ങൾക്ക് സാമൂഹികവും സാമ്പത്തികവുമായ മാറ്റങ്ങൾ വാഗ്ദാനം ചെയ്തതാണ്‌ ഗസ്താവോ പെട്രോ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിനെ നേരിട്ടത്‌. 62കാരനായ ഗസ്‌റ്റാവോ മെയ്‌ 29നു നടന്ന ഒന്നാംഘട്ട വോട്ടെടുപ്പിൽ പെട്രോ 40.3 ശതമാനത്തിലധികം വോട്ടുവാങ്ങി മുന്നിലെത്തിയിരുന്നു. ഒന്നാംഘട്ട തെരഞ്ഞെടുപ്പിൽ ആർക്കും 50 ശതമാനത്തിലധികം വോട്ട്‌ നേടാനാകാത്തതിനെത്തുടർന്നാണ്‌ ഈ മാസം 19നു രണ്ടാംവട്ട വോട്ടെടുപ്പിലേക്ക്‌ രാജ്യം നീങ്ങിയത്‌. ഈ വോട്ടെുപ്പിൽ ഗസ്‌റ്റാവോ 50.4 ശതമാനം വോട്ട് നേടിയപ്പോൾ റോഡോൾഫോ ഹെർണാണ്ടസിന്‌ 47.3 ശതമാനം വോട്ട്‌ മാത്രമാണ്‌ ലഭിച്ചത്‌.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ആദ്യഘട്ടത്തിൽ എതിർസ്ഥാനാർഥികളായ റൊഡോൾഫോ ഹെർണാണ്ടസിന്‌ 28.2 ശതമാനം, ഫെഡറികോ ഗുട്ടിറെസിന്‌ 23.9 ശതമാനം വോട്ടുമാണ്‌ ലഭിച്ചത്‌. 54 ശതമാനം ആളുകൾ മാത്രമാണ്‌ വോട്ടുരേഖപ്പെടുത്തിയത്‌. 3.9 കോടി വോട്ടർമാരിൽ 2.1 കോടിയാളുകൾ മാത്രം. പതിറ്റാണ്ടുകളായി തീവ്രവലതുപക്ഷം ഭരണം നടത്തുന്ന രാജ്യത്ത് ഇടതുപക്ഷത്തിന്റെ ശക്തമായ മുന്നേറ്റമാണ് പ്രകടമാകുന്നത്‌.

‘‘ഇന്നത്തെ നിലയിൽ, കൊളംബിയ മാറിക്കൊണ്ടിരിക്കുകയാണ്, ഞങ്ങളുടെ ലക്ഷ്യങ്ങളിലൊന്നിലേക്ക് നമ്മെ നയിക്കുന്ന ഒരു യഥാർത്ഥ മാറ്റമാണ്‌ വരുന്നത്‌. കൊളംബിയയിലെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ എല്ലാ പ്രതിപക്ഷ അംഗങ്ങളേയും പ്രസിഡന്റ് കൊട്ടാരത്തിലേക്ക് സ്വാഗതം ചെയ്യും’’ ഗസ്‌റ്റാവോ പറഞ്ഞു.
കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയുടെ മേയറായും സെനറ്ററായും പ്രവർത്തിച്ച പെട്രോ 2018-ലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ഇവാൻ ഡ്യൂക്കിനോട് പരാജയപ്പെട്ട അന്നുമുതൽ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുകയാണ്‌. മുൻ ഗറില്ല പോരാളികൂടിയായ ഹിസ്‌റ്റോറിക്കൽ പാക്ട്‌ സ്ഥാനാർഥിയായ പെട്രോ വിജയിക്കുമെന്ന്‌ അഭിപ്രായ സർവേകൾ പ്രവചിച്ചിരുന്നു.

സൈനിക പിന്തുണയോടെ കൊളംബിയയിലെ സമ്പന്നവിഭാഗം അധികാരത്തിന്റെ കടിഞ്ഞാൺ കൈവശപ്പെടുത്തിയിരുന്ന കാലത്തിന്‌ അന്ത്യംകുറിക്കുന്നതാകും ഈ തെരഞ്ഞെടുപ്പുഫലമെന്നാണ്‌ പെട്രോ അവകാശപ്പെട്ടിട്ടുള്ളത്‌. വിജയിച്ചില്ലെങ്കിൽ രാഷ്‌ട്രീയത്തിൽനിന്ന്‌ വിരമിക്കുമെന്നു പ്രഖ്യാപിച്ച്‌ കഴിഞ്ഞ സെപ്തംബറിൽ തെരഞ്ഞെടുപ്പുപ്രചാരണത്തിനു തുടക്കമിട്ട പെട്രോ സാമ്പത്തിക അസമത്വം ഇല്ലാതാക്കുമെന്ന പ്രഖ്യാപനത്തിലൂടെയാണ്‌ ജനഹൃദയങ്ങൾ കീഴടക്കിയത്‌.

ഗസ്‌റ്റവോയുടെ വിജയം കൊളംബിയയുടെ മാത്രമല്ല, ലാറ്റിനമേരിക്കയുടെ ഇടതുപക്ഷ മുന്നേറ്റത്തിൽ പുതിയ അധ്യായമാണ്‌ എഴുതിചേർക്കുന്നത്‌. ക്യൂബ, വെനസ്വേല, അർജന്റീന, ചിലി, ബൊളീവിയ, നിക്കരാഗ്വ, പെറു, ഹോണ്ടുറാസ്‌ തുടങ്ങിയ രാജ്യങ്ങൾക്കു പിന്നാലെ കൊളംബിയകൂടി ഇടതുപക്ഷത്തേക്ക്‌ എത്തുന്നത്‌ ലാറ്റിനമേരിക്കയിൽ പുരോഗതിയുടെ പുതിയ നിലപാടൊരുക്കും

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം അധികാരത്തിലേക്ക് നീങ്ങുമ്പോൾ അത് ഒരു “പൊളിറ്റിക്കൽ ട്രാപ്പ്” ആകാമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകരിൽ ചിലർ ഉയർത്തുന്നത്. വലിയ സഖ്യങ്ങളായ ഡിഎംകെയും എഐഎഡിഎംകെയും ഒരുമിച്ചാൽ തമിഴ്‌നാട്ടിലെ എൻഡിഎ സഖ്യത്തിന്റെ രാഷ്ട്രീയ ശക്തി തകരാനുള്ള സാധ്യതയുണ്ടെന്ന്...

Keep exploring...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

More News

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...