ആലപ്പുഴ: സംസ്ഥാനത്ത് നിപ്പ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഭയം വേണ്ടെന്നും പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ച് സുരക്ഷിതരാകാമെന്നും ജില്ല മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേയ്ക്ക് പകരുന്ന വൈറസാണ് നിപ്പ. വൈറസ് മനുഷ്യശരീരത്തില്‍ പ്രവേശിച്ചാല്‍ നാല് ദിവസത്തിനും 14 ദിവസത്തിനുമിടയില്‍ പനി, തലവേദന, തലകറക്കം, ബോധക്ഷയം, മനംപിരട്ടല്‍, ഛര്‍ദ്ദി, കാഴ്ചമങ്ങല്‍ തുടങ്ങിയ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

ചിലപ്പോള്‍ ലക്ഷണങ്ങള്‍ പ്രകടമാകാന്‍ 21 ദിവസം വരെയെടുക്കും. രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ പെട്ടെന്ന് തന്നെ രോഗി ഗുരുതരാവസ്ഥയിലാകും. അതുകൊണ്ട് രോഗം പിടിപെടാതിരിക്കാന്‍ കൃത്യമായ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ എടുക്കണം. നിപ്പ വൈറസ് രോഗബാധയുള്ള വവ്വാലില്‍ നിന്നോ പന്നികളില്‍ നിന്നോ ആണ് ഇവ മനുഷ്യരിലെത്തുക.

വവ്വാലുകള്‍ കൂടുതലുള്ള ഇടങ്ങളിലും വവ്വാലുകള്‍ കൂടുതലുള്ള മരച്ചുവടുകളിലും പോകരുത്. വവ്വാല്‍ കടിച്ച പഴങ്ങള്‍, താഴെ വീണു കിടക്കുന്ന പഴങ്ങള്‍ എന്നിവ എടുക്കുകയോ കഴിക്കുകയോ ചെയ്യരുത്. മരത്തില്‍ നിന്നും പറിച്ചെടുക്കുന്ന ഫലങ്ങള്‍ ആണെങ്കിലും നന്നായി കഴുകിയ ശേഷം മാത്രം കഴിക്കുക. പന്നിവളര്‍ത്തല്‍ ഫാമിലെ ജോലിക്കാര്‍ കാലുറ, കയ്യുറ, മാസ്‌ക് എന്നിവ ധരിക്കണം.

പന്നികള്‍ക്ക് ആരോഗ്യ സംബന്ധിയായ എന്ത് വ്യത്യാസം തോന്നിയാലും മൃഗ ഡോക്ടറെ അറിയിക്കണം. കോവിഡിനെ പ്രതിരോധിക്കാന്‍ പാലിച്ചു വരുന്ന ശരിയായി മാസ്‌ക് ധരിക്കല്‍, ശാരീരിക അകലം പാലിക്കല്‍, കൈകള്‍ അണുവിമുക്തമാക്കല്‍ എന്നിവ നിപ്പയെ പ്രതിരോധിക്കാനും സഹായിക്കും. പനിയുടെ ലക്ഷണങ്ങള്‍ നിസ്സാരമായി കാണരുത്. സ്വയം ചികിത്സ പാടില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

പ്രതിരോധ ചെലവിൽ ഇന്ത്യയ്ക്ക് ലോകത്ത് അഞ്ചാം സ്ഥാനം; 92 ബില്യൺ ഡോളർ ബജറ്റ്

ആഗോളതലത്തിൽ സുരക്ഷാ വെല്ലുവിളികളും ആയുധമത്സരവും ശക്തമാകുന്നതിനിടെ പ്രതിരോധ ചെലവിൽ ഇന്ത്യ ലോകത്ത് അഞ്ചാം സ്ഥാനത്തെത്തിയതായി റിപ്പോർട്ട്. Stockholm International Peace Research Institute (SIPRI) പുറത്തുവിട്ട കണക്കുകൾ പ്രകാരം 2025ൽ ഇന്ത്യയുടെ പ്രതിരോധ ബജറ്റ് 92 ബില്യൺ ഡോളറായി ഉയർന്നു. ചൈനയും പാകിസ്ഥാനുമായും തുടരുന്ന അതിർത്തി സംഘർഷങ്ങളും സൈനിക ആധുനികവൽക്കരണത്തിനുള്ള ഊന്നലുമാണ് ഇന്ത്യയുടെ ചെലവ് വർദ്ധിപ്പിക്കാൻ...

Keep exploring...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...

More News

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...

യുഎസ് യുദ്ധവിമാനം പറക്കുന്നതിനിടെ പശ്ചിമേഷ്യയില്‍ കാണാതായി

പശ്ചിമേഷ്യയില്‍ പേര്‍ഷ്യന്‍ ഗള്‍ഫിനു മുകളിലൂടെ പറക്കുന്നതിനിടെ അമേരിക്കന്‍ സൈന്യത്തിൻ്റെ ടാങ്കര്‍ യുദ്ധവിമാനം കാണാതായി. ഫൈറ്റര്‍ ജെറ്റുകള്‍ക്ക് ആകാശത്തുവെച്ച് ഇന്ധനം...

‘ലക്ഷ്യങ്ങളെല്ലാം നേടി കഴിഞ്ഞു, ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കും’: മാര്‍ക്കോ റൂബിയോ

ഇറാനെതിരെ യുഎസ് നടത്തിവരുന്ന ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. യുദ്ധത്തില്‍ അമേരിക്കയുടെ...

‘മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സോഷ്യൽ മീഡിയ അല്ല ഹൈക്കമാൻഡ്’: രമേശ് ചെന്നിത്തല

സമൂഹ മാധ്യമങ്ങൾ അല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് രമേശ്‌ ചെന്നിത്തല. എംഎൽഎമാരുടെ പിന്തുണക്കായി മത്സരമില്ല. എല്ലാം ഹൈക്കമാൻഡ് തീരുമാനിക്കും. ഒരു...

രാജ്യസഭാ തെരഞ്ഞെടുപ്പിൽ നിർണായകമാകുന്ന കേരളത്തിലെ 35 സീറ്റ് സമവാക്യം; മുന്നണികൾക്ക് കനത്ത മത്സരം

കേരളാ നിയമസഭയിലെ 35 സീറ്റുകൾക്ക് രാജ്യസഭാ തെരഞ്ഞെടുപ്പിൽ നിർണായക പ്രാധാന്യമുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഒരു രാജ്യസഭാ അംഗത്തെ...

സുരക്ഷാ പരിശോധനക്കായി മൈക്രോസോഫ്റ്റ്, ഗൂഗിൾ, എക്‌സ് എഐ എന്നിവ യുഎസിന് എഐ മോഡലുകളിലേക്ക് പ്രവേശനം നൽകുന്നു

ദേശീയ സുരക്ഷാ പരിശോധനക്കായി അമേരിക്കൻ ഫെഡറൽ സർക്കാരിന് അവരുടെ പുതിയ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മോഡലുകളിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് ടെക്...