| അനീഷ് മാത്യു
പാകിസ്ഥാനിൽ വീണ്ടും ഒരു കലാപം ആരംഭിച്ചിട്ടുണ്ട്. സാംസങിന്റെ വൈഫൈയുടെ പാസ്സ്വേര്‍ഡ് QR കോഡ് മതനിന്ദ ഉള്ള വാക്ക് വന്നു എന്ന കാരണം പറഞ്ഞു കറാച്ചിയിലെ ഒരു മാളിൽ ഉള്ള ബിൽ ബോർഡ് കത്തിച്ചു, തെഹ്രീക്-ഇ-ലബ്ബായ്ക് പാകിസ്ഥാൻ എന്ന സംഘടന കലാപങ്ങൾ തുടങ്ങിയിട്ടുണ്ട്. സാംസങ് മൊബൈൽ ഷോപ്പുകളും ബോർഡുകളും നശിപ്പിക്കുന്നു.
ഗവണ്മെന്റ് സാംസങിന്റെ കറാച്ചിയിലെ 27 സ്റ്റാഫിനെ അറസ്റ്റ് ചെയ്തു. സാംസങ് മത വിശ്വാസങ്ങളെയുംവികാരങ്ങളെയും പൂർണ്ണമായും ബഹുമാനിക്കുന്നു എന്നും എന്തെങ്കിലും തെറ്റു പറ്റിയെങ്കിൽ ക്ഷമ ചോദിക്കുന്നു എന്നും ഈ വിഷയത്തിൽ കമ്പനിതല അന്വേഷണവും പ്രഖ്യാപിച്ചു കൊണ്ട് സ്റ്റേറ്റ്മെന്റ് ഇറക്കി.
തെഹ്രീക്-ഇ-ലബ്ബായ്ക് പാകിസ്ഥാൻ എന്നാൽ “ഞാൻ ആണ് പുതിയ പാകിസ്ഥാൻ” എന്നാണ് അർത്ഥം. തെഹ്രീക്-ഇ-ലബ്ബായ്ക് പാകിസ്ഥാൻ ആണ് കഴിഞ്ഞ ഡിസംബറിൽ ലാഹോറിൽ ഒരു ശ്രീലങ്കക്കാരൻ ഫാക്ടറി മാനേജരെ മതനിന്ദ ആരോപിച്ചു തല്ലിക്കൊന്നു കത്തിച്ചു കളഞ്ഞത്. തന്റെ ഓഫീസിന്റെ ഭിത്തിയില്‍ പതിച്ച തെഹ്രിക്ക് ഇ ലാബയിക്യുടെ പരസ്യ പോസ്റ്റര്‍ കീറി എന്നതാണ് ചെയ്ത കുറ്റം.
“ആസിയാ ബീബി യെ തൂക്കിക്കൊല്ലുക! ” എന്ന ആവശ്യം ഉന്നയിച്ചു നടത്തിയ സമരങ്ങളിൽ കൂടി ആണ് ഈ സംഘടന ആദ്യം പേരെടുത്തത്. 2009 ലാണു കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഐസ ബീബി എന്ന പാക്കിസ്ഥാൻ ക്രിസ്ത്യാനി തന്റെ അയൽക്കാരിയുമായുള്ള വഴക്കിനിടെ പ്രവാചകനെ അപമാനിച്ചു എന്ന കേസിൽ അവർ തെറ്റൊന്നും ചെയ്തിട്ടില്ല, പകരം രണ്ടയൽക്കാർ തമ്മിലുള്ള വാക്കുതർക്കം ബ്ലാസ്ഫെമി എന്നാക്കി ദുരുപയോഗം ചെയ്തതാണ് എന്ന് കണ്ടെത്തി അവരെ വെറുതെ വിട്ട സുപ്രീം കോടതി ജഡ്ജിമാരെ കൊല്ലണം, ഐസ ബീബിയെ വെറുതെ വിടാൻ പാടില്ല എന്നൊക്കെ പറഞ്ഞു രാജ്യം മുഴുവൻ കലാപം ഉണ്ടാക്കിയപ്പോൾ ആണ് ഈ പാർട്ടി ആദ്യമായി വലിയ ശ്രദ്ധയാകര്‍ഷിച്ചത്.
ഐസ ബീബിയുടെ വക്കീലിനെ ആ കേസ് ബീബിക്കു വേണ്ടി വാദിച്ചതിനു അയാളുടെ സെക്യൂരിറ്റികാരൻ പയ്യൻ കൊന്നു കളഞ്ഞിരുന്നു. ടിഎൽപിയുടെ സഹസ്ഥാപകനായ മുഹമ്മദ് അഫ്സൽ ഖാദ്രി ബീബിയെ വെറുതെ വിട്ട അതെ ദിവസം മൂന്ന് സുപ്രീം കോടതി ജസ്റ്റിസുമാരുടെ മരണത്തിന് ആഹ്വാനം ചെയ്തു: “ചീഫ് ജസ്റ്റിസും മറ്റ് രണ്ട് പേരും കൊല്ലപ്പെടാൻ അർഹരാണ്. ഒന്നുകിൽ അവരുടെ സുരക്ഷാ ഗാർഡുകൾ, അവരുടെ ഡ്രൈവർമാർ അല്ലെങ്കിൽ അവരുടെ പാചകക്കാർ അവരെ ആ വക്കീലിനെ കൊന്നതുപോലെ കൊല്ലണം .” എന്നാണ് ഖാദ്രി ആഹ്വാനം ചെയ്തത്.
പാക്കിസ്ഥാൻ സുപ്രീം കോടതിക്കു മിലിറ്ററി സെക്യൂരിറ്റി ഏർപ്പെടുത്തേണ്ടി വന്നു. രാജ്യമാസകാലം നിരോധനാജ്ഞയും ഏർപെടുത്തി. അവസാനം ഈ തീവ്രവാദികളും ആയി രഹസ്യ അറേഞ്ച്മെന്റ് ഉണ്ടാക്കിയാണ് ഇമ്രാൻ ഖാൻ ഐസ ബീബിയെ നാട് കടത്തി കാനഡയിലേക്ക് രക്ഷപെടാൻ സാധിച്ചത്.
ആ വിധി പ്രഖ്യാപിച്ച സുപ്രീം കോടതി ജഡ്ജിമാർ ഇപ്പോളും വലിയ സെക്യൂരിറ്റിയിൽ ആണ് ജീവിക്കുന്നത്. ഐസ ബീബി കാനഡയിൽ ആണെന്നതല്ലാതെ എവിടെ ആണ് എന്നത് കൃത്യമായി വെളുപ്പെടുത്തിയിട്ടും ഇല്ല. 22 ലക്ഷം വോട്ട് – നാല് ശതമാനം -കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഈ പാർട്ടിക്ക് കിട്ടിയിരുന്നു.



