...
Home News Kerala അധികാരം മായ്ച്ചു കളയുന്ന ഇടത് രാഷ്ട്രീയ ധാർമികതയുടെ കരിയുന്ന അന്തസ്

അധികാരം മായ്ച്ചു കളയുന്ന ഇടത് രാഷ്ട്രീയ ധാർമികതയുടെ കരിയുന്ന അന്തസ്

താത്കാലിക ജീവനക്കാരെ ഉൾപ്പെടുത്തി പൊതുമേഖലാ സ്ഥാപത്തിനുള്ളിൽ ഒരു സ്വകാര്യ മേഖല സൃഷ്ടിക്കുന്നു. പൊതുമേഖലയുടെ ലാഭകരമായ സർവീസുകൾ കമ്പനിക്ക് നൽകി വീണ്ടും പൊതുമേഖലയെ ക്ഷീണിപ്പിക്കുന്നു.

178

| സയിദ് അബി

  1. പിണറായി വിജയന്റെ ആഭ്യന്തരം എത്ര കണ്ട് കഴിവ് കെട്ടതാണ് എന്ന് തലസ്ഥാനനഗരിയെ സാക്ഷി നിർത്തി ബ്യുറോക്രേറ്റുകൾ തെളിയിച്ച സംഭവമായിരുന്നു ശ്രീറാമിന്റെ കേസ്. അയാൾ ഒരു ജില്ലയുടെ ചുമലതകാരനാവുന്നതോ സർവീസിൽ തിരിച്ചെത്തുന്നതോ ഒന്നുമല്ല നാണക്കേട്. അയാൾ ആരോപിതമായ ഒരു കേസ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പരിസരത്തിരുന്ന്‌ ഉന്നതർ അട്ടിമറിച്ചു എന്നതാണ് വിഷയം. സംഭവം നടന്ന് മണിക്കൂറുകൾക്ക് ഉള്ളിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ കാര്യം അറിഞ്ഞിട്ടും പിണറായിക്കോ അദ്ദേഹത്തിന്റെ പാർട്ടിക്കോ ഒരു തരിമ്പും നാണക്കേട് തോന്നാത്ത വിധത്തിൽ ഉദ്യോഗസ്ഥ സംഘം കൈപ്പിടിയിലൊതുക്കി.

കേരളത്തിന്റെ, വിശിഷ്യാ കമ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയ നേതൃത്വത്തിന് ഇപ്പോഴും ലജ്ജ നഷ്ടപ്പെടാതെ ഈ കാഴ്ചകൾ കണ്ട് നിൽകാനാകുന്നു എന്നിടത്തുണ്ട് അധികാരം മായ്ച്ച് കളയുന്ന രാഷ്ട്രീയ ധാർമികതയുടെ കരിയ്യുന്ന അന്തസ്.

  1. രണ്ട് ദിവസം മുമ്പ് കറന്റ് ക്യാഷ് അടക്കാനാവാതെ നിൽക്കുന്ന ഒരു ksrtc ജീവനക്കാരന്റെ കരച്ചിൽ ടിവിയിൽ കണ്ടു. കേരളത്തിന്റെ ഗതാഗതവകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി തൊഴിലാളി രാഷ്ട്രീയത്തിന്റെ വക്താവല്ല, അയാൾക്ക് യാതൊരു ബാധ്യതയും തൊഴിലാളികളോട് കാണിക്കേണ്ടതില്ല. യൂണിയൻ പ്രൊട്ടക്ഷൻ എന്നൊരു രീതി സർക്കാർ സർവീസികളിലുണ്ട്. അംഗീകൃത യൂണിയനിൽ പെട്ട ഒരാൾക്ക് ഒരു യൂണിറ്റിൽ ആ അവകാശം ലഭിക്കും. സ്ഥലമാറ്റത്തിൽ നിന്ന് അയാളെ ഒഴിവാകും. ജോലി കൃത്യമായി ചെയ്യണം, തൊഴിലാളി അവകാശങ്ങളുമായി ബന്ധപ്പെട്ട് ഒരാൾക്ക് ഒരു കേന്ദ്രത്തിൽ നൽകുന്ന അവകാശം മാത്രമാണ് ട്രാൻഫർ ഇല്ലാത്ത ജോലി സ്ഥിരത. രാജ്യത്തെ എല്ലാ പൊതുമേഖലയിലുമുള്ള രീതിയാണിത്.

വർഷങ്ങൾ പഴക്കമുള്ള തൊഴിലാളി അവകാശത്തെ തെറ്റിദ്ധരിപ്പിച്ച് മന്ത്രി പണിയെടുക്കാതെ Ksrtc യുടെ ഒരു ടിപ്പോയിൽ മൂന്ന് പേര് ശമ്പളം വാങ്ങുന്നു എന്ന് നിയമസഭയിൽ പറഞ്ഞപ്പോൾ CITU കേന്ദ്ര നേതാക്കൾ വരെ സഭയിൽ ഉണ്ടായിരുന്നു. വർഗരാഷ്ട്രീയത്തിന്റെ ബലവും കരുത്തും ഇന്ധനമായി സ്വീകരിച്ച് തെരഞ്ഞെടുപ്പുകളിൽ ജയിച്ച നേതാക്കൾ, വർഗവിരുദ്ധ രാഷ്ട്രീയത്തിന്റെ അപ്പുറത്ത് ജീവിക്കുന്ന ആന്റണിയുടെ വാക്ക് കേട്ട് വാ പൊത്തിയിരുന്നു.

അടിസ്ഥാനശമ്പളം 21,000 രൂപയാക്കണം എന്ന് കേന്ദ്രത്തോട് സിപിഐഎം ആവിശ്യപ്പെട്ട് സമരം നടത്തുന്ന കാലത്ത്. 22,000 ത്തിൽ നിന്ന്‌ അടിസ്ഥാന ശമ്പളം 13,000 ആക്കി എന്ന്‌ ആന്റണി രാജു വീമ്പ് പറയ്യുന്നു. താത്കാലിക ജീവനക്കാരെ ഉൾപ്പെടുത്തി പൊതുമേഖലാ സ്ഥാപത്തിനുള്ളിൽ ഒരു സ്വകാര്യ മേഖല സൃഷ്ടിക്കുന്നു. പൊതുമേഖലയുടെ ലാഭകരമായ സർവീസുകൾ കമ്പനിക്ക് നൽകി വീണ്ടും പൊതുമേഖലയെ ക്ഷീണിപ്പിക്കുന്നു. ന്യായമായും പരാതികൾ ഉയരേണ്ട ചില മേഖലകളുണ്ട് എന്ന യാഥാർഥ്യം തിരിച്ചറിഞ്ഞും ചോദ്യം ചെയ്തും തിരുത്തിച്ചും പോകേണ്ടത് ഭാവിക്ക് ഗുണകരമാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.