...
Home News National കേരള സർക്കാർ എന്ത് ചെയ്യുന്നു എന്നത് വിഷയമല്ല; മാർക്ക് ജിഹാദിൽ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്ന് ...

കേരള സർക്കാർ എന്ത് ചെയ്യുന്നു എന്നത് വിഷയമല്ല; മാർക്ക് ജിഹാദിൽ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്ന് അധ്യാപകൻ

73

തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്ന് ആവർത്തിച്ച് ‘മാർക്ക് ജിഹാദ്’ ആരോപണമുന്നയിച്ച ദില്ലിയിലെ അധ്യാപകൻ. തന്റെ ആരോപണത്തിൽ കേരള സർക്കാർ എന്ത് ചെയ്യുന്നു എന്നത് തന്റെ വിഷയമല്ല. ദില്ലി സർവകലാശാലയിലെ പ്രവേശനം അട്ടിമറിക്കപ്പെടരുതെന്ന് മാത്രമാണ് ഉദ്ദേശിച്ചതെന്നും തന്റെ ആരോപണം ദില്ലി സർവകലാശാല അന്വേഷിക്കണമെന്നും രാകേഷ് കുമാർ പാണ്ഡെ ആവശ്യപ്പെട്ടു.

‘മാർക്ക് ജിഹാദ് ‘ എന്ന വാക്ക് മതവുമായി ബന്ധപ്പെടുത്തിയല്ല ഉപയോഗിച്ചതെന്നും ശ്രദ്ധ ക്ഷണിക്കാൻ വേണ്ടിയാണ് മാർക്ക് ജിഹാദ് എന്ന വാക്ക് ഉപയോഗിച്ചതെന്നുമാണ് കിരോഡി മാൽ കോളേജിലെ ഫിസിക്സ് വിഭാഗം അസോസിയേറ്റ് പ്രഫസർ രാകേഷ് പാണ്ഡെയുടെ അവകാശവാദം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.