പപ്പടത്തിന്റെ പേരിൽ നടന്ന കൂട്ടത്തല്ലിനെ ട്രോളുകളാൽ ലഘൂകരിച്ച് കാണേണ്ട ഒന്നല്ല

വിവാഹ സൽക്കാരമോ, മറ്റേതൊരു ചടങ്ങുമായിക്കോട്ടേ അതിൽ പങ്കെടുക്കാൻ അതിഥി ആയി എത്തുന്നവർ ആ ചടങ്ങ് സംഘടിപ്പിക്കുന്ന ആതിഥേയർ അനുഭവിക്കുന്ന പ്രയാസങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാകണം.

| പി കെ സുരേഷ്‌കുമാർ

ഒരു പെൺകുട്ടിയുടെ വിവാഹം നടത്തിയെടുക്കുക എന്നത് ഭൂരിഭാഗം രക്ഷിതാക്കളെ സംബന്ധിച്ചും ഒരുപാട് ടെൻഷനുകളും ബുദ്ധിമുട്ടുകളും നിറഞ്ഞതാണ്.. വിവാഹ ആഭരണങ്ങൾ മുതൽ വിവാഹ സദ്യ / ഭഷണ ചെലവുകൾ എല്ലാം ലക്ഷങ്ങൾ വരും … നിയമം മൂലം നിരോധിക്കപ്പെട്ടതാണ് എങ്കിലും വടക്കൻ കേരളത്തിലെ ചില ജില്ലകളിൽ ഒഴികെ സ്ത്രീധനം ഇപ്പോഴും ഉണ്ട്. മധ്യകേരളത്തേക്കാൾ തെക്കൻ കേരളത്തിലാണ് സ്ത്രീധനം ഏറ്റവും കൂടുതൽ ഉള്ളത്.

വിവാഹത്തിന് അനുബന്ധിച്ചുള്ള ഭക്ഷണം മഹാ ഭൂരിപക്ഷം പേരും കാറ്ററിങ്ങ് സർവീസുകാരെ ഏൽപ്പിക്കുകയാണ് ചെയ്യുന്നത്.. വരുന്ന അതിഥികളുടെ എണ്ണം ഏകദേശം കണക്കുകൂട്ടി കാറ്ററിംഗ് സർവീസ്കാർക്ക് സദ്യയാണെങ്കിൽ ഒരിലയ്ക്ക് ഇത്ര , മറ്റു ഭക്ഷണമാണ് എങ്കിൽ ഒരു പ്ലേറ്റിന് ഇത്ര എന്ന റേറ്റ് പറഞ്ഞാണ് കരാർ കൊടുക്കുന്നത്.റേറ്റ് പറഞ്ഞുറപ്പിച്ച് ചെയ്യുന്നതായതുകൊണ്ട് സദ്യ / ഭക്ഷണം വിളമ്പി കഴിയുന്നതു വരെ എല്ലാവർക്കും ഒരേ രീതിയിൽ സെർവ് ചെയ്യാൻ വേണ്ടി ചില ഐറ്റങ്ങൾ ഒന്നിൽ കൂടുതൽ തവണ വിളമ്പാറില്ല.

മിക്കവാറും ഇടങ്ങളിൽ സദ്യയ്ക്ക് ആദ്യം പപ്പടം വിളമ്പിയാൽ രണ്ടാമത് കൊടുക്കാറില്ല. കാരണം അങ്ങിനെ ചെയ്താൽ അവസാനമാകുമ്പോഴേക്കും പപ്പടം തീർന്നു പോയിട്ടുണ്ടാകും. വിവാഹ സൽക്കാരമോ, മറ്റേതൊരു ചടങ്ങുമായിക്കോട്ടേ അതിൽ പങ്കെടുക്കാൻ അതിഥി ആയി എത്തുന്നവർ ആ ചടങ്ങ് സംഘടിപ്പിക്കുന്ന ആതിഥേയർ അനുഭവിക്കുന്ന പ്രയാസങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാകണം.

വധുവിന്റെ വീട്ടുകാർ നടത്തുന്ന വിവാഹ സൽക്കാരങ്ങളിൽ വരന്റെ കൂട്ടർ എന്ന് പറഞ്ഞ് ചില പ്രത്യേക അവകാശ- അധികാരങ്ങളോടെ അലമ്പുണ്ടാക്കുന്നത് തീർത്തും മര്യാദ കേടാണ്. ആരെങ്കിലും ഏതെങ്കിലും അവനൊക്കെ കള്ള് മൂത്ത് കാണിച്ചു കൂട്ടുന്ന തല്ലുകൊള്ളിത്തരത്തിന് ഒടുക്കം ഇരയാകുക വധുവാണ്. വളരെ പ്രതീക്ഷയോടെ വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന പെൺകുട്ടിയ്ക്ക് കുറെക്കാലമെങ്കിലും കുത്തുവാക്കുകളും പരിഹാസങ്ങളും പല കോണുകളിൽ നിന്നും കേൾക്കേണ്ടിവരും.

കടവും കടപ്പാടുകളുമൊക്കെയായി ഒരു പെൺകുട്ടിയുടെ വിവാഹം കഴിപ്പിച്ചയക്കുന്നവരെ അപമാനിതരാക്കുന്ന ഇത്തരം പരിപാടികളോട് യോജിപ്പില്ല. പപ്പടത്തിന്റെ പേരിൽ നടന്ന കൂട്ടത്തല്ലിനെ ട്രോളുകളാൽ ലഘൂകരിച്ച് കാണേണ്ട ഒന്നല്ല. ഇത്തരം ആഭാസങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള സാഹചര്യം ഉണ്ടാകണം

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

വെള്ളാപ്പള്ളിയുടെ വിഷനാക്ക് കൊണ്ട് വരുന്ന ഭൂരിപക്ഷ വോട്ടുകൾ ഭരണത്തുടർച്ച ഉറപ്പ് വരുത്തുമെന്ന് പിണറായി കണക്കുകൂട്ടി

| ബഷീർ വള്ളിക്കുന്ന് ഇടതുപക്ഷം ഒരുകാലത്തും കളിക്കാൻ പാടില്ലാത്ത വർഗ്ഗീയ കാർഡാണ് വെള്ളാപ്പള്ളിയോടൊപ്പം കൂടി പിണറായി കളിച്ചത്. പത്ത് വർഷത്തെ സ്വന്തം ഭരണത്തിന്റെ നേട്ടങ്ങളെക്കാൾ അദ്ദേഹത്തിന് വിശ്വാസം വെള്ളാപ്പള്ളി ഒഴുക്കിയ കൊടും വിഷത്തിലായിരുന്നു. അതിനെ ആശ്രയിച്ചു കൊണ്ടുള്ള തെരഞ്ഞെടുപ്പ് പ്രചാരണമാണ് തുടക്കം മുതൽ ആസൂത്രണം ചെയ്തത്. എക്സിറ്റ് പോൾ ഫലം വരുന്നതിന് മുമ്പ് എഴുതിയ കുറിപ്പിലെ വരികൾ...

Keep exploring...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

More News

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...