പപ്പടത്തിന്റെ പേരിൽ നടന്ന കൂട്ടത്തല്ലിനെ ട്രോളുകളാൽ ലഘൂകരിച്ച് കാണേണ്ട ഒന്നല്ല

വിവാഹ സൽക്കാരമോ, മറ്റേതൊരു ചടങ്ങുമായിക്കോട്ടേ അതിൽ പങ്കെടുക്കാൻ അതിഥി ആയി എത്തുന്നവർ ആ ചടങ്ങ് സംഘടിപ്പിക്കുന്ന ആതിഥേയർ അനുഭവിക്കുന്ന പ്രയാസങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാകണം.

| പി കെ സുരേഷ്‌കുമാർ

ഒരു പെൺകുട്ടിയുടെ വിവാഹം നടത്തിയെടുക്കുക എന്നത് ഭൂരിഭാഗം രക്ഷിതാക്കളെ സംബന്ധിച്ചും ഒരുപാട് ടെൻഷനുകളും ബുദ്ധിമുട്ടുകളും നിറഞ്ഞതാണ്.. വിവാഹ ആഭരണങ്ങൾ മുതൽ വിവാഹ സദ്യ / ഭഷണ ചെലവുകൾ എല്ലാം ലക്ഷങ്ങൾ വരും … നിയമം മൂലം നിരോധിക്കപ്പെട്ടതാണ് എങ്കിലും വടക്കൻ കേരളത്തിലെ ചില ജില്ലകളിൽ ഒഴികെ സ്ത്രീധനം ഇപ്പോഴും ഉണ്ട്. മധ്യകേരളത്തേക്കാൾ തെക്കൻ കേരളത്തിലാണ് സ്ത്രീധനം ഏറ്റവും കൂടുതൽ ഉള്ളത്.

വിവാഹത്തിന് അനുബന്ധിച്ചുള്ള ഭക്ഷണം മഹാ ഭൂരിപക്ഷം പേരും കാറ്ററിങ്ങ് സർവീസുകാരെ ഏൽപ്പിക്കുകയാണ് ചെയ്യുന്നത്.. വരുന്ന അതിഥികളുടെ എണ്ണം ഏകദേശം കണക്കുകൂട്ടി കാറ്ററിംഗ് സർവീസ്കാർക്ക് സദ്യയാണെങ്കിൽ ഒരിലയ്ക്ക് ഇത്ര , മറ്റു ഭക്ഷണമാണ് എങ്കിൽ ഒരു പ്ലേറ്റിന് ഇത്ര എന്ന റേറ്റ് പറഞ്ഞാണ് കരാർ കൊടുക്കുന്നത്.റേറ്റ് പറഞ്ഞുറപ്പിച്ച് ചെയ്യുന്നതായതുകൊണ്ട് സദ്യ / ഭക്ഷണം വിളമ്പി കഴിയുന്നതു വരെ എല്ലാവർക്കും ഒരേ രീതിയിൽ സെർവ് ചെയ്യാൻ വേണ്ടി ചില ഐറ്റങ്ങൾ ഒന്നിൽ കൂടുതൽ തവണ വിളമ്പാറില്ല.

മിക്കവാറും ഇടങ്ങളിൽ സദ്യയ്ക്ക് ആദ്യം പപ്പടം വിളമ്പിയാൽ രണ്ടാമത് കൊടുക്കാറില്ല. കാരണം അങ്ങിനെ ചെയ്താൽ അവസാനമാകുമ്പോഴേക്കും പപ്പടം തീർന്നു പോയിട്ടുണ്ടാകും. വിവാഹ സൽക്കാരമോ, മറ്റേതൊരു ചടങ്ങുമായിക്കോട്ടേ അതിൽ പങ്കെടുക്കാൻ അതിഥി ആയി എത്തുന്നവർ ആ ചടങ്ങ് സംഘടിപ്പിക്കുന്ന ആതിഥേയർ അനുഭവിക്കുന്ന പ്രയാസങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാകണം.

വധുവിന്റെ വീട്ടുകാർ നടത്തുന്ന വിവാഹ സൽക്കാരങ്ങളിൽ വരന്റെ കൂട്ടർ എന്ന് പറഞ്ഞ് ചില പ്രത്യേക അവകാശ- അധികാരങ്ങളോടെ അലമ്പുണ്ടാക്കുന്നത് തീർത്തും മര്യാദ കേടാണ്. ആരെങ്കിലും ഏതെങ്കിലും അവനൊക്കെ കള്ള് മൂത്ത് കാണിച്ചു കൂട്ടുന്ന തല്ലുകൊള്ളിത്തരത്തിന് ഒടുക്കം ഇരയാകുക വധുവാണ്. വളരെ പ്രതീക്ഷയോടെ വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന പെൺകുട്ടിയ്ക്ക് കുറെക്കാലമെങ്കിലും കുത്തുവാക്കുകളും പരിഹാസങ്ങളും പല കോണുകളിൽ നിന്നും കേൾക്കേണ്ടിവരും.

കടവും കടപ്പാടുകളുമൊക്കെയായി ഒരു പെൺകുട്ടിയുടെ വിവാഹം കഴിപ്പിച്ചയക്കുന്നവരെ അപമാനിതരാക്കുന്ന ഇത്തരം പരിപാടികളോട് യോജിപ്പില്ല. പപ്പടത്തിന്റെ പേരിൽ നടന്ന കൂട്ടത്തല്ലിനെ ട്രോളുകളാൽ ലഘൂകരിച്ച് കാണേണ്ട ഒന്നല്ല. ഇത്തരം ആഭാസങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള സാഹചര്യം ഉണ്ടാകണം

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

കമൽഹാസനൊപ്പം അഭിനയിക്കാൻ ആദ്യം വിസമ്മതിച്ചു; പിന്നീട് ‘വിരുമാണ്ടി’യിൽ ശ്രദ്ധേയ വേഷം: കാരണം വെളിപ്പെടുത്തി നെപ്പോളിയൻ

തമിഴ് സിനിമയിൽ നായകനായും വില്ലനായും വൈവിധ്യമാർന്ന വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് നെപ്പോളിയൻ. എന്നാൽ ഒരിക്കൽ ഉലകനായകൻ കമൽഹാസനൊപ്പം അഭിനയിക്കാനുള്ള അവസരം അദ്ദേഹം നിരസിച്ചിരുന്നു. പിന്നീട്...

Keep exploring...

‘സിഎംആർഎൽ- എക്സാലോജിക് കേസ്’: വിജിലൻസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീൽ പരിഗണിക്കാതെ തള്ളിയ...

വർഷങ്ങളായുള്ള നൃത്തം കാലുകളെ ബാധിച്ചു; ആരോഗ്യപ്രശ്നങ്ങൾ തുറന്നുപറഞ്ഞ് ശോഭന

നൃത്തത്തിനായി ജീവിതത്തിന്റെ വലിയൊരു ഭാഗം മാറ്റിവെച്ച നടി ശോഭന, വർഷങ്ങളായുള്ള നൃത്തപരിശീലനം കാലുകളിൽ ഉണ്ടാക്കിയ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറയുന്നു. കാലുകളുടെ കമാനങ്ങളെ താങ്ങിനിർത്തുന്ന ടെൻഡോണുകൾ ദുർബലമായതിനെത്തുടർന്ന് ചില അസ്വസ്ഥതകൾ അനുഭവപ്പെടുന്നുണ്ടെന്നാണ് താരം വെളിപ്പെടുത്തിയത്. വാം-അപ്പ്...

Related Articles

മരുഭൂമിയിലെ രഹസ്യ വിശുദ്ധിയും മയിൽ മാലാഖയുടെ വിശ്വാസികളും: പീഡനങ്ങളെ അതിജീവിച്ച യാസിദികളുടെ അത്ഭുത ലോകം

| വാമിക വടക്കൻ ഇറാഖിലെ ലാലിഷ് താഴ്‌വരയിലേക്ക് ചെന്നെത്തുന്ന ഏതൊരാളെയും വിസ്മയിപ്പിക്കുന്ന ഒന്നാണ് ശാന്തമായ അന്തരീക്ഷത്തിൽ ഉയർന്നുനിൽക്കുന്ന ആ കോൺ...

“ഞാൻ കസ്റ്റഡിയിലാണ്, പക്ഷേ പ്രസ്ഥാനം കസ്റ്റഡിയിലല്ല”; നേഹ ബോറ, തെരുവിൽ നിന്ന് ഉയരുന്ന യുവജനശബ്ദം

| വേദനായകി ഇരുമ്പഴികൾക്കപ്പുറം ഉയർന്ന ഒരു വാചകം. “ഞാൻ കസ്റ്റഡിയിലാണ്, പക്ഷേ ഈ പ്രസ്ഥാനം കസ്റ്റഡിയിലല്ല.” പോലീസ് വാഹനത്തിനുള്ളിൽനിന്ന് നേഹ...

ചെറുവയൽ രാമന്റെ ജീവൽ സമർപ്പണവും നെൽവിത്ത് സംരക്ഷണ പാരമ്പര്യവും

| വാമിക വയനാട്ടിലെ പാടശേഖരങ്ങളിൽ പതിറ്റാണ്ടുകളായി പാരമ്പര്യ നെൽവിത്തുകളെ സംരക്ഷിച്ചുപോന്നിരുന്ന ചെറുവയൽ രാമൻ അന്തരിച്ചു. കൃഷിയും സംസ്‌കാരവും ജൈവവൈവിധ്യവും തമ്മിലുള്ള...

എന്ത് കൊണ്ടാണ് ധ്രുവ് റാഠിയെ ജെൻസികൾ ഇത്രയേറെ നെഞ്ചേറ്റുന്നത്?

| ബഷീർ വള്ളിക്കുന്ന് എന്ത് കൊണ്ടാണ് ധ്രുവ് റാഠിയെ ജെൻസികൾ ഇത്രയേറെ നെഞ്ചേറ്റുന്നത്. ധ്രുവ് ബാംഗ്ലൂരിലെ വേദിയിലേക്ക് കടന്ന് വന്നപ്പോൾ...

ജെഫ്രി ആർച്ചറുമായുള്ള ആ സിനിമ നടക്കാതെപോയി; പ്രശസ്ത നോവലിന്റെ സിനിമാനുഭവങ്ങൾ പങ്കുവെച്ച് ഹൻസൽ മേത്ത

1979ൽ പുറത്തിറങ്ങി ലോകമെമ്പാടും ബെസ്റ്റ് സെല്ലറായി മാറിയ ജെഫ്രി ആർച്ചറുടെ പ്രശസ്തമായ 'കെയ്ൻ & ആബേൽ' (Kane and...

ജർമൻ രാഷ്ട്രീയത്തിൽ പുതിയ സമവാക്യം; ബർലിനിൽ ഇടതുപക്ഷം മുന്നിൽ

| എമ്മെസ് ഷൈജു ലോകത്തിൻ്റെ പലഭാഗങ്ങളിലും പല വ്യവസ്ഥിതികളെയും പാർട്ടികളെയും പരീക്ഷിച്ച് നിരാശരായ ജനങ്ങൾ ഒരു ബദലായി വീണ്ടും ഇടതുപക്ഷത്തിൽ...

കേന്ദ്ര കമ്മിറ്റിയിൽ അംഗങ്ങൾ, സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇടമില്ല; ചർച്ചകൾക്ക് പിന്നിലെ രാഷ്ട്രീയം

| വേദനായകി തോമസ് ഐസക്കും ടി.പി രാമകൃഷ്ണനും നിലവിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളാണ്. എന്നാൽ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇരുവരെയും...

‘കുറുപ്പ്’ വാർത്തയുടെ കുരുക്ക്; ശ്രീകണ്ഠൻ നായർ അതിജീവിക്കും, ഹാഷ്മി എങ്ങനെ തരണം ചെയ്യും?

| എമ്മെസ് ഷൈജു ശ്രീകണ്ഠൻ നായർ മികച്ച ഒരു അവതാരകനാണെന്നതിൽ ആർക്കും തർക്കമുണ്ടാകില്ല. പക്ഷേ അദ്ദേഹം ഒരു ജേർണലിസ്റ്റല്ല. അദ്ദേഹത്തിൻ്റെ...