മനുഷ്യന് പോലും പകരം വയ്ക്കാൻ പറ്റാത്ത തരത്തിലുള്ള വ്യക്തിത്വം ആണ് നായകളിൽ

മഞ്ഞിലോ മരുഭൂമിയിലോ കാട്ടിലോ ഒറ്റപ്പെട്ടുപോയവരെ കണ്ടു പിടിയ്ക്കുക, അത്യാഹിത ദുരന്തമേഖലകളിൽ സഹായം നൽകുക ഇങ്ങനെ മനുഷ്യനോ യന്ത്രത്തിനോ പറ്റാത്തതാണ് നായകൾ നിഷ്പ്രയാസം സാധിച്ചെടുക്കുന്നത്.

| എതിരൻ കതിരവൻ

തെരുവുനായപ്രശ്നം കേരളത്തിലേയോ പൊതുവായി ഇൻഡ്യയിലേയോ മാത്രം വിതർക്കവിഷയം അല്ല. പക്ഷേ മറ്റ് രാജ്യങ്ങളിൽ കൈകാര്യം ചെയ്യാൻ സംവിധാനങ്ങളുണ്ട്, രക്ഷാകേന്ദ്രങ്ങൾ ഉൾപ്പടെ. മിച്ചഭക്ഷണം തെരുവിലല്ല എത്തുന്നത്. മാലിന്യനിർമ്മാർജ്ജനത്തിനു പോളിസി ഇല്ലാത്ത ഭരണസംവിധാനമുള്ള കേരളത്തിലെ തെരുവുനായക്കൾ ഒരു കുറ്റവും ഏൽക്കേണ്ടതില്ല. തെരുവു നായ്ക്കൾ പ്രശ്നം. നേരത്തെ എഴുതിയ ഒരു ലേഖനത്തിൽ നിന്നും .

“ആയിരമായിരം കൊല്ലങ്ങൾക്ക് മുൻപ് സ്നേഹവും ഭക്ഷണവും ആശ്രയവും നൽകുന്നവർ എന്ന് കരുതി നിങ്ങളുടെ കൂടെ കൂടിയവരാണു ഞങ്ങൾ. ഇന്ന് തെരുവിലേക്ക് വലിച്ചെറിഞ്ഞപ്പോൾ നിങ്ങൾ സഹായിച്ച് പരിണമിച്ച ഈ തലച്ചോറ് എന്തു ചെയ്യണമെന്നറിയാതെ പ്രതിരോധിച്ചു പോകയാണ്. ഞങ്ങൾക്ക് പരിചയമില്ലാത്ത ഒരു ഇടമാണിത്. ഇനി തിരിച്ച് ചെന്നായായി മാറാൻ ഞങ്ങൾക്കാവില്ല. നിങ്ങൾക്ക് സംരക്ഷന തരാൻ ത്യാഗങ്ങൾ ചെയ്ത ഞങ്ങളെ ചൂഷിതവർഗ്ഗമാക്കി മാറ്റിയ നിങ്ങളോട് ചോദിച്ചു പോവുകയാണ്, എവിടേ നിങ്ങളുടെ ധർമ്മബോധം? എവിടെ നിങ്ങടെ ഉത്തരവാദിത്തം?

ഞങ്ങളുടെ കഴിവുകളെ ചൂഷണം ചെയ്താണ് നിങ്ങൾ വിപ്ലവങ്ങൾ ജയിച്ചതെന്ന്, ഇന്ന് വീമ്പിളക്കുന്ന സംസ്കാരം കെട്ടിപ്പടുത്തതെന്ന് മറന്നു പോകുകയാണ് മനുഷ്യരേ നിങ്ങൾ. നിങ്ങളെറിയുന്ന അധികാരത്തിന്റെ അപ്പക്കഷണങ്ങൾക്ക് വാലാട്ടി നിന്നെങ്കിൽ ഞങ്ങൾ കൂടി നിർമ്മിച്ചെടുത്തതാണ് ഈ പുതുലോകം എന്ന ആത്മാഭിമാനം അകമേ തുടിയ്ക്കുന്നതുകൊണ്ടാണ്. നിങ്ങൾ ഒന്ന് മനസ്സിലാക്കണം, ഇന്നും നിങ്ങളെ സ്നേഹിക്കുന്നവരാണു ഞങ്ങൾ. ഞങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ സംഘടിച്ചേ മതിയാവൂ എന്ന നിലയിൽ എത്തിച്ചത് നിങ്ങൾ തന്നെ അല്ലേ എന്ന് ചോദിച്ചു പോകുകയാണ്……..” അഖിലകേരള തെരുവുനായ യൂണിയൻ ഉണ്ടായിരുന്നെങ്കിൽ നേതാവ് ഇങ്ങനെ പ്രസംഗിച്ചേനേ.

അതിൽ സത്യങ്ങളുണ്ടു താനും. മനുഷ്യൻ, ഒരു തിരിച്ചുപോക്കില്ലത്തവണ്ണം അവരുടെ സഹകരണത്തോടെ മാറ്റിയെടുത്തവരാണു നായ്ക്കൾ. കൂടെക്കൂട്ടിയ ജന്തുക്കളിൽ ഏറ്റവും പഴയത്, നമ്മളെ മനസ്സിലാക്കുന്ന ഒരേ ഒരു ഹിംസ്ര ജന്തു. മറ്റൊരു വളർത്തു മൃഗത്തിനും കിട്ടാത്തസ്ഥാനം നേടിയ ത്യാഗശീലർ. നമ്മുടെ സന്തതസഹചാരി, കൂട്ടു നൽകുന്ന ഹൃദയാലു, പിരിമുറുക്കങ്ങൾക്ക് വിടുതൽ നൽകുന്ന ഇണ, കളിക്കുട്ടി, സാമൂഹ്യ/വൈകാരിക ആശ്രയം, പല ചെയ്തികൾക്കും പിന്തുണനൽകുന്നവൻ, വിശ്വസ്തനും മനഃസാക്ഷി സൂക്ഷിപ്പുകാരനും ഇങ്ങനെ മനുഷ്യനു പോലും പകരം വയ്ക്കാൻ പറ്റാത്ത തരത്തിലുള്ള വ്യക്തിത്വം ആണ് നായകളിൽ.

വേട്ടയ്ക്കു സഹായിക്കുക എന്നതു മാത്രമല്ലാതെ സംരക്ഷണ, പ്രതിരോധം, ആടുമാടുകൾക്ക് കാവൽ ഇവയൊക്കെ ആദ്യകാലങ്ങളിൽത്തന്നെ സ്വമേധയാ ചെയ്തിരുന്നു. ഇവയൊന്നുമല്ലാതെ അന്ധർക്കും വികലംഗർക്കും സഹായവും ആശ്രയവും പോലത്തെ സേവനങ്ങൾ. ബോംബ് മണത്തറിയുക, മയക്കുമരുന്നുകൾ കണ്ടുപിടിക്കുക മുതലായ മറ്റു ജോലികളും. ഇതൊക്കെ ചെയ്യാൻ പറ്റുക എന്നത് മറ്റു ജീവികൾക്ക് അസാദ്ധ്യമാണ്.

മഞ്ഞിലോ മരുഭൂമിയിലോ കാട്ടിലോ ഒറ്റപ്പെട്ടുപോയവരെ കണ്ടു പിടിയ്ക്കുക, അത്യാഹിത ദുരന്തമേഖലകളിൽ സഹായം നൽകുക ഇങ്ങനെ മനുഷ്യനോ യന്ത്രത്തിനോ പറ്റാത്തതാണ് നായകൾ നിഷ്പ്രയാസം സാധിച്ചെടുക്കുന്നത്. മറ്റൊരു ജന്തുവിനും ആവാത്ത, അപരിചിതരുമായി ഇണങ്ങി പെരുമാറുക എന്നതും പ്രത്യേകതയാണ്. മറ്റൊരു ഹിംസ്ര ജന്തുവായ, അധികം ഇണങ്ങാൻ തയാറാകാത്ത പൂച്ചയ്ക്ക് സാധിക്കാത്തതാണിത്.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം അധികാരത്തിലേക്ക് നീങ്ങുമ്പോൾ അത് ഒരു “പൊളിറ്റിക്കൽ ട്രാപ്പ്” ആകാമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകരിൽ ചിലർ ഉയർത്തുന്നത്. വലിയ സഖ്യങ്ങളായ ഡിഎംകെയും എഐഎഡിഎംകെയും ഒരുമിച്ചാൽ തമിഴ്‌നാട്ടിലെ എൻഡിഎ സഖ്യത്തിന്റെ രാഷ്ട്രീയ ശക്തി തകരാനുള്ള സാധ്യതയുണ്ടെന്ന്...

Keep exploring...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

More News

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...