...
Home News National പോപ്പുലർ ഫ്രണ്ട്നിരോധനം കോടതികളിൽ തകർന്നു വീണാലും ബിജെപിക്ക് സന്തോഷമേ ഉണ്ടാവൂ

പോപ്പുലർ ഫ്രണ്ട്നിരോധനം കോടതികളിൽ തകർന്നു വീണാലും ബിജെപിക്ക് സന്തോഷമേ ഉണ്ടാവൂ

2014ൽ അധികാരത്തിൽ വന്ന ബിജെപിക്ക് പോപ്പുലർ ഫ്രണ്ട് ഉം അതിന്റെ അനുബന്ധ സംഘടനകളും ദേശവിരുദ്ധവും, ഭീകരരുമെല്ലാമാണെന്നത് കണ്ടെത്താൻ ഈ 2022 വരെ കാത്തിരിക്കേണ്ടി വന്നു

184

| ഇൽയാസ് സി. അബ്ദുൾ ഖാദർ

പോപ്പുലർ ഫ്രണ്ട് നിരോധിക്കപ്പെടേണ്ട സംഘടന തന്നെയാണ്. അത് എത്രയോ നേരത്തെയും ആകാമായിരുന്നു. നിരോധിച്ചതിന്റെ നിയമ വശങ്ങൾ കോടതികൾ തീരുമാനിക്കട്ടെ. ഇന്ത്യയെ അടിമുടി വർഗീയവൽക്കരിച്ച് വർഗ്ഗീയ കലാപങ്ങളുണ്ടാക്കി, സമൂഹത്തിൽ വലിയ വർഗ്ഗീയ ധ്രുവീകരണവും രക്തച്ചൊരിച്ചിലും ഉണ്ടാക്കിയവർ, നിയമവാഴ്ചയെയും , ഭരണഘടനാ സ്ഥാപനങ്ങളെയും , ഭരണഘടനയെത്തന്നെയും അട്ടിമറിച്ചവരാണ് സംഘ പരിവാരങ്ങളും ബിജെപിയും , അവരുടെ വർഗ്ഗീയ വടവൃക്ഷത്തിനു മുന്നിൽ വെറും തൃണം മാത്രമായ പോപ്പുലർ ഫ്രണ്ട് നെ നിരോധിച്ചത് കാണുമ്പോഴുള്ള വിരോധാഭാസം കാണാതിരിക്കാനുമാവില്ല.

ആം ആദ്മി ഇനി വരാൻ പോകുന്ന തെരെഞ്ഞെടുപ്പുകളിലെ നറേറ്റിവ് ഇതിനകം തന്നെ നിശ്ചയിച്ച് ബിജെപിയെ കടുത്ത പ്രതിരോധത്തിലും പരാജയ ഭീതിയിലും ഷണ്ഡത്തത്തിലുമെത്തിച്ച ഈ വേളയിൽ ഇത്തരം ചെപ്പടിവിദ്യകൾ കാണിച്ച് തെരെഞ്ഞെടുപ്പുകൾക്ക് ആം ആദ്മി സെറ്റു ചെയ്ത ജീവിത സംബന്ധിയും , ക്ഷേമ, വികസന പരവുമായ നരേറ്റീവുകൾ അപ്രസക്തമാക്കി തങ്ങളുടെ പ്രിയപ്പെട്ട ‘മുസ്ലീം ഭീകരത – മുസ്ലിം ദേശവിരുദ്ധത’ എന്ന നരേറ്റീവിലേക്ക് കാര്യങ്ങൾ മാറ്റാനുള്ള ചുരുക്കാനുള്ള , ജനങ്ങളെ വീണ്ടും വിഡ്ഢികളാക്കാനുള്ള ബിജെപിയുടെ കുത്സിത ശ്രമങ്ങൾ തിരിച്ചറിയാതെയും പോകരുത്.

2014ൽ അധികാരത്തിൽ വന്ന ബിജെപിക്ക് പോപ്പുലർ ഫ്രണ്ട് ഉം അതിന്റെ അനുബന്ധ സംഘടനകളും ദേശവിരുദ്ധവും, ഭീകരരുമെല്ലാമാണെന്നത് കണ്ടെത്താൻ ഈ 2022 വരെ കാത്തിരിക്കേണ്ടി വന്നു എന്നത് എന്തെങ്കിലും വിളിച്ചോതുന്നുണ്ടെങ്കിൽ അത് ബിജെപി ഭരണകർത്താക്കൾ ദേശസുരക്ഷയുടെയും , തീവ്രവാദ വിരുദ്ധ നടപടികളുടെയും കാര്യത്തിൽ എത്ര ഉദാസീനരും, കഴിവുകെട്ടവരും, ഊളകളുമാണെന്നത് മാത്രമാണ്.

ഇനി അഥവാ ബിജെപിയുടെ പോപ്പുലർ ഫ്രണ്ട്നിരോധനം ട്രൈബ്യൂണൽ / കോടതികളിൽ തകർന്നു വീണാലും ബിജെപിക്ക് സന്തോഷമേ ഉണ്ടാവൂ. കാരണം പോപ്പുലർ ഫ്രണ്ട് ഒരു മന്ദ ബുദ്ധിയെ തങ്ങളിൽ പെട്ടവരാക്കാൻ പെടാ പാട് പെടുന്നത് കാണിച്ച് സംഘ പരിവാരത്തിന് 100 മന്ദബുദ്ധികളെ തങ്ങളിൽപ്പെട്ടവരാക്കാം. സംഘ പരിവാരത്തിന്റെ പോഷക – ഉത്തേജക മരുന്നാണ് പോപ്പുലർ ഫ്രണ്ട്. അതില്ലാതായാൽ സംഘപരിവാർസംഘടനകൾക്ക് വലിയ ക്ഷീണവും തളർച്ചയും വിളർച്ചയുമൊക്കെയുണ്ടായെന്ന് വരും,

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.