പരിതാപകരമായ അവസ്ഥയിലെ കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്

ഇതേ രീതിയിൽ പോയാൽ കോൺഗ്രസ് പാർട്ടി തന്നെ ഉണ്ടാവില്ല അപ്പോഴാണ് പാർട്ടി ഇല്ലെങ്കിൽ പിന്നെ എന്ത് സ്ഥാനമാനങ്ങൾ എന്ന ഒരു സാധാരണക്കാരന്റെ ചിന്ത പോലും കേരളത്തിലെ മുതിർന്ന കൊണ്ഗ്രെസ്സ് നേതാക്കൾക്കില്ല എന്നതാണ് അത്ഭുതം .

| സാദിഖ് മുഹമ്മദ് കാസിം

അങ്ങനെ വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരം നടക്കുകയാണ്. തിരുവനന്തപുരം എം പിയും യു എന്നിൽ അണ്ടർ സെക്രട്ടറിയായി പ്രവർത്തിച്ച മലയാളിയായ പാലക്കാട്ടിൽ കുടുംബ വേരുകൾ ഉള്ള ശശി തരൂരും കർണാടകത്തിൽ നിന്നുള്ള മുതിർന്ന നേതാവും പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ ആണ് എതിരാളി .

കോൺഗ്രസിനെ സംബന്ധിച്ച് വരുന്ന ലോകസഭാ ഇലെക്ഷനിൽ ഭരണം പിടിക്കണമെന്ന രീതിയിൽ മുന്നോട്ട് പോകുന്ന ഈ വേളയിൽ തീർച്ചയായും കോൺഗ്രസിനെ നയിക്കാൻ കിട്ടാവുന്നതിൽ ഏറ്റവും മികച്ച സ്ഥാനാർഥി ശശി തരൂർ തന്നെ കേരളത്തിലെ വലിയൊരു വിഭാഗം പാർട്ടി ബേദമെന്യേ അതാഗ്രഹിക്കുന്നു എന്നാണ് മനസിലാക്കാൻ കഴിയുന്നത് . എന്നാൽ ശശി തരൂർ ജയിക്കുമോ ???

സാധ്യത വളരെ കുറവാണ്. കോൺഗ്രസിൽ അന്നും ഇന്നും ഗ്രൂപ് കളികളും സ്ഥാനമാനങ്ങൾക്ക് വേണ്ടിയുള്ള അടിയും സാധാരണയാണ് ഒരുകാലത്ത് ഇന്ത്യ അടക്കിഭരിച്ച ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഭരണം ഉണ്ടായിരുന്നു കോൺഗ്രസിന്റെ ഇന്നത്തെ അവസ്ഥ എന്താണ് . കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ബംഗാളിലെയും ത്രിപുരയിലെയും ഭരണം പോയേ എന്ന് പറഞ്ഞു നടക്കുന്ന കോൺഗ്രെസ്സുകാർ മറന്നു പോകുന്ന ഒരു കാര്യമുണ്ട്. നിലവിൽ കൊണ്ഗ്രെസ്സ് ആകെ ഇന്ത്യയിൽ രണ്ടോ മൂന്നോ സ്‌റ്റേറ്റുകളിലെ ഭരണം ഉള്ളു എന്ന സത്യം.

മിക്ക സ്റ്റേറ്റുകളിലെയും പിസിസി അധ്യക്ഷന്മാർ മുൻമുഖ്യന്ത്രിമാർ മുതിർന്ന നേതാക്കൾ എംപിമാർ എം എൽ എ മാർ ഒക്കെ ഇന്ന് ബിജെപി പാളയത്തിലാണ് . ഇത്രയും പരിതാപകരമായ അവസ്ഥയിൽ കോൺഗ്രസ്സ് നിൽക്കുമ്പോളും പ്രസിഡണ്ട് ആയാൽ ഒരുപാട് ഗുണപരമായ മാറ്റങ്ങൾ വരുത്താൻ കഴിവുള്ള ശശി തരൂരിനെ പിന്നിൽ നിന്ന് കുത്തുകയാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ. കാരണം തങ്ങളുടെ സ്ഥാനങ്ങൾക്ക് വല്ല കോട്ടവും തട്ടുമെന്ന ഭയം തന്നെ. ഇതേ രീതിയിൽ പോയാൽ കോൺഗ്രസ് പാർട്ടി തന്നെ ഉണ്ടാവില്ല അപ്പോഴാണ് പാർട്ടി ഇല്ലെങ്കിൽ പിന്നെ എന്ത് സ്ഥാനമാനങ്ങൾ എന്ന ഒരു സാധാരണക്കാരന്റെ ചിന്ത പോലും കേരളത്തിലെ മുതിർന്ന കൊണ്ഗ്രെസ്സ് നേതാക്കൾക്കില്ല എന്നതാണ് അത്ഭുതം .

എന്റെ സ്കൂൾ പഠനകാലത്തു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യുവജന സംഘടനകളിൽ നേതൃസ്ഥാനം വഹിച്ച ടി വി രാജേഷ് ,എം ബി രാജേഷ് ,പി കെ ബിജു ,ശ്രീരാമകൃഷ്ണൻ ,ഷംസീർ ,കെ കെ രാഗേഷ് ,സ്വരാജ് etc തുടങ്ങി അന്ന് എസ് എഫ് ഐയിലും ഡി വൈ എഫ് ഐയിലും പ്രവർത്തിച്ച മിക്ക നേതാക്കളും നിലവിൽ പാർട്ടിയുടെ മുൻനിരയിൽ പ്രവർത്തിക്കുബോൾ അന്നത്തെ കെ എസ് യു യൂത്ത് കോൺഗ്രസ് നേതാക്കൾ ഒക്കെ ഇന്നെവിടെ ആകെ ഒരു പി സി വിഷ്ണുനാഥിനെ എല്ലാവര്ക്കും അറിയുമായിരിക്കും. ബാക്കി ഉള്ള പല കഴിവുറ്റ നേതാക്കളും ഗ്രൂപ് കളിയിലും ചവിട്ടിത്താഴ്ത്തലുകളിലും വീണു പോയി.

എന്തിനു വർഷങ്ങളോളം പാർട്ടിയിൽ പ്രവർത്തിച്ച ചാനൽ ചർച്ചകളിൽ നല്ല പ്രകടനം കാഴ്ചവെക്കുന്ന രാജ്‌മോഹൻ ഉണ്ണിത്താൻ വരെ മുപ്പതോ മറ്റോ കൊല്ലം കഴിഞ്ഞട്ടാണ് ഒരു ജനപ്രതിനിധി ആകാൻ കഴിഞ്ഞത് അതാണ് കൊണ്ഗ്രെസ്സ്. കഴിവ് ഉണ്ടായത് കൊണ്ട് മാത്രം കോൺഗ്രസ്സിൽ ഉയർന്നു വരാൻ കഴിയില്ല അതിനു ഒരുപാടു സമവാക്യങ്ങൾ ശരിയാകേണ്ടതുണ്ട് .

എന്നിരുന്നാലും ഏതൊരു യുവാവ് ചിന്തിക്കുന്നത് പോലെ ശശി തരൂർ വിജയിക്കട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു പാലക്കാട്ടുകാരനായ എനിക്ക് പാലക്കാട്ടിൽ കുടുംബവേരുകൾ ഉള്ള ശശി തരൂർ കോൺഗ്രസിന്റെ തലപ്പത്തു എത്തുന്നത് സന്തോഷവും അഭിമാനകാരവുമാണ് .

ഇനി ഞങ്ങടെ നാടായ തരൂരിനെ കുറിച് സ്വന്തന്ദ്ര്യ സമര സേനാനിയായ കെ പി കേശവമേനോന്റെ നാട്. സ്വാതന്ദ്ര്യസമരകാലത്ത് ബ്രിട്ടീഷുകാർക്കെതിരെ പടപൊരുതാൻ അന്നത്തെ തരൂരിലെ യുവാക്കൾ വ്യാപകമായി കോൺഗ്രസ്സിൽ ചേരുകയും പോരാടുകയും വാരമൃത്യു വരിച്ചു എന്നതാണ് ചരിത്രം. ഗാന്ധി വധത്തിനു ശേഷം ഇന്ത്യയിൽ തന്നെ രണ്ടാമതായി ഉയർന്ന ഗാന്ധി സ്മൃതി മണ്ഡപം നിൽക്കുന്ന സ്ഥലമാണ് തരൂർ. എന്നാൽ 75 വർഷങ്ങൾക്കിപ്പുറം കോൺഗ്രസ്സിന് ഇവിടെ എത്ര സ്വാധീനം ഉണ്ടെന്ന കാര്യം അന്വേഷിക്കുബോൾ പരിതാപകരമാണ്.

അന്നത്തെ സമരങ്ങളിൽ ആകൃഷ്ടരായി കോൺഗ്രസ്സിൽ ചേർന്ന അന്നത്തെ യുവാക്കളുടെ മക്കളിലും കൊച്ചുമക്കളിലും എത്രപേർ കോൺഗ്രെസ്സുമായി sസഹകരിക്കുന്നുണ്ടെന്നു ഒന്നന്വേഷിച്ചാൽ മനസ്സിലാവും .അവസ്ഥ അതിനു കാരണം ഒരുപക്ഷെ ഞാൻ മുകളിൽ സൂചിപ്പിച്ച കാര്യമാവാം. അല്ലെങ്കിൽ വേറെന്തെങ്കിലുമാവാം. എന്തായാലും ശശി തരൂർ വിജയിച്ചു ഇന്ത്യൻ ജനാധിപത്യ രാജ്യത്തെ ശക്തമാക്കട്ടെ എന്ന് ആശംസിക്കുന്നു.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം അധികാരത്തിലേക്ക് നീങ്ങുമ്പോൾ അത് ഒരു “പൊളിറ്റിക്കൽ ട്രാപ്പ്” ആകാമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകരിൽ ചിലർ ഉയർത്തുന്നത്. വലിയ സഖ്യങ്ങളായ ഡിഎംകെയും എഐഎഡിഎംകെയും ഒരുമിച്ചാൽ തമിഴ്‌നാട്ടിലെ എൻഡിഎ സഖ്യത്തിന്റെ രാഷ്ട്രീയ ശക്തി തകരാനുള്ള സാധ്യതയുണ്ടെന്ന്...

Keep exploring...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

More News

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...