രാജ്ഭവനിൽ നിന്ന് പ്രക്ഷേപണം ചെയ്ത് കൊണ്ടിരിക്കുന്ന സംഘ പ്രത്യയശാസ്ത്രം

സംഘ് പരിവാറല്ലാത്ത ഇടത് പക്ഷ വിരോധികൾ ഒരു കാര്യം എപ്പോഴും ഓർക്കണം. നിങ്ങൾക്ക് സി പി എമ്മിനോടും ഇടത് പക്ഷത്തോടുമുള്ള വിരോധം തീർക്കേണ്ടത് സംഘ്പരിവാർ വെട്ടിയിടുന്ന വഴികളിലൂടെ നടന്നു കൊണ്ടാകരുത്.

| എമ്മെസ് ഷൈജു

ചിലർ കണ്ടറിയും. ചിലർ കൊണ്ടേ അറിയൂ. എന്നാൽ ഇവിടെ അന്ധമായ സി പി എം വിരോധം തലക്ക് പിടിച്ചവർക്ക് എത്ര കൊണ്ടിട്ടും കൊണ്ടതായി പോലും അറിയുന്നില്ല! അവരാണ് ഇപ്പോഴും ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വാഴ്ത്തിയും താങ്ങിയും നടക്കുന്നത്.

സംഘ് പരിവാറല്ലാത്ത ഇടത് പക്ഷ വിരോധികൾ ഒരു കാര്യം എപ്പോഴും ഓർക്കണം. നിങ്ങൾക്ക് സി പി എമ്മിനോടും ഇടത് പക്ഷത്തോടുമുള്ള വിരോധം തീർക്കേണ്ടത് സംഘ്പരിവാർ വെട്ടിയിടുന്ന വഴികളിലൂടെ നടന്നു കൊണ്ടാകരുത്. നിങ്ങളുടെ വിയോജിപ്പിൻ്റെ മാനദണ്ഡങ്ങളല്ല സംഘപരിവാറിൻ്റേത്. അവരുടെ വിയോജിപ്പിൻ്റെ പ്രായോജകരായി നിങ്ങൾ മാറുമ്പോൾ അവരുടെ പ്രത്യയശാസ്ത്രത്തെയാണ് ഫലത്തിൽ നിങ്ങൾ കൂടി എൻ്റോഴ്സ് ചെയ്യുന്നത്.

ഇടത് പക്ഷത്തോടും സി പി എമ്മിനോടുമുള്ള രാഷ്ട്രീയ വിരോധം കൊണ്ട് ഗവർണർക്ക് പിന്തുണയും വിസിബിലിറ്റിയും കൊടുത്തിരുന്നവർക്ക് ഒരു തിരിച്ചറിവുണ്ടായാൽ നല്ലത്. ഇപ്പൊ മീഡിയാ വണ്ണിന് സംഭവിച്ചത് അതാണ്. നേരത്തെ കൈരളി ചാനലിനോട് മാത്രമായിരുന്നു ഗവർണർക്ക് അയിത്തം. അതിപ്പോ മീഡിയാ വണ്ണിനെയും തേടിയെത്തി. ഇനി മറ്റുള്ളവരെയും തേടിയെത്തും. കാരണം സംഘപരിവാറിന് അവരല്ലാത്ത മുഴുവൻ പേരും ശത്രുക്കളാണ്.

ഓർഡറിൽ ചെറിയ വ്യത്യാസങ്ങളൊക്കെ കാണുമെന്ന് മാത്രം. അഴിമതി വിരുദ്ധത എന്ന പുറം തോലിനുള്ളിൽ പൊതിഞ്ഞ് പിടിച്ചിരിക്കുന്ന ഒന്നാന്തരം സംഘി പ്രത്യയ ശാസ്ത്രമാണ് ഇപ്പൊ രാജ്ഭവനിൽ നിന്ന് പ്രക്ഷേപണം ചെയ്ത് കൊണ്ടിരിക്കുന്നത്. സംഘ്പരിവാർ വിരുദ്ധരായ മുഴുവൻ പേരും ഒന്നിച്ച് ഒന്നായി എതിർക്കേണ്ട ഒരു രാഷ്ട്രീയ ശത്രുവായി കേരള ഗവർണർ മാറിക്കൊണ്ടിരിക്കുകയാണ്.

അവിടെ നിന്ന് ഉന്നം വെക്കുന്നത് കേരളത്തിൻ്റെ മതേതര സാമൂഹ്യഘടനയെയാണ്. അത് വഴി അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പുമാണ്. ഇതൊന്നും അറിഞ്ഞിട്ടും അറിയാത്ത മട്ടിൽ രാജ്ഭവന് വേണ്ടി കുഴലൂത്ത് നടത്തുന്നവർ രാഷ്ട്രീയക്കാരിലോ മാധ്യമ പ്രവർത്തകരിലോ ഉണ്ടെങ്കിൽ എഴുതി വെച്ചോളൂ അവർ ഉള്ളിൽ പേറുന്നത് സംഘിസമാണ്.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം അധികാരത്തിലേക്ക് നീങ്ങുമ്പോൾ അത് ഒരു “പൊളിറ്റിക്കൽ ട്രാപ്പ്” ആകാമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകരിൽ ചിലർ ഉയർത്തുന്നത്. വലിയ സഖ്യങ്ങളായ ഡിഎംകെയും എഐഎഡിഎംകെയും ഒരുമിച്ചാൽ തമിഴ്‌നാട്ടിലെ എൻഡിഎ സഖ്യത്തിന്റെ രാഷ്ട്രീയ ശക്തി തകരാനുള്ള സാധ്യതയുണ്ടെന്ന്...

Keep exploring...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

More News

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...