കർഷക സമരം: ബിജെപിക്ക് രാഷ്ട്രീയ തിരിച്ചടി വീണ്ടും ഉണ്ടാകുമോ എന്നത് യുപി തെരഞ്ഞെടുപ്പിൽ തിരിച്ചറിയാം

.തോമസ് ഐസക്

മൂന്നു കർഷക നിയമങ്ങളോടുള്ള ഇത്രയും രൂക്ഷമായ കർഷകരോഷം പലർക്കും മനസിലാകുന്നില്ല. സുപ്രിംകോടതിക്കുപോലും. ഞങ്ങളുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയത്തിൽ എന്തിന് അനിശ്ചിതകാല സമരം എന്നാണ് അവർ ചോദിക്കുന്നത്. പരിഗണിക്കാൻ ഇത്ര മാസങ്ങൾ കഴിഞ്ഞിട്ടും സമയം സുപ്രിംകോടതിക്കു ലഭിച്ചിട്ടില്ല എന്നതു കോടതിയെ അലട്ടുന്നതായി തോന്നുന്നില്ല. എത്ര നിഷ്കളങ്കമായിട്ടാണ് ഞങ്ങൾ പരിഗണിച്ചു വഴിയേ തീർപ്പാക്കാം, നിങ്ങൾ പിരിഞ്ഞു പോവുക എന്നു പറയുന്നത്.

വഴി തടയുന്നതു തങ്ങളല്ല, ബാരിക്കേഡുകൾ ഉയർത്തിയുള്ള പൊലീസാണു തടയുന്നത് എന്നാണ് സമരക്കാരുടെ പ്രതികരണം ശരിയാണ്. ഡൽഹിയിൽ നിന്നും യാത്ര ചെയ്തു സമരമുഖത്ത് എത്തുക വളരെ ശ്രമകരമായ കാര്യമാണ്. ഒരു ഘട്ടത്തിൽ ഞങ്ങളുടെ കാർ മുന്നോട്ടു പോകാനാവില്ല എന്ന സ്ഥിതിയായി. കൂടെയുണ്ടായിരുന്ന എൻ.എ. ജയപ്രകാശ് പൊലീസുകാരോടു കയർക്കുന്നുണ്ടായിരുന്നു. പൊലീസ് മേധാവികളിൽ ഒരാൾ മലയാളിയായിരുന്നു. എന്നെ തിരിച്ചറിഞ്ഞു. ഒരു ഇടുങ്ങിയ റോഡു വഴി സിംഘു സമരമുഖത്തേയ്ക്ക് അദ്ദേഹമാണു കടത്തിവിട്ടത്.

കർഷകരോഷത്തെ മനസ്സലാക്കണമെങ്കിൽ കഴിഞ്ഞ 3 പതിറ്റാണ്ടുകാലത്തെ നിയോലിബറൽ നയങ്ങൾ കാർഷിക മേഖലയെ എങ്ങനെ തകർത്തു എന്നതു പഠിക്കണം. 1999-ൽ ഇറക്കുമതിയുടെ മേലുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കം ചെയ്തു. ഇറക്കുമതി താരിഫുകളും പടിപടിയായി കുറച്ചു. ഇതോടെ ഇന്ത്യൻ കാർഷികോൽപ്പന്നങ്ങളുടെ വില അന്തർദേശീയ വിലയുമായി കൂടുതൽ കൂടുതൽ ബന്ധിപ്പിക്കപ്പെട്ടു. കേരളത്തിലെ വാണിജ്യവിളകൾക്കു എന്തു സംഭവിച്ചുവെന്ന് നമുക്ക് അറിയാമല്ലോ. ആസിയാൻ കരാറോടെ ആ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി തീരുവകൾ കുത്തനെ വെട്ടിക്കുറച്ചത് 90-കളുടെ അവസാനത്തോടെ എല്ലാ വാണിജ്യവിളകളുടെയും വിലകൾ കുത്തനെ ഇടിയുന്നതിലേയ്ക്കും കേരളം ഇന്നും കരകയറിയിട്ടില്ലാത്ത കാർഷിക തകർച്ചയ്ക്കും ഇടയാക്കി. ഇതുപോലെ അല്ലെങ്കിലും പൊതുവിൽ കാർഷിക വിലകളുടെ വർദ്ധന മന്ദഗതിയിലായി.

പരിഷ്കാരങ്ങളുടെ ഭാഗമായി സർക്കാർ ചെലവുകൾ കർശനമായും വെട്ടിച്ചുരുക്കി. ഈ വാള് വീണത് കൂടുതൽ കാർഷിക മേഖലയുടെ മേലായിരുന്നു. കാർഷിക മേഖലയിലെ പൊതുനിക്ഷേപം കുറഞ്ഞു. ഈ പരിഷ്കാരങ്ങൾ കാർഷിക തകർച്ചയ്ക്കു വഴിതെളിയിച്ചു. ഭക്ഷ്യധാന്യ ഉൽപ്പാദനം 1980-കളിൽ പ്രതിവർഷം 3.38 ശതമാനം വീതം വർദ്ധിച്ചത് 1990-കളിൽ 1.75 ശതമാനമായി കുറഞ്ഞു.

രൂക്ഷമായ കാർഷിക മുരടിപ്പും കർഷക ആത്മഹത്യകളും കർഷക പ്രതിഷേധങ്ങളും എൻഡിഎയുടെ ഒന്നാം സർക്കാരിന്റെ തെരഞ്ഞെടുപ്പു തോൽവിയിൽ ഒരു പ്രധാന പങ്കുവഹിച്ചു. ചുരുക്കത്തിൽ ഇടതുപക്ഷ പിന്തുണയോടെയുള്ള യുപിഎ സർക്കാരിന്റെ കാലത്ത് 90-കളിലെ നിയോലിബറൽ കാർഷിക നിലപാടുകളിൽ അയവുവരുത്തുന്നതിനു കേന്ദ്രസർക്കാർ നിർബന്ധിതമായി. അതിന്റെ ഗുണഫലവുമുണ്ടായി. കാർഷിക മേഖലയുടെ വളർച്ച 2004-05-നും 2012-13-നും ഇടയ്ക്ക് 3.48 ശതമാനമായി ഉയർന്നു.

മോഡി സർക്കാർ കൃഷിക്കാരുടെ വരുമാനം 2022-നുള്ളിൽ ഇരട്ടിയാക്കുമെന്നാണു പ്രഖ്യാപിച്ചത്. പക്ഷെ യാഥാർത്ഥ്യം ഇതിൽ നിന്നും എത്രയോ അകലെയാണ്. കൃഷിക്കാരുടെ യഥാർത്ഥ വരുമാനം വർദ്ധിക്കുകയല്ല, ഇടിയുകയാണു ചെയ്തത്. 5 വർഷംകൊണ്ട് വരുമാനം ഇരട്ടിയാക്കാനുള്ള പദ്ധതി അനാവരണം ചെയ്തുകൊണ്ട് നീതി ആയോഗ് 2011-12 മുതൽ കൃഷിക്കാരുടെ യഥാർത്ഥ വരുമാനം കുറയാൻ തുടങ്ങിയെന്നു സമർത്ഥിക്കുകയുണ്ടായി. 2004-05/2015-16 കാലയളവിൽ കൃഷിക്കാരുടെ യഥാർത്ഥ വരുമാനം 5.52 ശതമാനം വീതം ഉയർന്നു. അതേസമയം 2011-12/2015-16-നും ഇടയിൽ 1.36 ശതമാനം വരുമാനം ഇടിയുകയാണുണ്ടായത്. തുടർന്നുള്ള 2017-18 വരെയുള്ള വർഷങ്ങളിൽ നീതി ആയോഗിന്റെ അതേ രീതിസമ്പ്രദായം ഉപയോഗപ്പെടുത്തിക്കൊണ്ട് കർഷക കുടുംബത്തിന്റെ വരുമാനത്തിൽ തുടർന്നുള്ള കാലയളവിലും മുരടിപ്പു തുടർന്നൂവെന്നു തെളിയിച്ചിട്ടുണ്ട്. 2011-12 മുതൽ തുടർച്ചയായി കർഷക വരുമാനം ഇതുപോലെ മുരടിച്ച ഒരു കാലം ഉണ്ടായിട്ടില്ല.

ഇതിനു കാരണം മോഡി സർക്കാർ പൂർവ്വാർജ്ജിത വാശിയോടെ നടപ്പാക്കിയ നിയോലിബറൽ കാർഷിക പരിഷ്കാരങ്ങളാണ്. വളസബ്സിഡി കുറച്ചതോടെ വളത്തിന്റെ വില കുത്തനെ ഉയർന്നു. ഉപഭോഗം കുറഞ്ഞു. ബജറ്റിൽ കാർഷിക വിഹിതം വെട്ടിക്കുറച്ചു. ഈ മേഖലയിലെ പൊതു നിക്ഷേപം ഇടിഞ്ഞു. പെട്രോൾ, ഡീസൽ വിലകൾ ഉയർന്നതും കൃഷിക്കാർക്കു തിരിച്ചടിയായി.

ഇവയുടെയൊക്കെ ചുരുക്കം കൃഷിക്കാർ വിൽക്കുന്ന ഉൽപ്പന്നങ്ങളുടെ വിലയേക്കാൾ വേഗതയിൽ കൃഷിക്കാർ വാങ്ങുന്ന ഉൽപ്പന്നങ്ങളുടെ വില ഉയരാൻ തുടങ്ങി.

ഈ പശ്ചാത്തലത്തിലാണ് രൂക്ഷമായ പ്രതികരണം പുതിയ കർഷക നയങ്ങൾക്കെതിരെ ഉണ്ടായത്. പുതിയ കർഷക നിയമം നിയന്ത്രിതകാർഷിക വിപണന സമ്പ്രദായം ഫലത്തിൽ ഇല്ലാതാക്കും. ഏതു കച്ചവടക്കാരനും ഏതു കൃഷിക്കാരനിൽ നിന്നും വിലപേശി കാർഷികോൽപ്പന്നങ്ങൾ വാങ്ങുന്നതിനും, എത്ര വേണമെങ്കിലും സ്റ്റോക്ക് ചെയ്യുന്നതിനും, എവിടെ വേണമോ വിൽക്കുന്നതിനും അവകാശമുണ്ടാകും. നിയന്ത്രിത കാർഷിക വിപണന സമ്പ്രദായം ഇല്ലാതാകുന്നതോടെ സംഭരണം തന്നെ അപ്രസക്തമാകും. നിലവിലുള്ള സംഭരണ രീതികളുടെ പരിമിതികളൊക്കെ ശരിയാണ്.

പക്ഷെ അത് ഇല്ലാതാകുന്നതോടെകൂടി കൃഷിക്കാർ കോർപ്പറേറ്റുകളുടെ കളിപ്പാട്ടങ്ങളായി മാറും. തങ്ങളുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനു കോർപ്പറേറ്റുകളുമായി മുൻകൂർ കരാറിൽ ഏർപ്പെടാൻ കൃഷിക്കാർ നിർബന്ധിതരാകും.

നീണ്ട ദുരന്താനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ കൃഷിക്കാർ രണ്ടും കൽപ്പിച്ചു സമരത്തിനിറങ്ങിയത്. കർഷക ആത്മഹത്യകൾ സൃഷ്ടിച്ചരോഷം വാജ്പേയ് സർക്കാരിന്റെ തോൽവിയിലേയ്ക്കു നയിച്ചതുപോലെ ബിജെപിക്കു രാഷ്ട്രീയ തിരിച്ചടി വീണ്ടും ഉണ്ടാകുമോ എന്നതു യുപി തെരഞ്ഞെടുപ്പിലേ തിരിച്ചറിയാനാവൂ.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന പണിമുടക്കിൻ്റെ ഭാഗമായി ബുധനാഴ്‌ച ഭക്ഷണശാലകൾ അടഞ്ഞത്‌ പൊതുജനങ്ങളെ വലച്ചു. വലിയ ഹോട്ടലുകൾ മുതൽ ചെറിയ ചായക്കടകൾ വരെ പല പ്രദേശങ്ങളിലും സ്ഥാപനങ്ങൾ അടച്ചിടുകയും പ്രതിഷേധത്തിന് ശക്തമായ പിന്തുണ നൽകുകയും ചെയ്‌തു. എണ്ണക്കമ്പനികൾ ഇന്ധന വില തുടർച്ചയായി...

Keep exploring...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...

More News

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...

യുഎസ് യുദ്ധവിമാനം പറക്കുന്നതിനിടെ പശ്ചിമേഷ്യയില്‍ കാണാതായി

പശ്ചിമേഷ്യയില്‍ പേര്‍ഷ്യന്‍ ഗള്‍ഫിനു മുകളിലൂടെ പറക്കുന്നതിനിടെ അമേരിക്കന്‍ സൈന്യത്തിൻ്റെ ടാങ്കര്‍ യുദ്ധവിമാനം കാണാതായി. ഫൈറ്റര്‍ ജെറ്റുകള്‍ക്ക് ആകാശത്തുവെച്ച് ഇന്ധനം...

‘ലക്ഷ്യങ്ങളെല്ലാം നേടി കഴിഞ്ഞു, ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കും’: മാര്‍ക്കോ റൂബിയോ

ഇറാനെതിരെ യുഎസ് നടത്തിവരുന്ന ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. യുദ്ധത്തില്‍ അമേരിക്കയുടെ...

‘മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സോഷ്യൽ മീഡിയ അല്ല ഹൈക്കമാൻഡ്’: രമേശ് ചെന്നിത്തല

സമൂഹ മാധ്യമങ്ങൾ അല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് രമേശ്‌ ചെന്നിത്തല. എംഎൽഎമാരുടെ പിന്തുണക്കായി മത്സരമില്ല. എല്ലാം ഹൈക്കമാൻഡ് തീരുമാനിക്കും. ഒരു...

രാജ്യസഭാ തെരഞ്ഞെടുപ്പിൽ നിർണായകമാകുന്ന കേരളത്തിലെ 35 സീറ്റ് സമവാക്യം; മുന്നണികൾക്ക് കനത്ത മത്സരം

കേരളാ നിയമസഭയിലെ 35 സീറ്റുകൾക്ക് രാജ്യസഭാ തെരഞ്ഞെടുപ്പിൽ നിർണായക പ്രാധാന്യമുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഒരു രാജ്യസഭാ അംഗത്തെ...

സുരക്ഷാ പരിശോധനക്കായി മൈക്രോസോഫ്റ്റ്, ഗൂഗിൾ, എക്‌സ് എഐ എന്നിവ യുഎസിന് എഐ മോഡലുകളിലേക്ക് പ്രവേശനം നൽകുന്നു

ദേശീയ സുരക്ഷാ പരിശോധനക്കായി അമേരിക്കൻ ഫെഡറൽ സർക്കാരിന് അവരുടെ പുതിയ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മോഡലുകളിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് ടെക്...