ഖത്തർ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങ് ബിബിസി ബഹിഷ്കരിച്ചത് എന്തുകൊണ്ട്?

ലോകകപ്പ് ഉദ്ഘാടന ചടങ്ങുകൾ ബഹിഷ്‌കരിക്കാനുള്ള കാരണം ബിബിസി ഇതുവരെ നൽകിയിട്ടില്ലെങ്കിലും, അവരുടെ വാർത്തകളും റിപ്പോർട്ടുകളും ശ്രദ്ധിച്ചാൽ ഒരാൾക്ക് ഒന്നിലധികം കാരണങ്ങൾ കണ്ടെത്താനാകും.

ലോകത്തിലെ ഇതുവരെയുള്ള ഏറ്റവും ചെലവേറിയ ലോകകപ്പ് ഫുട്ബാൾ യുദ്ധത്തിനാണ് ഖത്തറിൽ കൊടിയേറിയത്. ലോകകപ്പ് നടത്താനുള്ള തയ്യാറെടുപ്പിനായി 220 ബില്യൺ ഡോളർ ഖത്തർ ചെലഴിച്ചതെന്നാണ് റിപ്പോർട്ട്. സ്റ്റേഡിയ നിർമാണം മുതൽ കഴിഞ്ഞ ദിവസത്തെ ഉദ്ഘാടന ചടങ്ങ് വരെ അത് പ്രകടമായിരുന്നു.

ഇതിനോടെല്ലാം കൂടെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും തൊഴിൽ പ്രശ്നങ്ങളും ഉൾപ്പെടെയുള്ള വിവാദങ്ങളും ഉണ്ടായി. ഖത്തർ സർക്കാരും ലോകകപ്പ് സംഘാടകരും കരുതിയത് ഫുട്ബോൾ ഉരുണ്ട് തുടങ്ങുമ്പോഴേക്കും എല്ലാ വിവാദങ്ങളും അവസാനിക്കുമെന്നാണ്. പ്രശസ്ത ഹോളിവുഡ് താരം മോർഗൻ ഫ്രീമാൻ, ബിടിഎസ് ഗായകൻ ജംഗ് കൂക്ക് എന്നിവരെ ഉദ്ഘാടന ചടങ്ങിൽ ഖത്തർ അണിനിരത്തി.

എന്തൊക്കെ ഖത്തർ ഒരുക്കിയെന്നാലും ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച് വിവാദം ആളിക്കത്തുകയാണ് ബിബിസി ചെയ്തത് .ലോകകപ്പ് ഉദ്ഘാടന ചടങ്ങുകൾ ബഹിഷ്‌കരിക്കാനുള്ള കാരണം ബിബിസി ഇതുവരെ നൽകിയിട്ടില്ലെങ്കിലും, അവരുടെ വാർത്തകളും റിപ്പോർട്ടുകളും ശ്രദ്ധിച്ചാൽ ഒരാൾക്ക് ഒന്നിലധികം കാരണങ്ങൾ കണ്ടെത്താനാകും.

ഫിഫയിലെ വർദ്ധിക്കുന്ന അഴിമതി, ഖത്തറിലെ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ, സ്വവർഗരതി നിരോധനം, വസ്ത്രധാരണ സ്വാതന്ത്ര്യം തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം ബിബിസിയുടെ ബഹിഷ്‌കരണത്തിന് കാരണമായി.”ഇത് ചരിത്രത്തിലെ ഏറ്റവും വിവാദപരമായ ലോകകപ്പാണ്.- ഖത്തർ ലോകകപ്പിനെ കുറിച്ച് ലോകപ്രശസ്ത ഫുട്ബോൾ ഷോയായ മാച്ച് ഓഫ് ദ ഡേയുടെ അവതാരകൻ ഗാരി ലിനേക്കർ പറഞ്ഞു.

സ്റ്റേഡിയം ഉള്‍പ്പെടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിച്ച കുടിയേറ്റ തൊഴിലാളികളുടെ മനുഷ്യാവകാശ പ്രശ്‌നങ്ങളും മരണവുമൊക്കെയാണ് ബിബിസി ആവര്‍ത്തിച്ച് കാണിച്ചുകൊണ്ടിരുന്നത്. അതേസമയം, ഖത്തര്‍ ഭരണകൂടം ഫണ്ട് ചെയ്യുന്ന അല്‍ ജസീറ, നിര്‍മാണ തൊഴിലാളികള്‍ ഇംഗ്ലണ്ട് ലോകകപ്പ് ടീം അംഗങ്ങളെ സന്ദര്‍ശിക്കുന്നത് സംപ്രേഷണം ചെയ്തുകൊണ്ടാണ് ഇംഗ്ലീഷ് ഫുട്‌ബോള്‍ പ്രേമികളെ ആകര്‍ഷിച്ചത്.

ദോഹയില്‍ അടിസ്ഥാന സൗകര്യങ്ങളിലുണ്ടായ വളര്‍ച്ചയും വികസനവുമൊക്കെ അല്‍ ജസീറ പ്രാധാന്യത്തോടെ അവതരിപ്പിച്ചു. പരസ്യമായുള്ള പ്രണയ പ്രകടനങ്ങള്‍, മദ്യപാനം, സ്ത്രീകള്‍ അല്‍പവസ്ത്രം ധരിക്കുന്നത് ഉള്‍പ്പെടെ കാര്യങ്ങള്‍ക്ക് ഖത്തറില്‍ വിലക്കുണ്ട്. കടുത്ത സാമൂഹിക നിയന്ത്രണങ്ങള്‍ക്കൊപ്പം എല്‍ജിബിടി അവകാശങ്ങള്‍ ഹനിക്കപ്പെടുന്നതായും വിമര്‍ശനമുണ്ട്.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം അധികാരത്തിലേക്ക് നീങ്ങുമ്പോൾ അത് ഒരു “പൊളിറ്റിക്കൽ ട്രാപ്പ്” ആകാമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകരിൽ ചിലർ ഉയർത്തുന്നത്. വലിയ സഖ്യങ്ങളായ ഡിഎംകെയും എഐഎഡിഎംകെയും ഒരുമിച്ചാൽ തമിഴ്‌നാട്ടിലെ എൻഡിഎ സഖ്യത്തിന്റെ രാഷ്ട്രീയ ശക്തി തകരാനുള്ള സാധ്യതയുണ്ടെന്ന്...

Keep exploring...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

More News

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...