...
Home News International വാഷിംഗ്ടണിന്റെ വിശ്വസ്ത ‘നായ’; ദക്ഷിണ കൊറിയയെ അപമാനിച്ച് കിം ജോങ് ഉന്നിന്റെ സഹോദരി

വാഷിംഗ്ടണിന്റെ വിശ്വസ്ത ‘നായ’; ദക്ഷിണ കൊറിയയെ അപമാനിച്ച് കിം ജോങ് ഉന്നിന്റെ സഹോദരി

"യുഎസിന്റെ വിശ്വസ്ത നായയും കൊള്ളക്കാരനും" എന്ന് അവർ ദക്ഷിണ കൊറിയയെ തുടർന്നും അപലപിച്ചു .

215

യുഎസിനെ പിന്തുണക്കുന്നതിലൂടെ ദക്ഷിണ കൊറിയ മേഖലയിൽ സംഘർഷം വഷളാക്കുമെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ സഹോദരിയും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനുമായ കിം യോ-ജോങ് പറഞ്ഞു. ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക്-യോളിനെയും അദ്ദേഹത്തിന്റെ സർക്കാരിനെതിരെയും അവർ പൊട്ടിത്തെറിച്ചു.

ഡിപിആർകെയ്‌ക്കെതിരായ ‘സ്വതന്ത്ര ഉപരോധ’ത്തെക്കുറിച്ച് യുഎസ് സംസാരിച്ചയുടൻ, സർക്കാർ നടത്തുന്ന വാർത്താ ഏജൻസിയായ കെസിഎൻഎ പുറത്തിറക്കിയ പ്രസ്താവനയിൽ “യുഎസിന്റെ വിശ്വസ്ത നായയും കൊള്ളക്കാരനും” എന്ന് അവർ ദക്ഷിണ കൊറിയയെ തുടർന്നും അപലപിച്ചു .

സൈനികാഭ്യാസത്തിനിടെ പ്യോങ്‌യാങ് തൊടുത്തുവിട്ട ഷെല്ലുകളുടെയും ബാലിസ്റ്റിക് മിസൈലുകളുടെയും ആക്രമണത്തിന് മറുപടിയായി അധിക ഉപരോധം ഏർപ്പെടുത്തുന്നത് പരിഗണിക്കുകയാണെന്ന് ദക്ഷിണ കൊറിയൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞതിന് പിന്നാലെയാണ് സിയോളിലെ യോൻഹാപ്പ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്.

നിലവിലെ അപകടകരമായ അവസ്ഥയിൽ നിന്ന് ഉപരോധത്തിലൂടെ രക്ഷപ്പെടാമെന്ന് അവർ കരുതുന്നുവെങ്കിൽ, സമാധാനത്തിലും ആശ്വാസത്തിലും ജീവിക്കാൻ അറിയാത്ത അവർ ശരിക്കും വിഡ്ഢികളായിരിക്കണം,” കിം പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.