രാജ്യത്ത് അപകടദൃശ്യങ്ങള്‍ പകര്‍ത്തുകയോ സോഷ്യൽ മീഡിയയിലോ മറ്റോ പങ്കുവെക്കുകയോ ചെയ്താല്‍ തടവും പിഴയും ലഭിക്കുമെന്ന മുന്നറിയിപ്പ് ആവര്‍ത്തിച്ച് അബൂദബി പൊലീസ്. നിയമം ലംഘിക്കുന്നവർക്ക് 1000 ദിര്‍ഹം വരെ പിഴയും തടവുശിക്ഷയുമാണ്​ ലഭിക്കുക.

കഴിഞ്ഞ ദിവസം അല്‍ സാഫര്‍ന താമസകേന്ദ്രത്തിലെ കെട്ടിടത്തില്‍ അഗ്‌നിബാധയുണ്ടായത് മൊബൈലില്‍ പകര്‍ത്താന്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതി​ൻറയും ഇവരെ പൊലീസ് ഒഴിപ്പിക്കുന്നതി​ന്റെയും വിഡിയോ പങ്കുവെച്ചാണ് അധികൃതര്‍ ഒരിയ്ക്കൽ കൂടി താക്കീത് നൽകിയത്​.

വാഹനാപകടം ഉണ്ടാകുന്ന സ്ഥലങ്ങളില്‍ കൂട്ടംകൂടി നില്‍ക്കരുതെന്നും ആളുകൾ അപകടദൃശ്യങ്ങള്‍ പകര്‍ത്തുകയോ സമൂഹമാധ്യമങ്ങളില്‍ പങ്കു​വെക്കുകയോടെ ചെയ്യരുതെന്നും അബൂദബി പൊലീസും അബൂദബി സിവില്‍ ഡിഫന്‍സും കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. അപകടം നടക്കുന്ന സ്ഥലത്ത് ആളുകള്‍ കൂട്ടം കൂടുന്നതിലൂടെ ആംബുലന്‍സുകളും എമര്‍ജന്‍സി വാഹനങ്ങളും അടക്കം ട്രാഫിക് പട്രോള്‍, സിവില്‍ ഡിഫന്‍സ് വാഹനങ്ങള്‍ക്ക് സ്ഥലത്ത് എത്താന്‍ തടസ്സം നേരിടുകയും കൃത്യനിര്‍വഹണത്തിന് വിഘാതമുണ്ടാവുകയും ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

ഇതോടൊപ്പം തന്നെ അപകടം കണ്ട് ആകാംക്ഷമൂലം ആളുകള്‍ വാഹനം നിര്‍ത്തുകയും റോഡ് മുറിച്ചുകടക്കുകയും ചെയ്യുമ്പോള്‍ പിന്നാലെ വരുന്ന മറ്റു വാഹനങ്ങള്‍ ഇവര്‍ക്കുമേല്‍ ഇടിച്ചുകയറുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘ലക്ഷ്യങ്ങളെല്ലാം നേടി കഴിഞ്ഞു, ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കും’: മാര്‍ക്കോ റൂബിയോ

ഇറാനെതിരെ യുഎസ് നടത്തിവരുന്ന ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. യുദ്ധത്തില്‍ അമേരിക്കയുടെ ലക്ഷ്യങ്ങളെല്ലാം പൂര്‍ത്തിയായ സാഹചര്യത്തില്‍ സംഘര്‍ഷം അവസാനിപ്പിക്കുക ആണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി അറിയിച്ചു. 'സംഘര്‍ഷം തുടരാന്‍ യുഎസ് ആഗ്രഹിക്കുന്നില്ല. ലക്ഷ്യങ്ങള്‍ എല്ലാം നേടി കഴിഞ്ഞു. സമാധാനത്തിൻ്റെ പാതയാണ് ഞങ്ങള്‍ തിരഞ്ഞെടുത്തത്. ട്രംപ് കരാറുണ്ടാക്കാൻ മുന്നോട്ട്...

Keep exploring...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...

More News

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...

യുഎസ് യുദ്ധവിമാനം പറക്കുന്നതിനിടെ പശ്ചിമേഷ്യയില്‍ കാണാതായി

പശ്ചിമേഷ്യയില്‍ പേര്‍ഷ്യന്‍ ഗള്‍ഫിനു മുകളിലൂടെ പറക്കുന്നതിനിടെ അമേരിക്കന്‍ സൈന്യത്തിൻ്റെ ടാങ്കര്‍ യുദ്ധവിമാനം കാണാതായി. ഫൈറ്റര്‍ ജെറ്റുകള്‍ക്ക് ആകാശത്തുവെച്ച് ഇന്ധനം...

‘ലക്ഷ്യങ്ങളെല്ലാം നേടി കഴിഞ്ഞു, ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കും’: മാര്‍ക്കോ റൂബിയോ

ഇറാനെതിരെ യുഎസ് നടത്തിവരുന്ന ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. യുദ്ധത്തില്‍ അമേരിക്കയുടെ...

‘മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സോഷ്യൽ മീഡിയ അല്ല ഹൈക്കമാൻഡ്’: രമേശ് ചെന്നിത്തല

സമൂഹ മാധ്യമങ്ങൾ അല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് രമേശ്‌ ചെന്നിത്തല. എംഎൽഎമാരുടെ പിന്തുണക്കായി മത്സരമില്ല. എല്ലാം ഹൈക്കമാൻഡ് തീരുമാനിക്കും. ഒരു...

രാജ്യസഭാ തെരഞ്ഞെടുപ്പിൽ നിർണായകമാകുന്ന കേരളത്തിലെ 35 സീറ്റ് സമവാക്യം; മുന്നണികൾക്ക് കനത്ത മത്സരം

കേരളാ നിയമസഭയിലെ 35 സീറ്റുകൾക്ക് രാജ്യസഭാ തെരഞ്ഞെടുപ്പിൽ നിർണായക പ്രാധാന്യമുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഒരു രാജ്യസഭാ അംഗത്തെ...

സുരക്ഷാ പരിശോധനക്കായി മൈക്രോസോഫ്റ്റ്, ഗൂഗിൾ, എക്‌സ് എഐ എന്നിവ യുഎസിന് എഐ മോഡലുകളിലേക്ക് പ്രവേശനം നൽകുന്നു

ദേശീയ സുരക്ഷാ പരിശോധനക്കായി അമേരിക്കൻ ഫെഡറൽ സർക്കാരിന് അവരുടെ പുതിയ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മോഡലുകളിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് ടെക്...