| സയിദ് അബി
നാസർ ഫൈസിയുടെ പത്രസമ്മേളനം മുഴുവനും കണ്ടു.മതകാര്യങ്ങളിൽ പോലും തികച്ചും അപ്രസക്തനായ ഒരു വ്യക്തി വാർത്തകളിലും സമൂഹത്തിലും ഇടമുണ്ടെന്ന് തെളിയിക്കാനുള്ള ഇടപെടലായാണ് പത്രസമ്മേളനം അനുഭവപ്പെട്ടത്.എന്നാൽ പറഞ്ഞ കാര്യങ്ങളിൽ എന്തെങ്കിലും പുതുമയുണ്ടോ? മത വിദ്വേഷമോ വെറുപ്പോ? തീവ്രവാദമോ ഉണ്ടോ? മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള ഏഷ്യാനെറ്റ് സംഘ് പരിവാർ വക്താക്കളെ ക്ഷണിച്ച് ന്യൂസ് ഹവർ നടത്തുന്നു.മറ്റ് ചില ചാനലുകൾ ചർച്ച നടത്തുന്നു.കാര്യമായ പ്രതികരണങ്ങൾ വരുന്നു.(ട്രോളുകളും പരിഹാസങ്ങളും രസകരമാണ്)
ഇത്രെയും കാലികപ്രസക്തമായ വെല്ലുവിളി നിറഞ്ഞ ഒന്നാണോ കൂടത്തായിയുടെ പ്രസ്താവന? കോവിഡിന് ശേഷം ആരാധനാലയങ്ങൾ ഒഴിഞ് കിടക്കുന്നു എന്നത് മതപ്രബോധകരുടെ പ്രശ്നമാണ്.എല്ലാ മതത്തിൽ പ്പെട്ടവരും ഏറിയും കുറഞ്ഞും അത് പറഞ്ഞിട്ടുണ്ട്, കത്തോലിക്കാ പുരോഹിതർ ജനസംഖ്യ മുതൽ കുടിയേറ്റം വരെ വിശ്വാസങ്ങൾക്ക് ഏല്പിച്ച പരിക്കുകളെ കാര്യമായി അഡ്രെസ്സ് ചെയ്തിട്ടുണ്ട്, അതൊരു തീവ്രവാദ പ്രശ്നമാണോ? അത് ഒരു മതത്തിന്റെ സ്വന്തന്ത്ര്യമായി കണ്ട് മത വിമർശനത്തിന്റെ മാത്രം പരുതിയിൽ കണ്ട് അവഗണിക്കാറുള്ളതിന് പകരം ഇപ്പോൾ കാണുന്ന ശബ്ദങ്ങളുടെ സത്യസന്ധതകളിൽ സംശയമുണ്ട്.
പെലെ കളിക്കുന്ന കാലം മുതൽ മദ്രസകളിലും പള്ളികളിലും മുസ്ലിങ്ങളായ വിശ്വാസികളും കുട്ടികളും ഈ സാരോപദേശം കേൾക്കുന്നുണ്ട്. ഇത് പറയ്യുന്ന ഉസ്താദുമാർ ഓരോ വേൾഡ് കപ്പിലെ മത്സരങ്ങളും ഇരുന്ന് കാണുന്നുമുണ്ട്.
എല്ലാ ഫുട്‍ബോൾ മേളയുടെ അവസരങ്ങളിലും ഏറിയും കുറഞ്ഞും ഇത്തരം മത ഉപദേശങ്ങൾ വരാറുണ്ട്. കളികളെ കാര്യമായി തടയുന്ന, കളി കാണുന്നവരെ വിലക്കുന്ന പരിപാടികളൊന്നും കേൾക്കാറില്ല. പകരം ഒരു ചടങ്ങ് എന്ന പോലെ ഇത് ആവർത്തിക്കാറുണ്ട്.
രാത്രികളിൽ കുട്ടികൾ കളി കണ്ട്, ഉറക്കം തുടരെ ഒഴിക്കരുത് എന്നത് ഉസ്താദുമാരുടെ മാത്രം പറച്ചിലല്ല. മാതാപിതാക്കളും സ്കൂൾ ടീച്ചർമാരും ഇത് പറയാറുണ്ട്. മൈൻഡ് പോലും ചെയ്യാതെ കുട്ടികൾ ഇരുന്ന് കാണാറുമുണ്ട്.
മറ്റൊരു വിഷയം കട്ടൗട്ടാണ്.ഇത്രെയും ഉയരത്തിൽ ഇത്രെയും പണം മുടക്കി കട്ടൗട്ടുകൾ വെക്കേണ്ടതില്ല എന്ന് പറയ്യുന്ന ആദ്യത്തെ ആളൊന്നുമല്ല കൂടത്തായി. മതമുള്ളവരും ഇല്ലാത്തവരും അത് പറയാറുണ്ട്. കുറ്റപ്പെടുത്താറുണ്ട്.എന്നാൽ അത് തടയാനുള്ള ശ്രമങ്ങൾ ഉണ്ടായാൽ എതിർക്കും.ആഘോഷങ്ങൾക്ക് ഏത് വഴി വെട്ടണമെന്ന് പറയാനുള്ള അവകാശങ്ങൾ മതങ്ങൾക്കുമില്ല പ്രബോധകർക്കുമില്ല. അവർക്ക് ഉപദേശം പോലെ പറഞ് പോകാം എന്ന് മാത്രം.
വെറുമൊരു മതപ്രബോധകന്റെ അവകാശമായി കണ്ട് അല്ലെങ്കിൽ അപക്വതയായി കണ്ട് അവഗണിച്ച് തള്ളാൻ കഴിയുന്ന ഒന്നിനെ ഒരു തീവ്രവാദ വിഷയമാക്കി ചിത്രീകരിക്കാൻ മാധ്യമങ്ങൾ കാണിച്ച വ്യഗ്രതയിൽ കൃത്യമായ രാഷ്ട്രീയമുണ്ട്.



