ബിജെപി അനുകൂല നിലപാടുകൾ സ്വീകരിക്കുന്ന കേരളത്തിലെ കോൺഗ്രസ്; പിന്നാമ്പുറം

പൊതു സമ്മതനായ ഒരു സ്ഥാനാർഥി പ്രസിഡന്റ്‌ സ്ഥാനത്തേക്ക് കോൺഗ്രസ്സും ബിജെപിയും കൂടെ നിർദ്ദേശിക്കാൻ ഇന്ന് ഇന്ത്യയിൽ ആന്റണി കഴിഞ്ഞേ ഉള്ളൂ എന്ന് വരുത്തി തീർക്കാൻ ആന്റണിക്ക് കഴിഞ്ഞു എന്നത് തന്നെയാണ് അതിന്റെ ബാക്കിപത്രം.

| ജലീൽ കാളിയത്ത്

കേരളത്തിലെ മൂന്നു പ്രമുഖ കോൺഗ്രസ്സ് നേതാക്കളുടെ പ്രസ്ഥാവനകളും ചെയ്തികളും സൂക്ഷ്മമായി കൂട്ടി വായിക്കണം.

1) ആന്റണിയുടെ മകന്റെ പ്രസ്ഥാവനയും രാജിയും, ‘ഒന്നുമറിയില്ല രാമ നാരായണാ” എന്നുള്ള രീതിയിൽ അന്തോണിയുടെ പ്രതികരണവും.

2) ശശി തരൂരിന്റെ ഗുജറാത്ത് കലാപം കാലഹരണപ്പെട്ടതാണ് എന്നത്,

3) ചെന്നിത്തലയുടെ, “ആരിഫ് മുഹമ്മദ്‌ ഖാൻ ഗാന്ധിയനാണ്” എന്നതും..!

ഇത് മൂന്നും സംഘപരിവാറിന് ഉണ്ടാക്കി കൊടുക്കുന്ന ഊർജ്ജം എന്താണെന്ന് പ്രത്യേകം പറയേണ്ടത് ഉണ്ടെന്ന് തോന്നുന്നില്ല എന്ന് തോന്നുന്നു. അധികാരത്തിന് വേണ്ടി ഏതറ്റം വരെയും പോകാൻ ഒരു മടിയും ഇല്ലാത്ത നേതാവാരാണ് കേരള സമൂഹത്തിൽ അതിന് ഏറ്റവും വലിയ ഉദാഹരണം ആരെന്ന്..? എന്ന് ചോദിച്ചാൽ ഒരേ ഒരു ഉത്തരം മാത്രമേ ഉണ്ടാവൂ, അത്‌ എ കെ ആന്റണി എന്ന് തന്നെയാണ്.

അദ്ദേഹം സ്വന്തം മകനെ വെച്ച് കളിച്ച നാടകത്തിന്റെ ശുഭപര്യവസാനം ആയിരുന്നു, ആ മകന്റെ കോൺഗ്രസിൽ നിന്നുള്ള രാജി, അതും ആർക്ക് വേണ്ടി..? മോഡിക്ക് വേണ്ടി.. എന്നാണ് തോന്നുന്നെങ്കിൽ അത് തെറ്റാണ്, അച്ഛൻ ആന്റണിക്ക് വേണ്ടി എന്നതാണ് അതിന്റെ ശരിയുത്തരം.

പൊതു സമ്മതനായ ഒരു സ്ഥാനാർഥി പ്രസിഡന്റ്‌ സ്ഥാനത്തേക്ക് കോൺഗ്രസ്സും ബിജെപിയും കൂടെ നിർദ്ദേശിക്കാൻ ഇന്ന് ഇന്ത്യയിൽ ആന്റണി കഴിഞ്ഞേ ഉള്ളൂ എന്ന് വരുത്തി തീർക്കാൻ ആന്റണിക്ക് കഴിഞ്ഞു എന്നത് തന്നെയാണ് അതിന്റെ ബാക്കിപത്രം. ശശി തരൂരിന് കേരളത്തിലെ മുഖ്യമന്ത്രി ആവണം, ‘തറവാടി നായർ’ എന്ന പട്ടം സുകു നായർ കൊടുക്കുകയും ചെയ്തു.., പിന്നെ തടസ്സം, ബിജെപിയാണ്.., സുകു നായർക്ക്, ബിജെപിയോട് എതിർപ്പ് പ്രകടിപ്പിക്കുന്ന ഒരു കോൺഗ്രസ്സ് നേതാവിനെ പിന്തുണക്കാനും ആവില്ല.., അതെല്ലാം പരിഹരിക്കാൻ ഏറ്റവും എളുപ്പം, “ഗുജറാത്ത് കലാപം കാലഹാരണപ്പെട്ടതാണ്” എന്ന തരൂരിന്റെ പ്രസ്താവന മാത്രമാണ്.., അത്‌ അയാൾ വൃത്തിയായി ചെയ്തു.

ചെന്നിത്തല, സമകാലിക കേരള കോൺഗ്രസ്‌ രാഷ്ട്രീയത്തിൽ, എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുന്ന, കെ കരുണാകാരന് ശേഷം ഐ ഗ്രൂപ്പിന്റെ എല്ലാമെല്ലാം താനാണ് എന്ന് കരുതിയിരുന്ന അവസ്ഥക്ക് മാറ്റം വന്നിരിക്കുന്നു, കേ മുരളീധരനോടൊപ്പം ആണ് ഐ ഗ്രൂപ്പ് അണികൾ ഭൂരിപക്ഷവും എന്ന് തിരിച്ചറിഞ്ഞ വ്യക്തിയാണ്. അയാൾക്കും വേണം രാഷ്ട്രീയ നിലനിൽപ്പ്.

ഇതെല്ലാം എവിടേക്കാണ് കേരളത്തിലെ കോൺഗ്രസ്സ് രാഷ്ട്രീയത്തെ കൊണ്ടെത്തിക്കുന്നത് എന്ന് ചോദിച്ചാൽ, അവരെല്ലാം, പരോക്ഷമായി ഇന്ന് സ്വീകരിക്കുന്നത് ബിജെപി അനുഭാവ നിലപാടുകൾ തന്നെയാണ് എന്ന് തന്നെ പയേണ്ടി വരും. ഒരു പക്ഷേ, കോൺഗ്രസ്സ് എന്ന രീതിയിൽ തിരഞ്ഞെടുപ്പിനെ നേരിട്ട്, വിജയം വരിച്ചതിന് ശേഷം, ഇവരെല്ലാം ത്രിപുര മോഡലിൽ ബിജെപി ആവില്ല എന്ന് ഉറപ്പിച്ചു പറയാൻ ആർക്കാണ് കഴിയുക.

ആന്റണിയുടെ മകൻ ഉയർത്തി വിട്ടത് ചെറിയ വാണമല്ല.., അതൊരു റോക്കറ്റ് തന്നെയാണ്.., കേരള രാഷ്ട്രീയത്തിൽ നിന്ന് ആരൊക്കെ ബിജെപി എന്ന ബഹിരാകാശത്തേക്ക് പോകണം എന്ന് തീരുമാനിക്കാനുള്ള റോക്കറ്റ്.., ആരൊക്കെ അതിൽ ഇടം പിടിക്കും എന്ന് കണ്ടു തന്നെ അറിയണം.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം അധികാരത്തിലേക്ക് നീങ്ങുമ്പോൾ അത് ഒരു “പൊളിറ്റിക്കൽ ട്രാപ്പ്” ആകാമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകരിൽ ചിലർ ഉയർത്തുന്നത്. വലിയ സഖ്യങ്ങളായ ഡിഎംകെയും എഐഎഡിഎംകെയും ഒരുമിച്ചാൽ തമിഴ്‌നാട്ടിലെ എൻഡിഎ സഖ്യത്തിന്റെ രാഷ്ട്രീയ ശക്തി തകരാനുള്ള സാധ്യതയുണ്ടെന്ന്...

Keep exploring...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

More News

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...