...
Home News Kerala കേരളത്തിൽ ഓൺ ലൈൻ മീഡിയാ സ്ഥാപനങ്ങളുടെ എണ്ണം കൂടിയപ്പോൾ എന്ത് സംഭവിച്ചു?

കേരളത്തിൽ ഓൺ ലൈൻ മീഡിയാ സ്ഥാപനങ്ങളുടെ എണ്ണം കൂടിയപ്പോൾ എന്ത് സംഭവിച്ചു?

മുഖ്യധാര സർവ്വവും തികഞ്ഞതാണ് എന്നല്ല ഈ പറഞ്ഞതിനർത്ഥം. കുറ്റങ്ങളും കുറവുകളുണ്ട് വേണ്ടാത്തത് തളളി പറയുകയുമാവാം. അടിസ്ഥാനപരമായി പക്ഷെ മുഖ്യധാരക്ക് ചില കമ്മിറ്റ്മെന്റുകളും എത്തിക്കലായ പരിമിതികളുമുണ്ട് അത് ഓൺലൈൻ മീഡിയക്ക് ബാധകമാകുന്നില്ല

212

| പ്രമീള ഗോവിന്ദ്

സംസ്ഥാനത്ത് ഓൺ ലൈൻ മീഡിയാ സ്ഥാപനങ്ങളുടെ എണ്ണം കൂടിയപ്പോൾ എന്ത് സംഭവിച്ചു എന്ന് ചോദിച്ചാൽ സോഷ്യൽ മീഡിയ ലൈക്കുകളുടെയും കമന്റു കളുടെയും അലോഗരിതം അനുസരിച്ച് വാർത്ത മാറി. ഏതാണ്ട് 700-ം േളം ഓൺലൈൻ മീഡിയകളുണ്ട് എന്നാണ് ഒരു കണക്ക്. ഇതിൽ വിരലിൽ എണ്ണാവുന്ന ഒഴികെ എല്ലാം ഏഷ്യാനെറ്റ് മുതൽ 24 വരെയുള്ള ചാനലുകൾ കോപ്പിയടിച്ചാണ് കണ്ടന്റ് നൽകുന്നത്. അത്യാവശ്യം കുറച്ച് സ്വന്തം റിപ്പോർട്ടർമാരേ വെച്ച് എടുക്കുന്നവരുമുണ്ട്. പക്ഷെ നിലവാരം കണക്കാണ്.

ഭാഷ മുതൽ വാർത്തയുടെ ആംഗിളും പൊളിറ്റ്ക്സും വരെ നിശ്ചയിക്കുന്നത് ജേണലിസം അടിസ്ഥാന യോഗ്യത ആയി പോലും ഉള്ളവരാകില്ല. കുറഞ്ഞ പക്ഷം സ്വന്തമായി ഒരു രാഷ്ട്രീയ ബോധം ഉള്ളവരോ സ്വന്തമായി ഒരു ലേഖനം ഏതെങ്കിലും വിഷയത്തിലോ ഏതെങ്കിലും ഭാഷയിലോ എഴുതാൻ കഴിവുള്ളവർ പോലുമാകില്ല. റീച്ചുള്ള റീലുകളും പൊതുബോധം തൃപ്തിപ്പെടുത്തുന്ന വീഡിയോകളും മതി റവന്യു വരാൻ.

ജേണലിസം പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികളെ കുറഞ്ഞ ശമ്പളത്തിന് ട്രെയിനി ആയി ഇവർ ഏറ്റെടുക്കുന്നതോടെ അടുത്ത തലമുറയിലും പ്രതീക്ഷ വേണ്ട. ചുരുക്കത്തിൽ മീഡിയയുടെ സ്വഭാവം മൊത്തത്തിൽ ഇതിൽ കൂടുതൽ മോശമാകാനില്ല.

മുഖ്യധാര സർവ്വവും തികഞ്ഞതാണ് എന്നല്ല ഈ പറഞ്ഞതിനർത്ഥം. കുറ്റങ്ങളും കുറവുകളുണ്ട് വേണ്ടാത്തത് തളളി പറയുകയുമാവാം. അടിസ്ഥാനപരമായി പക്ഷെ മുഖ്യധാരക്ക് ചില കമ്മിറ്റ്മെന്റുകളും എത്തിക്കലായ പരിമിതികളുമുണ്ട് അത് ഓൺലൈൻ മീഡിയക്ക് ബാധകമാകുന്നില്ല. ട്രൂ കോപ്പി, ഫോർത്ത് , ഡൂൾ ന്യൂസ്, കേരളീയം തുടങ്ങി ചിലതൊക്കെ പ്രൊഫഷണൽ ബാക്ഗ്രൗണ്ടിന്റെ തുടർച്ചയാണ്. അതിനൊപ്പം ബാക്കി 700 എണ്ണത്തിനെയും മീഡിയ എന്ന് പറയേണ്ടി വരുന്നിടത്താണ് തകർച്ച . വാളെടുത്തവൻ എല്ലാം വെളിച്ചപ്പാടാണ്.

സി പി എമ്മിന്റെയോ കോൺഗ്രസിന്റെയോ അണികൾക്ക് ഇഷ്ടമില്ലാത്തത് എഴുതിയാൽ അവർ ശത്രുവാകുന്നതും സംഘപരിവാറിന് ഇഷ്ട്മില്ലാത്തത് എഴുതിയാൽ രാജ്യദ്രോഹിയാകുന്നതും ഇവിടെ ബാധകമേയല്ല. അതല്ല ജേൺലിസത്തിന്റെ മുല്യമളക്കുന്ന അളവുകോൽ. കുറവുകളുള്ളിടത്ത് തിരുത്തൽ ശക്തികളുടെയും . അല്ലാതെ അത് മുഴുവനായി ഇല്ലാതാക്കാൻ കഴിയില്ല. ജനാധിപത്യത്തിന് കുറവുകളുണ്ട് എന്ന് കരുതി രാജഭരണത്തിലേക്ക് മടങ്ങി പോകാനാവില്ലല്ലോ?.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.