...
Warning/home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php90
Home Entertainments ബോളിവുഡിൽ ഹിന്ദുവിരുദ്ധത വേരൂന്നിയെന്ന് ഏക്താ കപൂർ

ബോളിവുഡിൽ ഹിന്ദുവിരുദ്ധത വേരൂന്നിയെന്ന് ഏക്താ കപൂർ

നെറ്റിയിൽ മറുകും കൈയിൽ മതവിശ്വാസത്തിന്റെ ഭാഗമായി നൂലും ധരിച്ചതിന്റെ പേരിൽ പലരും തന്നെ വിചിത്രമായി നോക്കുകയും ‘താന്ത്രികൻ’, ‘ഫ്രീക്ക്’ തുടങ്ങിയ വിശേഷണങ്ങൾ വിളിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഏക്താ പറഞ്ഞു.

3

ബോളിവുഡ് സിനിമാ വ്യവസായത്തിൽ ഹിന്ദുവിരുദ്ധത ആഴത്തിൽ വേരൂന്നിയിട്ടുണ്ടെന്ന് പ്രശസ്ത നിർമാതാവ് ഏക്താ കപൂർ. പാശ്ചാത്യ ഫാന്റസി, ആനിമേഷൻ സിനിമകളെ വ്യവസായം എളുപ്പത്തിൽ സ്വീകരിക്കുമ്പോൾ ഇന്ത്യൻ നാടോടിക്കഥകൾ, പുരാണങ്ങൾ, സംസ്കാരം എന്നിവയെ അടിസ്ഥാനമാക്കിയുള്ള സിനിമകളോട് വിമുഖത കാണിക്കുന്നുവെന്നും അവർ ആരോപിച്ചു. പുതിയ ചിത്രമായ ‘ദി വാൻ’ന്റെ പ്രചാരണത്തിന്റെ ഭാഗമായി രൺവീർ അലഹബാദിയയുടെ പോഡ്‌കാസ്റ്റിൽ സംസാരിക്കുകയായിരുന്നു ഏക്താ കപൂർ.

നെറ്റിയിൽ മറുകും കൈയിൽ മതവിശ്വാസത്തിന്റെ ഭാഗമായി നൂലും ധരിച്ചതിന്റെ പേരിൽ പലരും തന്നെ വിചിത്രമായി നോക്കുകയും ‘താന്ത്രികൻ’, ‘ഫ്രീക്ക്’ തുടങ്ങിയ വിശേഷണങ്ങൾ വിളിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഏക്താ പറഞ്ഞു. ക്ഷേത്രത്തിൽനിന്ന് നേരിട്ട് ഒരു ക്ലബ്ബിലെത്തിയപ്പോൾ ചിലർ അത്ഭുതം പ്രകടിപ്പിച്ചതായും അവർ ഓർത്തെടുത്തു.

മതവിശ്വാസങ്ങളും ആധുനിക ജീവിതശൈലിയും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുന്നതിൽ എന്താണ് തെറ്റെന്ന ചോദ്യവും ഏക്താ ഉയർത്തി. അതേസമയം, ഇന്ത്യൻ നാടോടിക്കഥകൾക്കും പുരാണങ്ങൾക്കും ഇപ്പോൾ ലഭിച്ചുവരുന്ന ജനപ്രീതിയിൽ സന്തോഷമുണ്ടെന്നും അവർ വ്യക്തമാക്കി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.