എബിസി കണക്കുകൾ പ്രകാരം ഈ കാലയളവിൽ സർക്കുലേഷൻ കൂടിയ ഒരേയൊരു പത്രമേയുള്ളൂ; ആ പത്രത്തിന്റെ പേര് ദേശാഭിമാനി എന്നാണ്

വളരെ കൃത്യമായി തന്നെ ഓഡിറ്റ് ബ്യൂറോ സർക്കുലേഷൻ കണക്കുകൾ പ്രകാരം പ്രചാരത്തിൽ ഒന്നാമതെന്ന് അവകാശപ്പെടുന്ന മലയാള മനോരമക്ക്, 2019 മുതൽ 2022 വരെയുള്ള കാലയളവിൽ മാത്രം നാല് ലക്ഷത്തോളം കോപ്പികളുടെ കുറവുണ്ടായി.

| ശ്രീകാന്ത് പികെ

മലയാള മനോരമ ദിന പത്രം കോപ്പികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് പറ്റിച്ച് കൊണ്ട് പരസ്യങ്ങൾ നേടുന്നു എന്ന ആരോപണവും അതിനെ തുടർന്നുള്ള ചർച്ചകളും നടക്കുകയാണല്ലോ. മനോരമയുടെ കണക്കിലെ 23 ലക്ഷം സർക്കുലേഷൻ പ്രകാരം കേരളത്തിൽ ശരാശരി മൂന്നോ നാലോ വീടുകളിൽ ഒന്ന് വച്ചെങ്കിലും മനോരമ പത്രത്തിന്റെ വരിക്കാരാകണം. അത് തെറ്റായ കണക്കാണെന്ന് മനസിലാക്കാൻ റോക്കറ്റ് സയൻസിന്റെ കണക്കുകളൊന്നും ആവശ്യമില്ല.

ഈ സമയത്ത് നമുക്ക് മറ്റു ചില കണക്കുകൾ കൂടി പരിശോധിക്കാവുന്നതാണ്. കഴിഞ്ഞ വർഷം 2022-ൽ ഓഡിറ്റ് ബ്യൂറോ സർക്കുലേഷൻ (എ.ബി.സി) പുറത്ത് വിട്ട കണക്കുകൾ പ്രകാരം കോവിഡ് കാലത്തിന് ശേഷം വരിക്കാർ കൂടിയ ഒരേയൊരു മലയാള ദിന പത്രമേയുള്ളൂ. ആ പത്രത്തിന്റെ പേര് ദേശാഭിമാനി എന്നാണ്.

2022- ൽ 2019- ലേതിനേക്കാൾ 54,237 കോപ്പികൾ ദേശാഭിമാനിക്ക് വർദ്ധിച്ചെന്ന്‌ ഓഡിറ്റ്‌ ബ്യൂറോ സർക്കുലേഷന്റെ റിപ്പോർട്ട് പറയുന്നു. എന്നാൽ പ്രചാരത്തിൽ ഒന്നും രണ്ടും സ്ഥാനത്തു നിൽക്കുന്ന പത്രങ്ങൾക്കടക്കം മറ്റെല്ലാ മലയാള ദിന പത്രങ്ങൾക്കും കോവിഡ്‌ കാലശേഷം കോപ്പികളുടെ എണ്ണത്തിൽ വൻ കുറവുണ്ടായി. പ്രചാരത്തിൽ ഒന്നാമതുള്ള പത്രത്തിന്‌ (മനോരമ എന്നാണ് അവർ അവകാശപ്പെടുന്നത് ) ഇക്കാലത്ത്‌ 3,36,839 കോപ്പിയും രണ്ടാമത്തെ പത്രത്തിന്‌ (മാതൃഭൂമി എന്ന് അവരും ) 1,72,245 കോപ്പികളും കുറഞ്ഞു. 2022- ജനുവരി മുതൽ ജൂൺ വരെയുള്ള കണക്കാണ്‌ ഇത്.

കോവിഡ്‌ സാഹചര്യത്തിൽ 2020, 2021 വർഷങ്ങളിൽ എ.ബി.സി സർവേ നടന്നിരുന്നില്ല. പ്രചാരത്തിൽ ഒന്നാമത്തെ പത്രത്തിന്‌ കോവിഡിനു മുമ്പും കോപ്പികളിൽ ഇടിവുണ്ടായിരുന്നു. 2019 ജൂണിൽ ഉണ്ടായിരുന്നതിനേക്കാൾ 40,201 കോപ്പിയാണ്‌ ആ വർഷം ഡിസംബറിൽ കുറഞ്ഞത്‌.

അതായത് വളരെ കൃത്യമായി തന്നെ ഓഡിറ്റ് ബ്യൂറോ സർക്കുലേഷൻ കണക്കുകൾ പ്രകാരം പ്രചാരത്തിൽ ഒന്നാമതെന്ന് അവകാശപ്പെടുന്ന മലയാള മനോരമക്ക്, 2019 മുതൽ 2022 വരെയുള്ള കാലയളവിൽ മാത്രം നാല് ലക്ഷത്തോളം കോപ്പികളുടെ കുറവുണ്ടായി. മാതൃഭൂമിക്ക് രണ്ട് ലക്ഷം കോപ്പികളുടെയും കുറവുണ്ടായി.
ഈ മനോരമയാണ് കൊട്ട കണക്കുകളുടെ എണ്ണം പറഞ്ഞ് പരസ്യം കൊടുക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ കണക്കുകളിൽ മില്ലീ മീറ്റർ കണക്കിൽ ഓഡിറ്റ് ചെയ്യുന്നത്. ഒന്ന് കൂടി പറഞ്ഞാൽ ഓഡിറ്റ് ബ്യൂറോ സർക്കുലേഷന്റെ കണക്കുകൾ പ്രകാരം ഈ കാലയളവിൽ സർക്കുലേഷൻ കൂടിയ ഒരേയൊരു പത്രമേയുള്ളൂ. ആ പത്രത്തിന്റെ പേര് ദേശാഭിമാനി എന്നാണ്.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം അധികാരത്തിലേക്ക് നീങ്ങുമ്പോൾ അത് ഒരു “പൊളിറ്റിക്കൽ ട്രാപ്പ്” ആകാമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകരിൽ ചിലർ ഉയർത്തുന്നത്. വലിയ സഖ്യങ്ങളായ ഡിഎംകെയും എഐഎഡിഎംകെയും ഒരുമിച്ചാൽ തമിഴ്‌നാട്ടിലെ എൻഡിഎ സഖ്യത്തിന്റെ രാഷ്ട്രീയ ശക്തി തകരാനുള്ള സാധ്യതയുണ്ടെന്ന്...

Keep exploring...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

More News

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...