ലോകമാകെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളലില്‍ 2022-ൽ റെക്കോര്‍ഡ് വര്‍ധന; റിപ്പോർട്ട്

റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിനുശേഷം യൂറോപ്പിലേക്കുള്ള റഷ്യന്‍ വാതക വിതരണം കുറഞ്ഞതോടെയാണ് പല രാജ്യങ്ങളും കൂടുതല്‍ മലിനീകരണ ഇന്ധനങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്.

അന്താരാഷ്‌ട്ര ഊർജ്ജവുമായി ബന്ധപ്പെട്ട കാർബൺ ഡൈ ഓക്സൈഡിന്റെ ഉദ്‌വമനം കഴിഞ്ഞ വർഷം റെക്കോർഡ് തലത്തില്‍ ഉയർന്നതായി ഇന്റർനാഷണൽ എനർജി ഏജൻസി (ഐഇഎ) പറഞ്ഞു. സോളാർ പവർ, ഇലക്ട്രിക് വാഹനങ്ങൾ തുടങ്ങിയ കൂടുതൽ ശുദ്ധമായ സാങ്കേതിക വിദ്യകൾ വർദ്ധിച്ച കൽക്കരി, എണ്ണ ഉപയോഗത്തിന്റെ ആഘാതം പരിമിതപ്പെടുത്താൻ സഹായിച്ചു.

ഇതിനെ തുടർന്ന് കാര്‍ബണ്‍ ബഹിർഗമനവും ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗവും കുറച്ചു കൊണ്ട് വന്നാല്‍ മാത്രമെ വരും കാലങ്ങളില്‍ ആഗോള താപനില നിയന്ത്രിച്ച് കാലാവസ്ഥ വ്യതിയാനം ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നുള്ള ബഹിർഗമനം ലോകത്തിന്റെ കാലാവസ്ഥാ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തുന്നെന്നും ഐഇഎ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാത്തിഹ് ബിറോള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

പ്രമുഖ ഫോസില്‍ ഇന്ധന നിര്‍മ്മാതാക്കളായ ഷെവ്‌റോണ്‍, എക്‌സോണ്‍ മൊബില്‍, ഷെല്‍ എന്നിവയില്‍ റെക്കോര്‍ഡ് ലാഭം റിപ്പോര്‍ട്ട് ചെയ്തതിന് തൊട്ടുപിന്നാലെയാണ് പാരീസ് ആസ്ഥാനമായുള്ള വാച്ച്‌ഡോഗിൻ്റെ റിപ്പോര്‍ട്ട്. അന്താരാഷ്ട്ര, ദേശീയ ഫോസില്‍ ഇന്ധന കമ്പനികള്‍ റെക്കോര്‍ഡ് വരുമാനം ഉണ്ടാക്കുന്നെന്നും നിലവിലെ സാഹചര്യം സൃഷ്ടിക്കുന്നതില്‍ അവര്‍ക്കുള്ള ഉത്തരവാദിത്വം അവര്‍ ഏറ്റെടുക്കേണ്ടതുണ്ടെന്നും ബിറോള്‍ പറഞ്ഞു. ഊര്‍ജ വിഭവങ്ങളില്‍ നിന്നുള്ള ആഗോള ബഹിർഗമനം 2022ല്‍ 0.9% വര്‍ധിച്ച് 36.8 ബില്യണ്‍ ടണ്ണായി ഉയര്‍ന്നുവെന്നാണ് ഐഇഎ വ്യക്തമാക്കുന്നത്.

കല്‍ക്കരിയില്‍ നിന്നുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡ് (സിഒ2) പുറന്തള്ളല്‍ കഴിഞ്ഞ വര്‍ഷം 1.6% വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിനുശേഷം യൂറോപ്പിലേക്കുള്ള റഷ്യന്‍ വാതക വിതരണം കുറഞ്ഞതോടെയാണ് പല രാജ്യങ്ങളും കൂടുതല്‍ മലിനീകരണ ഇന്ധനങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം അധികാരത്തിലേക്ക് നീങ്ങുമ്പോൾ അത് ഒരു “പൊളിറ്റിക്കൽ ട്രാപ്പ്” ആകാമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകരിൽ ചിലർ ഉയർത്തുന്നത്. വലിയ സഖ്യങ്ങളായ ഡിഎംകെയും എഐഎഡിഎംകെയും ഒരുമിച്ചാൽ തമിഴ്‌നാട്ടിലെ എൻഡിഎ സഖ്യത്തിന്റെ രാഷ്ട്രീയ ശക്തി തകരാനുള്ള സാധ്യതയുണ്ടെന്ന്...

Keep exploring...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

More News

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...