...
Home News Kerala ഏഷ്യാനെറ്റ് ന്യൂസിനെതിരായ ആരോപണം അതീവഗുരുതരം: ഹൈക്കോടതി

ഏഷ്യാനെറ്റ് ന്യൂസിനെതിരായ ആരോപണം അതീവഗുരുതരം: ഹൈക്കോടതി

അതേസമയം, ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാര്‍ച്ച് 10ലേക്ക് മാറ്റി. പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന്‍ സമയം ആവശ്യപ്പട്ടിട്ടുണ്ട്.

155

വ്യാജ വാർത്താ വിവാദത്തിൽ ഏഷ്യാനെറ്റ് ന്യൂസിനെതിരായ ആരോപണം അതീവ ഗുരുതരമെന്ന് ഹൈക്കോടതി. ഏഷ്യാനെറ്റ് ന്യൂസ്‌ സമര്‍പ്പിച്ച പൊലീസ് സംരക്ഷണ ഹര്‍ജി പരിഗണിക്കവെയാണ് കോടതി നിരീക്ഷണം. ആവശ്യമായി പരിശോധനകള്‍ പൊലീസിന് നടത്താം. ആവശ്യമായ സംരക്ഷണം നല്‍കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഇതോടൊപ്പം തന്നെ കോടതി ഉത്തരവ് പൊലീസ് റെയ്ഡിന് തടസ്സാമാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഏഷ്യാനെറ്റിന്റെ ഓഫീസില്‍ പ്രതിഷേധം നടത്തിയവര്‍ അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് കോടതിയില്‍ വ്യക്തമാക്കി.

അതേസമയം, ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാര്‍ച്ച് 10ലേക്ക് മാറ്റി. പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന്‍ സമയം ആവശ്യപ്പട്ടിട്ടുണ്ട്. കോഴിക്കോട് പോക്സോ കോടതിയാണ് ജാമ്യഹര്‍ജി പരിഗണിക്കുക.

എക്സിക്യൂട്ടിവ് എഡിറ്റർ സിന്ധു സൂര്യകുമാര്‍, ഷാജഹാന്‍, നൗഫല്‍, നീലി ആര്‍ നായര്‍ എന്നിവരാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗപ്പെടുത്തി വ്യാജവാര്‍ത്ത ചമച്ച സംഭവത്തില്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരെ പൊലീസ് കേസെടുത്തിരുന്നു. പി വി അന്‍വര്‍ എംഎല്‍എയുടെ പരാതിയിലാണ് നടപടി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.