...
Home News Kerala തന്റെ ഭാവനയിലെ തോന്നലുകൾ വസ്തുതകളാക്കി അവതരിപ്പിക്കുന്ന ശ്രീനിവാസൻ

തന്റെ ഭാവനയിലെ തോന്നലുകൾ വസ്തുതകളാക്കി അവതരിപ്പിക്കുന്ന ശ്രീനിവാസൻ

താൻ ചൈനയിൽ പോയപ്പോൾ നേരിട്ട് കണ്ടതാണെന്ന മുഖവുരയോടെ ചൈനയിൽ ആരാധനാ സ്വാതന്ത്രമില്ലെന്നും മുസ്ലീം മത വിശ്വാസികളെ നോമ്പെടുക്കാൻ സമ്മതിക്കില്ലെന്നുമുള്ള കള്ളം ഇസ്‌ലാമിസ്റ്റുകൾക്ക് ഏറെ മുന്നേ തന്നെ അടിച്ചു വിട്ടയാളാണ് ശ്രീനിവാസൻ.

175

| ശ്രീകാന്ത് പികെ

സ്വതന്ത്ര പൂർവ്വ ഇന്ത്യയിൽ 30 – കൾക്ക് ശേഷം മഹാത്മാ ഗാന്ധി എന്ന പേര് മാറ്റി നിർത്തിയാൽ ദേശീയ രാഷ്ട്രീയത്തിൽ ജവഹർ ലാൽ നെഹ്‌റുവിന്റെ നിലയിൽ കരിസ്മയും നേതൃശേഷിയും വലിയ സ്വീകാര്യതയുമുള്ള ഒരു പക്ഷെ ഒരേയൊരു നേതാവ് മുഹമ്മദലി ജിന്നയായിരിക്കും.

നിർഭാഗ്യവശാൽ ജിന്നയും മുസ്ലീം ലീഗും പാകിസ്ഥാൻ എന്ന സ്വതന്ത്ര രാഷ്ട്രത്തിന് വേണ്ടി നിലകൊള്ളുകയും ഇന്ത്യ വിഭജിക്കപ്പെടുകയും ജിന്ന പാകിസ്ഥാന്റെ പ്രധാന മന്ത്രിയാകുകയും ചെയ്തു. പിന്നീട് നെഹ്‌റു എന്നൊരു പേരല്ലാതെ കോൺഗ്രസിനകത്തോ പുറത്തോ എവിടെയെങ്കിലും മറ്റൊരു പേര് ഇന്ത്യൻ യൂണിയൻ എന്ന സ്വതന്ത്ര രാഷ്ട്രത്തെ നയിക്കാൻ അന്ന് ഉയർന്നു വന്നിട്ടുണ്ടോ എന്നറിയില്ല.

തെരഞ്ഞെടുപ്പ് കൂടാതെ തന്നെ ഇന്ത്യൻ ഭൂരിപക്ഷം തങ്ങളുടെ പ്രധാന മന്ത്രിയായി ജവഹർ ലാൽ നെഹ്‌റുവിനെ അംഗീകരിച്ചിരിക്കണം. സർദ്ദാർ വല്ലഭായി പട്ടേൽ ഒരു കുറഞ്ഞ നേതാവൊന്നുമായിരുന്നില്ല, എന്നാൽ നെഹ്‌റുവിനോളം പൊതു സ്വീകാര്യതയും നയതന്ത്രജ്ഞയും പട്ടേലിന് പാർടിക്കകത്തും പുറത്തും ഒരു കാലത്തുമില്ലായിരുന്നു.

നടൻ ശ്രീനിവാസൻ പറയുന്നത് പട്ടേലിനെ വെട്ടിയും ചതിച്ചു പുറകിൽ നിന്ന് കുത്തിയുമാണ് നെഹ്‌റു ഇന്ത്യൻ പ്രധാന മന്ത്രിയായത് എന്നാണ്. യഥാർത്ഥത്തിൽ ഇത് ഇരുവരുടെയും മരണ ശേഷം ഏറെ കഴിഞ്ഞ് സംഘികളുണ്ടാക്കിയ ഒരു നരേറ്റീവാണ്. നെഹ്‌റു തെരഞ്ഞെടുപ്പിലൂടെ രാജ്യത്തിന്റെ പ്രധാന മന്ത്രിയാകുന്നതിനും രണ്ട് വർഷം മുന്നേ തന്നെ പട്ടേൽ മരണപ്പെട്ടു കഴിഞ്ഞിരുന്നു.

കോൺഗ്രസിലെ ഹിന്ദുത്വ ധാരയോട് എന്നും അടുപ്പം പുലർത്തിയിരുന്ന വല്ലഭായ് പട്ടേൽ ആർ.എസ്.എസ് നിരോധിക്കപ്പെട്ട കാലത്ത് ആർ.എസ്.എസുകാരോട് സംഘടന പിരിച്ചു വിട്ട് കോൺഗ്രസിൽ ലയിക്കാൻ ആവശ്യപ്പെട്ടയാളാണ്. പുതിയ കാലത്ത് നെഹ്‌റു വിരുദ്ധയായ സംഘികൾ നെഹ്‌റുവിനെ ഇകഴ്ത്താൻ മനഃപ്പൂർവ്വം പട്ടേലിനെ മുന്നോട്ട് വെക്കാറുമുണ്ട്.

ഏറെ പിന്നിലല്ലാത്ത ഇന്ത്യൻ ചരിത്രത്തെ പോലും വളച്ചൊടിച്ച് സംഘികൾ പറഞ്ഞുണ്ടാക്കുന്ന കഥകൾ ശർദ്ദിക്കുന്ന ഈ ശ്രീനിവാസൻ എല്ലാ കാലത്തും ഇങ്ങനെ തന്റെ ഭാവനയിലെ തോന്നലുകൾ വസ്തുതകളാക്കി അവതരിപ്പിക്കാറാണ് ചെയ്തിട്ടുള്ളത്. ഒരു വഷളൻ ചിരിയോടെ അയാൾ പറയുന്ന ഊളത്തരങ്ങൾ തമാശ കലർന്ന സത്യമാണെന്ന് സ്വയം ധരിക്കുകയും മറ്റുള്ളവരെ ഒരു പരിധി വരെ ധരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുമുണ്ട്.

താൻ ചൈനയിൽ പോയപ്പോൾ നേരിട്ട് കണ്ടതാണെന്ന മുഖവുരയോടെ ചൈനയിൽ ആരാധനാ സ്വാതന്ത്രമില്ലെന്നും മുസ്ലീം മത വിശ്വാസികളെ നോമ്പെടുക്കാൻ സമ്മതിക്കില്ലെന്നുമുള്ള കള്ളം ഇസ്‌ലാമിസ്റ്റുകൾക്ക് ഏറെ മുന്നേ തന്നെ അടിച്ചു വിട്ടയാളാണ് ശ്രീനിവാസൻ. ശ്രീനിവാസൻ അത് പറയുന്ന കാലത്തും ഇന്നും സൗത്ത് – ഈസ്റ്റ് ഏഷ്യയിൽ സർക്കാർ നിയന്ത്രണത്തിലുള്ള ഏറ്റവും വലുതും പ്രൌഢവുമായ സമൂഹ നോമ്പ് തുറകൾ നടക്കുന്ന രാജ്യമാണ് ചൈന.

ഇഷ്ടമല്ലാത്ത പിണറായിയും അച്ചുതാനന്ദനും അച്യുത മേനോനും മുതൽ ഉമ്മൻ‌ ചാണ്ടിയെ കുറിച്ചു വരെ അഭിപ്രായമുള്ള ശ്രീനിവാസന് നരേന്ദ്ര മോദിയെ കുറിച്ച് പറയാറായിട്ടില്ലെന്നാണ് മറുപടി. അതും ആ വഷളൻ ചിരിയോടെയാകും അയാൾ പറഞ്ഞ് കാണുമെന്നുറുപ്പ്. ഇത്തരം ജീവികൾ എത്തിച്ചേരുന്ന ഒരു സ്വാഭാവിക പരിണാമ പ്രക്രിയയുണ്ട്. അതിന്റെ അവസാന ദശയിലേക്ക് ശ്രീനിവാസൻ കടന്നു എന്ന് മാത്രം അനുമാനിച്ചാൽ മതി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.