...
Home News Kerala ജനം ടിവിക്ക് ഉണ്ടാക്കാൻ കഴിയാത്ത ഇമ്പാക്ട് ആണ് റിപ്പോർട്ടർ വഴി ആർഎസ്എസ് ഉദ്ദേശിക്കുന്നത്

ജനം ടിവിക്ക് ഉണ്ടാക്കാൻ കഴിയാത്ത ഇമ്പാക്ട് ആണ് റിപ്പോർട്ടർ വഴി ആർഎസ്എസ് ഉദ്ദേശിക്കുന്നത്

നികേഷിന്റെ 50 കോടിയോളം വരുന്ന ബാധ്യത ഏറ്റെടുത്തു വളരെ ചെറിയ ജനസംഖ്യ ഉള്ള ഒരു നാട്ടിൽ അതും വാളെടുത്തവർ എല്ലാം ചാനലും മാധ്യമ സ്ഥാപനവും തുടങ്ങിയ നാട്ടിൽ ഇൻവെസ്റ്റ് ചെയ്യാൻ, ബുദ്ധിയുള്ള ബിസിനസുകാർ തയ്യാറാവില്ല എന്നുറപ്പാണ്.

274

| നോയൽ ജോർജ്ജ്‌

റിപ്പോർട്ടർ ചാനലിന്റെ ബേസ് ഓഡിയൻസ് എന്നത് ഇടതുപക്ഷ ആഭിമുഖ്യമുള്ളവരാണ്. പൈസ മേടിച്ചു രാഹുൽ മാങ്കൂട്ടത്തെ പോലെ ചിലർക്ക് വേണ്ടി പ്രമോഷണൽ വാർത്ത ചെയ്തിട്ടുണ്ടെങ്കിലും ആ ചാനലിന്റെ അടിസ്ഥാന സ്വഭാവത്തിൽ ചില ലെഫ്റ്റ് ഏലമെന്റുകൾ ഉണ്ടായിരുന്നു എന്നത് വിസിബിളാണ്‌.
എന്നാൽ ആ ചാനൽ ഇപ്പോൾ നളിൻ കുമാർ കടീൽ എന്ന ബിജെപിയുടെ എംപിയും കർണാടക അദ്ധ്യക്ഷനുമായാ തീവ്ര ഹിന്ദുത്വ വാദിയുടെ കയ്യിലാണ്.

കോടികൾ മുടക്കി കടീലിനെ പോലെ ഒരു നോട്ടോറിയസ് ബാക്ഗ്രൗണ്ട് ഉള്ള ഒരാൾ റിപ്പോർട്ടർ പോലെ ഒരു ചാനൽ വാങ്ങണമെങ്കിൽ അത് കേവലമൊരു ബിസിനസ് മാത്രമല്ല എന്നുറപ്പാണ്. നികേഷിന്റെ 50 കോടിയോളം വരുന്ന ബാധ്യത ഏറ്റെടുത്തു വളരെ ചെറിയ ജനസംഖ്യ ഉള്ള ഒരു നാട്ടിൽ അതും വാളെടുത്തവർ എല്ലാം ചാനലും മാധ്യമ സ്ഥാപനവും തുടങ്ങിയ നാട്ടിൽ ഇൻവെസ്റ്റ് ചെയ്യാൻ, ബുദ്ധിയുള്ള ബിസിനസുകാർ തയ്യാറാവില്ല എന്നുറപ്പാണ്.

റിപ്പോർട്ടർ ടിവി സംഘപരിവാർ മേടിച്ച സ്ഥിതിഥിക്ക് അത് മസ്തിഷ്കത്തിൽ മെല്ലെ വിഷം കുത്തിവെക്കാൻ ഇപ്പോൾ തന്നെ അരഭിച്ചിട്ടുണ്ട് എന്ന് വാർത്തകളുടെ വൺ ലൈൻ വായിക്കുമ്പോൾ തന്നെ പ്രകടമാണ്. കൂടുതൽ വിസിബിലിറ്റി ഇല്ലാതെ, വളരെ ബോധപൂർവം തന്നെ റിപ്പോർട്ടർ ചാനൽ എന്ന ഒരുകാലത്തെ പ്രീയപ്പെട്ട ഒരു സ്ഥാപനം എല്ലാ രീതിയിലും കണ്ണിൽ പെടാതെ ഒഴിവാക്കേണ്ടത് ഒരു പ്രധാന ഉത്തരവാദിതമായി കാണണം.

ജനം ടീവിക്ക് ഉണ്ടാക്കാൻ കഴിയാത്ത ഇമ്പാക്ട് ആണ് റിപ്പോർട്ടർ വഴി ആർഎസ്എസ് ഉദേശിക്കുന്നത്. ഗതികേട്കൊണ്ടാണെങ്കിലും റിപ്പോർട്ടർ ചാനൽ വിൽക്കാനും ബാധ്യത ഒഴിവാക്കാനും വേണ്ടി നികേഷിനെ പോലെ കൃത്യമായ ആർഎസ്എസ് വിരുദ്ധ രാഷ്ട്രീയ ബോധ്യമുള്ള ഒരു മാധ്യമപ്രവർത്തകന്റെ വിയർപ്പിനെ തന്നെ പിടിച്ചെടുത്ത കേരളത്തെ പിടിച്ചെടുക്കാൻ മാത്രം ആഗ്രസീവും മാനിപുലെറ്റീവുമാണ് സംഘ് എന്ന് തിരിച്ചറിഞ്ഞേ പറ്റു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.