7 March 2026

നിഖില പറഞ്ഞത് നാണക്കേടായി തോന്നുന്നെങ്കിൽ അതിൻ്റെ കാരണമാണ് അന്വേഷിക്കേണ്ടത്

നിഖില ചൂണ്ടിക്കാണിച്ച വിഷയം മറ്റൊരു കൂട്ടരെ ബാധിക്കുന്നതായിരുന്നു എങ്കിൽ ഒരു പക്ഷെ ഇപ്പൊൾ അവരെ ആക്രമിക്കുന്ന ആളുകൾ അവർക്ക് പിന്തുണ നൽകിയേനെ. അത്രേയുള്ളൂ ഈ വിമർശനങ്ങളുടെ മെറിറ്റ്.

| എമ്മെസ് ഷൈജു

നടി നിഖില വിമൽ പറഞ്ഞ കാര്യം ആധുനിക ലോകത്ത് ജീവിക്കുന്ന മുസ്‌ലിംകൾക്ക് നാണക്കേടാണ് എന്ന ബോധ്യം എല്ലാവർക്കുമുണ്ട്. നിഖിലക്ക് നേരെ ഉയരുന്ന ആക്ഷേപങ്ങളുടെ തീവ്രത പോലും ആ ബോധ്യത്തിൽ നിന്ന് ഉണ്ടാകുന്നതാണ്. നിഖില പറഞ്ഞത് നാണക്കേടായി തോന്നുന്നെങ്കിൽ അതിൻ്റെ കാരണമാണ് അന്വേഷിക്കേണ്ടത്. അതിനാണ് പരിഹാരമുണ്ടാകേണ്ടത്.

നമ്മുടെ സാമൂഹ്യ പൊതുബോധം സ്ത്രീ വിരുദ്ധമാണ് എന്നത് ഒരു പ്രസ്താവന കൊണ്ട് ബോധ്യപ്പെടുത്തേണ്ടതില്ലാത്ത വിധം പ്രകടമായ വാസ്തവമാണ്. അതിൽ മുസ്‌ലിംകൾ എന്നോ ഹിന്ദുക്കൾ എന്നോ ക്രിസ്ത്യാനികൾ എന്നോ ഉള്ള വ്യത്യാസങ്ങൾ ഒന്നുമില്ല. ഓരോരോ വിഷയങ്ങൾ ചൂണ്ടിക്കാണിക്കുമ്പോൾ ഓരോരുത്തർ പ്രതിസ്ഥാനത്ത് വരും എന്ന് മാത്രമേയുള്ളൂ. നിഖില ചൂണ്ടിക്കാണിച്ച വിഷയം മറ്റൊരു കൂട്ടരെ ബാധിക്കുന്നതായിരുന്നു എങ്കിൽ ഒരു പക്ഷെ ഇപ്പൊൾ അവരെ ആക്രമിക്കുന്ന ആളുകൾ അവർക്ക് പിന്തുണ നൽകിയേനെ. അത്രേയുള്ളൂ ഈ വിമർശനങ്ങളുടെ മെറിറ്റ്.

വലിയ മാറ്റങ്ങൾക്ക് വിധേയമായാണ് മുസ്‌ലിം സമൂഹം ഇന്ന് കാണുന്ന നിലയിൽ എത്തി നിൽക്കുന്നത്. അതിൽ തന്നെ സ്ത്രീകളുടെ മുന്നേറ്റം എടുത്ത് പറയേണ്ട ഒന്നാണ്. ഒരു കാലത്ത് മതവിരുദ്ധമെന്നും, ആക്ഷേപാർഹം എന്നുമൊക്കെ പറഞ്ഞ് അകറ്റി വെച്ചിരുന്ന പല സ്ഥാനങ്ങളും മുസ്‌ലിം സ്ത്രീകൾ നേടിയെടുത്തിട്ടുണ്ട്. കല്യാണ വീടുകളിലെ വേർതിരിവുകൾ പലയിടങ്ങളിലും നിലനിൽക്കുന്നുണ്ട് എന്നത് സത്യമാണ്. കണ്ണൂരിലെ കല്യാണങ്ങളെ സംബന്ധിച്ച് എനിക്കറിയില്ല. തെക്കൻ കേരളത്തിലെ വിവാഹ സദസ്സുകളിൽ പോലും ഇങ്ങനെ ശക്തമായ വേർതിരിവുകൾ നില നിൽക്കുന്ന സ്ഥലങ്ങളുണ്ട് എന്ന് എനിക്കറിയാം.

വീടുകളിൽ പോലും അതിഥികളായ സ്ത്രീകളെ പൂമുഖത്തോ ഇരിപ്പ് മുറികളിലോ അല്ല ഇരുത്താറുള്ളത്. അത്ര മേൽ വിവേചനം സ്ത്രീകൾ ഇന്നും നേരിടുന്നുണ്ട്. അതൊക്കെ മതമാണ് എന്ന വിശ്വാസത്തിലാണ് പലരും അങ്ങനെ പെരുമാറുന്നത്. ഇതൊക്കെ ചൂണ്ടിക്കാട്ടുമ്പോൾ സ്ത്രീ വിരുദ്ധ മത ബോധങ്ങൾക്ക് അസ്വസ്ഥതയുണ്ടാകുന്നത് മനസ്സിലാക്കാം. പക്ഷേ അതിൻ്റെ പേരിൽ ഒരാളെ സമുദായ വിരോധിയാക്കുന്നതും സംഘിപ്പട്ടം ചാർത്തി കൊടുക്കുന്നതും കാണുമ്പോൾ സഹതാപം മാത്രമേ തോന്നുന്നുള്ളൂ. ആ സഹതാപം ഞാൻ കൂടി ഉൾപ്പെടുന്ന ഇവിടുത്തെ സംഘപരിവാർ വിരുദ്ധ ചേരിയോടാണ്.

ഇത്ര മാത്രം അസഹിഷ്ണുക്കളും ജനാധിപത്യ വിരുദ്ധരും സ്ത്രീ വിരുദ്ധരും കൂടി ഉൾപ്പെടുന്നതാണല്ലോ നമ്മുടെ സംഘ്പരിവാർ വിരുദ്ധ പക്ഷം എന്നാലോചിക്കുമ്പോഴാണ് നിരാശ തോന്നുന്നത്. ഒരു പക്ഷത്ത് സംഘപരിവാരവും മറുപക്ഷത്ത് സംഘ പരിവാരസാമൂഹ്യ ബോധത്തെ അപ്പടി കൊണ്ട് നടക്കുന്ന അറു പിന്തിരിപ്പൻ സാമുദായിക ജീവികളും ചേർന്ന് സൃഷ്ടിക്കുന്ന ഈ ലോകത്ത് ജീവിച്ച് തീർക്കൽ ദുസ്സഹം തന്നെയാണ്.

Share

More Stories

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കേന്ദ്രം; കർശന നിർദേശം നൽകി എംബസി

0
ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നടപടികളുമായി കേന്ദ്ര സർക്കാർ. അയൽരാജ്യങ്ങൾ വഴി ആളുകളെ ഒഴിപ്പിക്കാനാണ് നീക്കം. അർമേനിയ, തുർക്ക്‌മെനിസ്ഥാൻ അതിർത്തികൾ വഴി കരമാർഗം ഒഴിപ്പിക്കാനാണ് ശ്രമിക്കുന്നത്. തെഹ്റാനിലെ ഇന്ത്യൻ എംബസി വിദ്യാർഥികളെ സുരക്ഷിത...

‘രാഹുൽ സൈക്കോപാത്ത്, പലവട്ടം ബലാത്സം​ഗം ചെയ്‌തു’; അതിജീവിത സുപ്രീം കോടതിയിൽ

0
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആദ്യ ബലാത്സംഗക്കേസിലെ അതിജീവിത സുപ്രീം കോടതിയിൽ. രാഹുലിൻ്റ ജാമ്യം നിയമ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. രാഹുൽ 'സൈക്കോപാത്ത്' എന്നും ജാമ്യം നൽകിയത് തൻ്റ ജീവന് ഭീഷണിയാണെന്നും അതിജീവിത...

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

Featured

More News