...
Home Sports ഫുട്‌ബോൾ കളത്തിൽ പുത്തൻ പരിഷ്ക്കാരം; ഇനി നീല കാർഡും

ഫുട്‌ബോൾ കളത്തിൽ പുത്തൻ പരിഷ്ക്കാരം; ഇനി നീല കാർഡും

നീല കാർഡ്‌ ഉപയോഗിക്കാൻ ഒരുങ്ങുന്നത്‌ നിശ്ചിതസമയത്തേക്ക്‌ ഫൗള് കളിക്കാരെ പുറത്തിരുത്താനാണ്‌.

224

ഫുട്‌ബോൾ ഗ്രൗണ്ടിൽ പുതിയ പരിഷ്‌കാരത്തിന്‌ തയ്യാറെടുത്ത് ഫിഫ. രാജ്യാന്തര ഫുട്‌ബോൾ സംഘടന ഉദ്ദേശിക്കുന്നത് നീല കാർഡ്‌ അവതരിപ്പിക്കാനാണ്‌. നിലവിൽ ഫുട്‌ബോളിലുള്ളത്‌ മഞ്ഞ, ചുവപ്പ്‌ കാർഡുകളാണ്‌. ഈ കാർഡിൽ നിന്നെല്ലാംവ്യത്യസ്‌തമാണ്‌ നീല കാർഡ്‌. നീല കാർഡ്‌ ഉപയോഗിക്കാൻ ഒരുങ്ങുന്നത്‌ നിശ്ചിതസമയത്തേക്ക്‌ ഫൗള് കളിക്കാരെ പുറത്തിരുത്താനാണ്‌. ഈ കാർഡിന്റെ ദൈർഘ്യം 10 മിനിറ്റോ 15 മിനിറ്റോ ആയിരിക്കും. നീല കാർഡ്‌ കിട്ടിയ താരത്തിന്‌ ഇതിനുശേഷം കളത്തിൽ തിരിച്ചെത്താം.

നിശ്ചിത സമയത്തേക്ക്‌ കളിക്കാരെ പുറത്തിരുത്തുന്നത് നിലവിൽ റഗ്‌ബിയിലും ഐസ്‌ ഹോക്കിയിലുമാണ്. അടുത്തമാസം നടക്കാനിരിക്കുന്ന രാജ്യാന്തര ഫുട്‌ബോൾ അസോസിയേഷൻ സമിതികളുടെ യോഗത്തിൽ ഈ പുത്തൻ പദ്ധതി അവതരിപ്പിക്കാനാണ്‌ ഫിഫയുടെ ലക്ഷ്യം. താഴെത്തട്ടിലെ ടൂർണമെന്റിലാകും ആയിരിക്കും ആദ്യ പരീക്ഷണം. പിന്നീടായിരിക്കും പ്രധാന വേദികളിൽ പരിഗണിക്കുക.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.