...
Home Entertainments ഉയർന്ന പ്രതീക്ഷയോടെ ചെല്ലുന്ന പ്രേക്ഷകന് പത്തിരട്ടി സംതൃപ്തി തിരിച്ചു സമ്മാനിക്കുന്ന ഒരു ദൃശ്യാനുഭവം

ഉയർന്ന പ്രതീക്ഷയോടെ ചെല്ലുന്ന പ്രേക്ഷകന് പത്തിരട്ടി സംതൃപ്തി തിരിച്ചു സമ്മാനിക്കുന്ന ഒരു ദൃശ്യാനുഭവം

സമീപകാലത്ത് ഇറങ്ങിയ ബ്രഹ്മാണ്ട ചിത്രങ്ങൾക്ക് പൂർണ്ണമാക്കാൻ സാധിക്കാത്ത സംതൃപ്തി അതാണ്..അതാണ് കെജിഎഫ് ചാപ്റ്റർ ടു എന്ന ഈ ചിത്രം പൂർണ്ണതയുടെ പാരമ്യത്തിലെത്തിക്കുന്നത്.

505

| അഡ്വ. അച്ചുത് പി ചന്ദ്

2 മണിക്കൂർ 48 മിനിട്ട്….അതാണ് കെജിഎഫ് ചാപ്റ്റർ ടു എന്ന സിനിമയുടെ ദൈർഘ്യം.ഈ രണ്ടു മണിക്കൂർ 48 മിനിട്ട് സമയത്തിൽ ഒരൊറ്റ മിനിട്ട് പോലും ഡിസെൻഗേജിംഗ് ആകാത്ത സ്ക്രീൻപ്ലേ. നാളിതു വരെ കണ്ട സിനിമകളിൽ എത്രയെണ്ണത്തിന് ഇങ്ങനെ സാധിക്കുന്നു എന്ന് ചോദിച്ചാൽ ഉത്തരം… വിരലിൽ എണ്ണാവുന്നത് മാത്രം.THE BEST EVER COMMERCIAL MOVIE MADE IN INDIA. അതിൽ കവിഞ്ഞൊന്നും തന്നെ വിശേഷിപ്പിക്കാൻ കഴിയില്ല ഈ സിനിമയെ.

സമീപകാലത്ത് ഇറങ്ങിയ ബ്രഹ്മാണ്ട ചിത്രങ്ങൾക്ക് പൂർണ്ണമാക്കാൻ സാധിക്കാത്ത സംതൃപ്തി അതാണ്..അതാണ് കെജിഎഫ് ചാപ്റ്റർ ടു എന്ന ഈ ചിത്രം പൂർണ്ണതയുടെ പാരമ്യത്തിലെത്തിക്കുന്നത്. ചിത്രത്തിന്റെ സ്ക്രീനിങ് കഴിഞ്ഞുള്ള പ്രേക്ഷകരുടെ എഴുന്നേറ്റ് നിന്നുള്ള കരഘോഷം അത്…. അതെല്ലാം വെളിപ്പെടുത്തുന്നു.

രവി ബസ്റുർ…. ആങ്ങ് ഒരു അവതാരമാണ്. അല്ലെങ്കിൽ ഇത്രയും ഗംഭീരമായ പശ്ചാത്തല സംഗീതവും സിരകളിൽ ആവേശം നിറയ്ക്കുന്ന ഗാനങ്ങളും ശ്രഷ്ടിക്കാൻ എങ്ങനെ സാധിക്കും. സിനിമയുടെ ഏറ്റവും മികച്ച അസറ്റ് അതാണ്. സിനിമാറ്റോഗ്രഫി, എഡിറ്റിംഗ്, കളർ ഗ്രേഡിംഗ്, ആർട്ട് സെക്ഷൻ എല്ലാം ഒന്നിനൊന്ന് മെച്ചം. ഇവയെല്ലാം ഒരേ കുടക്കീഴിൽ കൊണ്ട് വന്ന് ഈ ഒരു കംപ്ലീറ്റ് പാക്കേജ് നൽകിയ പ്രശാന്ത് നീൽ.A Big Bow down towards you Sir. എല്ലാറ്റിലുമുപരി യാഷ് & Sanjay Dutt.What a Performance.

പത്ത് ശതമാനം… വെറും പത്ത് ശതമാനമായിത്തോന്നും ഈ സിനിമയുടെ ആദ്യഭാഗം ഇതിനോട് കമ്പയർ ചെയ്തു നോക്കുമ്പോൾ .കെജിഎഫ് ചാപ്റ്റർ ടു എന്ന ചിത്രം എസ്റ്റാബ്ലിഷ് ചെയ്ത ബെഞ്ച്മാർക്ക് വളരെ വലുതാണ്.ഉയർന്ന പ്രതീക്ഷകളുമായി ഒരു സിനിമ ഹാളിലേക്ക് കടന്ന് ചെല്ലുന്ന ഒരു പ്രേക്ഷകന് പത്തിരട്ടി സംതൃപ്തി തിരിച്ചു സമ്മാനിക്കുന്ന ഒരു ദൃശ്യാനുഭവം.സന്തോഷമുണ്ട്…മനസ്സും ഹൃദയവും ഇത്രമേൽ സാറ്റിസ്ഫാക്ഷനാൽ നിറച്ച ഒരു സിനിമാറ്റിക് എക്സ്പീരിയൻസ് അനുഭവിക്കാൻ സാധിച്ചതിൽ

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.