അദാനിയും അംബാനിയും ഒന്നിക്കുന്നു; പ്രതീക്ഷയോടെ സാമ്പത്തിക ലോകം

എല്ലാ നിബന്ധനകളും പാലിക്കുകയും ആവശ്യമായ അനുമതികൾ നേടുകയും ചെയ്താൽ രണ്ടാഴ്ചയ്ക്കുള്ളിൽ നിക്ഷേപം പൂർത്തിയാകുമെന്നാണ് റിപ്പോർട്ടുകൾ.

വ്യവസായ രംഗത്തെ പ്രമുഖരായ ഗൗതം അദാനിയും മുകേഷ് അംബാനിയും ബിസിനസിൽ കൈകോർക്കുന്നു. മധ്യപ്രദേശില്‍ അദാനി ഗ്രൂപ്പ് ഏറ്റെടുത്ത വൈദ്യുത പദ്ധതിക്കായാണ് ഇരുകൂട്ടരും ഒരുമിച്ച് കരാറിലേര്‍പ്പെട്ടത്. കരാര്‍പ്രകാരം അദാനി പവര്‍ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള അനുബന്ധ കമ്പനിയായ മഹാന്‍ എനെര്‍ജന്‍ ലിമിറ്റഡിന്റെ അഞ്ച് കോടി മതിക്കുന്ന 26% ഓഹരികള്‍ റിലയന്‍സ് ഏറ്റെടുക്കും. കൂടാതെ മഹാന്‍ എനെര്‍ജന്‍ ലിമിറ്റഡ് മധ്യപ്രദേശിലെ പ്ലാന്റില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയില്‍ 500 മെഗാവാട്ട് റിലയന്‍സിന് നല്‍കണം. അത് ആര്‍ക്ക് വില്‍ക്കണമെന്നതില്‍ പൂര്‍ണ അധികാരം റിലയന്‍സ് ഗ്രൂപ്പിനായിരിക്കും. ഏകദേശം 50 കോടി രൂപയുടേതാണ് ഇടപാടെന്നാണ് സൂചന. മാർച്ച് 27നാണ് അദാനി പവറും റിലയൻസും കരാർ ഒപ്പുവച്ചത്.

2020-21, 2021-22, 2022-23 സാമ്പത്തിക വർഷങ്ങളിലെ എംഇഎല്ലിന്റെ വിറ്റുവരവ് യഥാക്രമം 692.03 കോടി, 1,393.59 കോടി, 2,730.68 കോടി എന്നിങ്ങനെയാണ്. എല്ലാ നിബന്ധനകളും പാലിക്കുകയും ആവശ്യമായ അനുമതികൾ നേടുകയും ചെയ്താൽ രണ്ടാഴ്ചയ്ക്കുള്ളിൽ നിക്ഷേപം പൂർത്തിയാകുമെന്നാണ് റിപ്പോർട്ടുകൾ. ലോകത്തിലെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ മുൻനിരയിലുള്ള ഇരുവരും ഒരുമിച്ച് വ്യവസായ രംഗത്തേക്ക് ഇറങ്ങുന്ന വാർത്ത വലിയ പ്രതീക്ഷയോടെയാണ് സാമ്പത്തിക ലോകം ഉറ്റു നോക്കുന്നത്. എണ്ണ, വാതകം, റീട്ടെയിൽ, ടെലികോം മേഖലകൾ കേന്ദ്രീകരിച്ചാണ് മുകേഷ് അംബാനിയുടെ പ്രവർത്തനം. എന്നാൽ തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, കൽക്കരി, ഖനനം എന്നിങ്ങനെയുള്ള സൗകര്യ വികസനത്തിലാണ് അദാനി പ്രവർത്തിക്കുന്നത്.

ഇരുകൂട്ടരും പരസ്പരം മത്സരത്തിന് ഇതുവരെ മുതിര്‍ന്നിട്ടില്ല. എങ്കിലും സംശുദ്ധ ഊര്‍ജ്ജ മേഖലയിൽ വൻതുകയുടെ നിക്ഷേപങ്ങളാണ് ഇരു കൂട്ടരും നടത്തി വരുന്നത്. സോളാർ പാനലുകൾ, ബാറ്ററികൾ, ഗ്രീൻ ഹൈഡ്രജൻ, ഫ്യുവൽ സെല്ലുകൾ എന്നിവയ്ക്കായി ഗുജറാത്തിലെ ജാംനഗറിൽ റിലയൻസ് ഇൻഡസ്ട്രീസ് നാല് വലിയ ഫാക്ടറികളാണ് നിർമിച്ചത്. അതേസമയം 2030 ഓടെ ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ വ്യാപാരത്തിനാണ് അദാനി ലഷ്യമിടുന്നത്. മധ്യപ്രദേശിലെ മഹാൻ തെർമൽ പവർ പ്ലാന്റിന്റെ 600 മെഗാവാട്ട് ശേഷിയുടെ ഒരു യൂണിറ്റിനെ നിയമങ്ങൾക്കനുസൃതമായി ക്യാപ്റ്റീവ് യൂണിറ്റായി നിയോഗിക്കുമെന്നാണ് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയത്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

കമൽഹാസനൊപ്പം അഭിനയിക്കാൻ ആദ്യം വിസമ്മതിച്ചു; പിന്നീട് ‘വിരുമാണ്ടി’യിൽ ശ്രദ്ധേയ വേഷം: കാരണം വെളിപ്പെടുത്തി നെപ്പോളിയൻ

തമിഴ് സിനിമയിൽ നായകനായും വില്ലനായും വൈവിധ്യമാർന്ന വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് നെപ്പോളിയൻ. എന്നാൽ ഒരിക്കൽ ഉലകനായകൻ കമൽഹാസനൊപ്പം അഭിനയിക്കാനുള്ള അവസരം അദ്ദേഹം നിരസിച്ചിരുന്നു. പിന്നീട്...

Keep exploring...

‘സിഎംആർഎൽ- എക്സാലോജിക് കേസ്’: വിജിലൻസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീൽ പരിഗണിക്കാതെ തള്ളിയ...

സൗദിയുടെ സുരക്ഷക്കും സമ്പദ്‌ വ്യവസ്ഥക്കും ഹൂത്തി ഭീഷണി; വിഷൻ 2030 പദ്ധതികൾക്ക് വെല്ലുവിളിയെന്ന് റിപ്പോർട്ട്

റിയാദ്: സൗദി അറേബ്യയ്ക്കെതിരായ ഹൂത്തി വിമതരുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കും അന്താരാഷ്ട്ര പ്രതിച്ഛായയ്ക്കും വലിയ വെല്ലുവിളിയാകുന്നതായി റിപ്പോർട്ടുകൾ. എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, തന്ത്രപ്രധാന സൈനിക...

Related Articles

ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ വൻ ഇടിവ്; സാംസങ് ഒന്നാമതെത്തിയത് എങ്ങിനെ എന്നറിയാം

ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ വിൽപ്പന കുത്തനെ ഇടിഞ്ഞതായി കൗണ്ടർപോയിന്റ് റിസർച്ചിന്റെ റിപ്പോർട്ട്. 2026 ജൂലൈ–സെപ്റ്റംബർ പാദത്തിൽ സ്മാർട്ട്‌ഫോൺ വിൽപ്പന...

എഐയുടെ വരവ് തൊഴിൽ മേഖലയിലും പ്രതിഫലിക്കുന്നു; 5 ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ അമേരിക്കൻ എക്സ്പ്രസ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ ഉപയോഗം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ആഗോളതലത്തിൽ അഞ്ച് ശതമാനം ജീവനക്കാരെ ഒഴിവാക്കാൻ പ്രമുഖ ക്രെഡിറ്റ്...

‘ജിയോ പ്ലാറ്റ്‌ഫോംസ് ഐപിഒ’: ചരിത്രം കുറിച്ച് മുന്നേറ്റം; 100 മിനിറ്റിൽ പൂർണ സബ്‌സ്‌ക്രിപ്‌ഷൻ

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് കീഴിലുള്ള ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡിന്റെ (ജെപിഎൽ) ഐപിഒ വിപണിയിൽ ചരിത്രത്തിലേക്ക്. പബ്ലിക് ഓഫർ തുറന്ന്...

ആഗോള വിപണിയിൽ ഇന്ത്യൻ ആഭരണങ്ങൾ ആധിപത്യം സ്ഥാപിക്കുന്നു

സെപ്റ്റംബറിൽ കയറ്റുമതിയിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തി, 43 ശതമാനം വർധനവോടെ, ആഗോള വിപണിയിൽ ഇന്ത്യൻ രത്ന-ആഭരണ മേഖല അതിന്റെ...

ബാങ്ക് ഓഫ് ബറോഡക്ക് ₹1.44 ലക്ഷം കോടിയുടെ കേസ്; ഓഹരികൾക്ക് ഇടിവ്

മുംബൈ: പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയ്‌ക്കെതിരെ എൻഎംസി ഹെൽത്ത്‌കെയർ സ്ഥാപകൻ ബി.ആർ. ഷെട്ടി 15 ബില്യൺ ഡോളർ...

ഇന്ത്യൻ ഐടി കമ്പനികൾക്കെതിരായ യുഎസ് നടപടിക്ക് സ്വാധീനമില്ല; ഗ്രീൻ കാർഡ് അപേക്ഷകൾ കുറയുന്നു

ഇന്ത്യൻ ഐടി മേഖലയ്ക്ക് ഒരു സുപ്രധാന സംഭവവികാസമായി, ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), ഇൻഫോസിസ്, വിപ്രോ, എച്ച്സിഎൽ ടെക്...

ഇലക്ട്രിക് കാർ ബാറ്ററി മാറ്റാൻ ഇനി ലക്ഷങ്ങൾ ചെലവാക്കേണ്ടി വരില്ലേ?

ന്യൂഡൽഹി: ഇലക്ട്രിക് കാർ വാങ്ങാൻ ആഗ്രഹിക്കുന്നവരെ ഏറ്റവും കൂടുതൽ ആശങ്കപ്പെടുത്തുന്ന കാര്യങ്ങളിലൊന്നാണ് ബാറ്ററി തകരാറിലായാൽ അത് മാറ്റിസ്ഥാപിക്കാനുള്ള ചെലവ്....

പെർമനന്റ് ‘ലേബർ സർട്ടിഫിക്കേഷൻ’ പ്രോഗ്രാമിൽ നിന്ന് വിപ്രോ, ഇൻഫി, ടാറ്റ തുടങ്ങിയ കമ്പനികളെ യുഎസ് സസ്‌പെൻഡ് ചെയ്തു

വ്യാഴാഴ്ചയാണ് അമേരിക്ക കോഗ്നിസന്റ്, ഇൻഫോസിസ്, ടാറ്റ, വിപ്രോ, എച്ച്സിഎൽ, കാപ്ജെമിനി, മൈക്രോസോഫ്റ്റ്, അഡോബ് എന്നീ ഐടി സ്ഥാപനങ്ങളെ പെർമനന്റ്...