...
Home Entertainments ബീസ്റ്റ്‌; പോസിറ്റിവുകളും നെഗറ്റിവുകളും

ബീസ്റ്റ്‌; പോസിറ്റിവുകളും നെഗറ്റിവുകളും

വെടിയുണ്ടകളുടെ നടുവിലൂടെ നടൻ നടന്നിട്ടും ഒന്നു പോലും കൊണ്ടില്ല എന്നോർക്കുമ്പോൾ വളരെ വിഷമം തോന്നി, ആക്ഷൻ രംഗങ്ങളിൽ ബോധ്യപ്പെടാതെ തോന്നിയതും gun shot രംഗങ്ങളായിരുന്നു.

259

| അജയ് പള്ളിക്കര

ഒരു വലിയ യുദ്ധത്തിന്റെ നടുവിൽ അകപ്പെട്ടുപോയ ഫീൽ.എത്ര പുറത്തേക്ക് ഇറങ്ങാൻ നോക്കിയിട്ടും അവർ വിടുന്നില്ല തോക്കിന്റെ മുൾമുനയിൽ, ആ ശബ്ദങ്ങളുടെ ഇടയിൽ നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു. തിയേറ്ററിൽ റിലീസ് ചെയ്ത നെൽസൺ കഥയും സംവിധാനവും ഒരുക്കിയ വിജയ് നായകനായ സിനിമ beast. സിനിമയിലേക്ക് കടക്കും മുൻപ് ഒന്ന് രണ്ട് കാര്യങ്ങൾ പറഞ്ഞു പോകണമെന്ന് തോന്നി. വളരെ മോശം അനുഭവമാണ് സിനിമ കാണുമ്പോൾ എനിക്ക് ഉണ്ടായത്. ഇങ്ങനെ ഇതാദ്യമാണ്.

സിനിമ കാണാൻ വന്ന ഒരു പ്രേക്ഷകൻ എന്ന നിലയിൽ ആർക്കും വരരുത് എന്നാഗ്രഹിക്കുന്ന അവസ്ഥ. സിനിമ കാണുന്നതിനെ ശല്യം ചെയ്യുന്ന രീതിയിലുള്ള ആർപ്പുവിളികൾ, ബഹളങ്ങൾ, ചില ഡയലോഗ് പോലും കേൾക്കാൻ പറ്റാത്ത രീതിയിലായിരുന്നു കുറച്ചു പേരുടെ പ്രകടനം, അത്‌ അവസാനിക്കുന്നിടത്തോളം തുടരുന്നുണ്ടായിരുന്നു. മാത്രവുമല്ല വീഡിയോ ഓൺ ചെയ്ത് സിനിമയിലെ പല രംഗങ്ങളും ഷൂട്ട് ചെയ്യുക, പാട്ട് രംഗങ്ങളിൽ സ്ക്രീനിന്റെ മുൻപിൽ ചെന്ന് കാണുന്ന പ്രേക്ഷകർക്ക് തടസം വരുത്തുന്ന രീതിയിൽ ഡാൻസ് കളിക്കുക അങ്ങനെ നിരവധി അഭ്യാസങ്ങളാണ് ഇപ്പോൾ കാണാൻ പറ്റുന്നത്.

ശരിക്കും ഇവരൊക്കെ സിനിമ കാണാൻ തന്നെയാണോ വന്നത് എന്നോർത്ത് പോയി. ആഘോഷങ്ങൾ, ആർപ്പുവിളികൾ ആകാൻ അത്‌ പാകത്തിനായാൽ എല്ലാവർക്കും ആസ്വദിക്കാം എന്ന് തോന്നുന്നു. ഇനിയെങ്കിലും അനാവശ്യമായ ആഘോഷങ്ങൾ ഒഴിവാക്കണം എന്ന് പറഞ്ഞു കൊണ്ട് സിനിമയിലേക്ക് വരാം.

രാവിലെ മുതലേ നല്ലതും മോശമായ അഭിപ്രായം ഒരുപാട് വന്നിരുന്നു. സിനിമ കണ്ടിറങ്ങിയപ്പോൾ ഏതാണ് സത്യം എന്ന് കൃത്യമായി മനസ്സിലായി. പടം പോര എന്ന് തന്നെയാണ് എന്റെ അഭിപ്രായം.

ആദ്യം സിനിമയുടെ പോസറ്റീവിൽ നിന്ന് തുടങ്ങാം. ഒന്നാമത്തെ പോസറ്റീവ് സിനിമയുടെ ക്യാമറയാണ്. പ്രത്യേകിച്ച് ആക്ഷൻ രംഗങ്ങൾ ഒക്കെ ചെയ്ത് വെച്ചിരിക്കുന്നത് കണ്ടാൽ തന്നെ ക്യാമറയുടെ പ്രാധാന്യം നമുക്ക് മനസ്സിലാകും. ഒപ്പം നല്ല ഒരുപാട് ഷോട്ടുകളും ഒപ്പം ആ കാഴ്ച്ചകളെ നല്ല രീതിയിൽ പകർത്താൻ കഴിഞ്ഞിട്ടുണ്ട്.

രണ്ടാമത്തെ മ്യൂസിക് ആണ്. ഒരുപക്ഷെ സിനിമ ഇറങ്ങുന്നതിനു മുൻപ് തന്നെ പാട്ടുകൾ hit ആയിരുന്നു. അതുകൊണ്ട് തിയേറ്ററിൽ ആ പാട്ടുകൾ കേൾക്കാൻ കണ്ടിരിക്കാനും രസമുണ്ടായിയുന്നു. ഒപ്പം സിറ്റുവേഷന് അനുസരിച്ചു മാറിക്കൊണ്ടിരിക്കുന്ന background സിനിമക്ക് നല്ല രീതിയിൽ ഗുണം ചെയ്തിട്ടുണ്ട് മാത്രമല്ല ആ ഫീൽ നമ്മളിലേക്ക് ഓരോ വികാരത്തെ കൊണ്ടുവരാനും background ന് കഴിഞ്ഞു. മ്യൂസിക്, background നോക്കുമ്പോൾ സിനിമക്ക് എന്താണോ ആവശ്യമായത് അത്‌ anirudh തന്നിട്ടുണ്ട്.

മൂന്നാമത്തെ പോസറ്റീവ് ആക്ഷൻ രംഗങ്ങൾ ആയിരുന്നു. സിനിമയിൽ കാണിക്കുന്ന ഓരോ ആക്ഷൻ രംഗങ്ങളുടെയും choreography നന്നായി work out ആയിട്ടുണ്ട് തോന്നി. മാത്രവുമല്ല നല്ല രീതിയിലുള്ള കഷ്ട്ടപ്പാട് അതിന്റെ out put ൽ നിന്നും മനസ്സിലാക്കാം. അതുകൊണ്ട് തന്നെ ആക്ഷൻ രംഗങ്ങൾ കാണുമ്പോൾ നല്ല രസമുണ്ടായിരുന്നു എന്തൊക്കെയോ പ്രത്യേകതകൾ ഉള്ള പോലെ തോന്നി. കൂടെ ഉള്ളവരെ വിശ്വസിച്ചു മിഷന് തുനിഞ്ഞിറങ്ങിയ ആർമി ഓഫീസർ. ആ വിശ്വാസം തെറ്റിച്ച സഹപ്രവർത്തകർ.

ആ മിഷൻ സംഭവത്തിന്‌ ശേഷം ഷോക്കോടെ 6 മാസം കഴിഞ്ഞു വീണ്ടും ഓഫീസറെ കാണിക്കുകയും. ഒരു മാൾ high jack ചെയ്യപ്പെടുകയും അതിനുള്ളിൽ ഓഫീസർ അകപ്പെടുകയും ശേഷം അവർ എന്തിന് high jack ചെയ്യപ്പെട്ടു, എന്താണ് അവരുടെ ആവശ്യങ്ങൾ, ഉള്ളിലുള്ള ഓഫീസർ അതിനെതിരെ എന്താണ് ചെയ്യാൻ പോകുന്നു എന്ന കാഴ്ച്ചകളാണ് സിനിമ നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ഒരു സംഭവത്തെ വലിച്ചു നീട്ടി പറഞ്ഞ പോലെ അല്ലെങ്കിൽ വേഗം തീർക്കാവുന്ന മിഷനെ ഒരുപാട് കാര്യങ്ങൾ കാണിച്ചു വെച്ചു പറഞ്ഞ പോലെ തോന്നി.

അധികാരത്തിന് വേണ്ടി അല്ലെങ്കിൽ അധികാരം കിട്ടാൻ എന്തും ചെയ്യാൻ മടിക്കാത്ത രാഷ്ട്രീയ പാർട്ടികളുടെ അല്ലെങ്കിൽ നമ്മെ ഭരിക്കുന്നവരെയും കുറിച്ചുള്ള കാര്യങ്ങളാണ് സിനിമ നമ്മോട് പറയുന്നത്. കോമഡി രംഗങ്ങളും എല്ലാം നന്നായി ചിത്രീകരിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നാണ് തോന്നിയത്. ചിലതെല്ലാം ചീറ്റി പോകുന്നുണ്ടെങ്കിലും ഒരുപാട് ചിരിക്കാനുള്ള വക സിനിമ തരുന്നുണ്ട്. ഒരുപാട് കോമഡി താരങ്ങൾ വന്നപ്പോൾ അവരുടെ കോമഡികളും അവരുടെ കഥാപാത്രങ്ങളും ഭംഗിയായി ചെയ്ത പോലെ തോന്നി.

ഇനി നെഗറ്റീവിലേക്ക് വരാം. വെടിയുണ്ടകളുടെ നടുവിലൂടെ നടൻ നടന്നിട്ടും ഒന്നു പോലും കൊണ്ടില്ല എന്നോർക്കുമ്പോൾ വളരെ വിഷമം തോന്നി, ആക്ഷൻ രംഗങ്ങളിൽ ബോധ്യപ്പെടാതെ തോന്നിയതും gun shot രംഗങ്ങളായിരുന്നു. ഫാൻസിനു വേണ്ടി മാത്രം ചിത്രീകരിച്ച രംഗം പോലെ അത്‌ തോന്നി. എതിരാളികൾക്ക് വെടിവെക്കാനുള്ള ഒരുപാട് അവസരങ്ങൾ ഉണ്ടായിട്ടും ഒന്നു പോലും കൊള്ളുന്നില്ല പക്ഷെ വെടിവെക്കുന്നുണ്ട്, അതിനിടയിലൂടെ ഒക്കെ വന്ന് നാടൻ വെടിവെക്കുമ്പോൾ ഞാൻ അന്തം വിട്ട് നോക്കി നിന്നു, മാത്രവുമല്ല ആ intervel blockil കാറിന്റെ സീനൊക്കെ ഓവർ ആയി തോന്നി.

30 വർഷം കൊണ്ട് ഇട്ട പ്ലാൻ ആയിരുന്നു ഇത് എന്നോർക്കുമ്പോൾ ഇതാണോ ഇത്രമാത്രം വർഷം എടുത്ത് ഇട്ട പ്ലാൻ എന്നാലോചിച്ചു പോകും. കഥയുടെ വലുപ്പക്കുറവും ആ കഥയെ വലിച്ചു നീട്ടുകയും, ചേരുവകൾ എല്ലാം ചേർത്തിട്ടും ഒന്നും അങ്ങോട്ട് ശരിയായില്ല എന്ന് പറയാം. കഥയും സംവിധാനംവും ഒന്നും കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി.

അവസാനത്തെ റോക്കറ്റ് സീനുകളൊക്കെ ഒരുപാട് എടുത്ത് വെച്ചത് കൊണ്ട് രസമായി തോന്നിയില്ല. ശരിക്കുമുള്ള ജീവിതത്തിലെ പോലെ സിനിമയിൽ വിജയ് ഉണ്ടെന്നൊക്കെ പറഞ്ഞപ്പോൾ മാറ്റം ഉണ്ടാകുമെന്ന് കരുതി. പ്രത്യേകിച്ചൊരു മാറ്റം വിജയ്ക്കോ വിജയുടെ കഥാപാത്രത്തിനോ ഈ സിനിമയിൽ ഉണ്ടായതാതി കണ്ടില്ല. മാറ്റം ഞാൻ ഒരുപാട് ഒരുപാട് പ്രതീക്ഷിക്കുന്നു. അത്‌ അത്യാവശ്യവുമാണ് അല്ലെങ്കിൽ ഒതുങ്ങി പോകുക തന്നെ ചെയ്യും ഇത്തരം സിനിമകളിൽ കൂടി.

സിനിമയിൽ ഇഷ്ട്ടപെട്ട കഥാപാത്രം എന്ന് പറയുന്നത് സെൽവരാഗവന്റെ റോൾ ആയിരുന്നു. ഇവരുടെ നടുവിൽ നിന്നും രണ്ട് കൂട്ടരോടും സംസാരിക്കുന്ന, ആശയവിനിമയം നടത്തുന്ന ആൾ. അയ്യാളുടെ കഥാപാത്രം നന്നായിരുന്നു അത്‌ നല്ലരീതിയിൽ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സിനിമയുടെ intervel ആയപ്പോഴേ സിനിമയുടെ ഏതാണ്ട് അല്ലെങ്കിൽ അവസാനം സിനിമയെ കുറിച്ച് എന്താണ് പറയാൻ പോകുന്നത് എന്ന് മനസ്സിലായി. കാരണം അതിനപ്പുറത്തേക്ക് മറ്റൊന്നും second half ന് തരാൻ ഉണ്ടാകില്ല എന്ന് മുൻ കൂട്ടി അറിയാമായിരുന്നു. എന്തുകൊണ്ടും beast പോര എന്ന് തീർത്ത് പറയാം. നല്ല സിനിമകളുമായി മാറ്റങ്ങളുമായി വിജയും ടീമും ഇനിയും വരട്ടെ എന്നാശംസിക്കുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.