...
Home Entertainments നല്ല ഒരു സ്ക്രിപ്റ്റ്, ഡയറക്ഷൻ, പെർഫോമൻസ്; ‘ഭീമന്റെ വഴി’ മനോഹരം

നല്ല ഒരു സ്ക്രിപ്റ്റ്, ഡയറക്ഷൻ, പെർഫോമൻസ്; ‘ഭീമന്റെ വഴി’ മനോഹരം

അഭിനേതാക്കൾ എല്ലാവരും നന്നായി തന്നെ പെര്‍ഫോം‌ ചെയ്തെങ്കിലും കൊസ്തേപ്പ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജിനു ജോസഫ് ആയിരുന്നു ഷോ മാൻ എന്ന് പറയാതെ വയ്യ.

317

മികച്ച ഒരു സ്ക്രിപ്റ്റ്, നല്ല ഡയറക്ഷൻ, നല്ല പെർഫോമൻസ് കൂടാതെ ടെക്നിക്കൽ അസ്‌പെക്ടസ് ഒക്കെ കൊള്ളാം. ഇതോടൊപ്പം നുറുങ്ങു തമാശകൾക്കു ഉള്ള കരുത്ത് നല്ല ചിരി സമ്മാനിക്കുന്നു. റെയിൽവേ പാളത്തിന്റെ അടുത്തായി ജീവിക്കുന്ന കുറച്ച് കുടുംബങ്ങളും അവരുടെ വീട്ടിലേക്കുള്ള ഇടവഴി റോഡാക്കി മറ്റുവാനുള്ള ശ്രമവും തുടർന്ന് വരുന്ന പ്രശ്നങ്ങളും പ്രതിപാദിക്കുന്ന സിനിമ. ചുരുക്കി പറഞ്ഞാൽ ‘തമാശ’ക്ക്‌ ശേഷം ‘അഷ്‌റഫ്‌ ഹംസ’ ഭീമന്റെ വഴിയിലൂടെ മലയാളസിനിമയിൽ സേഫ് ലാൻഡിംഗിലൂടെ അയാളെ ഒരിക്കൽകൂടി അടയാളപ്പെടുത്തിയിരിക്കുന്നു.

റോഡ് നിർമ്മിക്കാനായി മുന്നിട്ട് നിൽക്കുന്ന കേന്ദ്ര കഥാപാത്രമാണ് കുഞ്ചാക്കോ ബോബന്റെ സഞ്ജീവ്ക്ലൈമാക്സ്‌ നൽകുന്ന അപ്രതീക്ഷിത “അടി “പൊളിച്ച്. അഭിനേതാക്കൾ എല്ലാവരും നന്നായി തന്നെ പെര്‍ഫോം‌ ചെയ്തെങ്കിലും കൊസ്തേപ്പ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജിനു ജോസഫ് ആയിരുന്നു ഷോ മാൻ എന്ന് പറയാതെ വയ്യ.

ചെമ്പൻവിനോദിന്റെ പേരില്ലാ കഥാപാത്രത്തിന്റെ ‘രാവണ ‘ ന്റെയും “സീത”യുടെയും ഒറ്റപ്പെടലിനെയും കൂടിച്ചേരലിനെയും യാതൊരുവിധ എക്സാഗ്രാഷനുമില്ലാതെ മനോഹര ഫ്രെയിംസിലൂടെ ഗിരീഷ് ഗംഗാധരൻ തിരശീലയിൽ എത്തിക്കുന്നു.

പ്രതീക്ഷയില്ലാതെ ഒരു തവണ കണ്ട് മറക്കാവുന്ന ചെറിയൊരു ചിത്രമെന്ന ടാഗ് ഭീമന്റെ വഴിയ്ക്ക് യോജിക്കും. ചിത്രത്തിൽ ഫ്രീ സെക്സ് നോര്‍മലൈസ് ചെയ്യാനുള്ള ശ്രമങ്ങളും കേരളത്തിലെ മദ്യശാലകള്‍ സ്ത്രീ സൗഹൃദമാകാത്തതിന്‍റെ ആകുലതകളും കൂടി പങ്ക് വെക്കപ്പെടുന്നുണ്ട്. ഈ കാലഘട്ടം ആവശ്യപ്പെടുന്നത് അങ്ങിനെ എന്ന ധാരണയായിരിക്കാം പിന്നിൽ എന്ന് കരുതാം. റേറ്റിംഗ് 3.75/5

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.