അത്യന്തം വയലൻസ് നിറഞ്ഞ സിനിമാ രംഗങ്ങൾ കണ്ട് പതം വന്നവർ മാത്രം കാണുക

തുടരെ തുടരെയുള്ള പീഡനങ്ങൾ,ലൈംഗിക അതിക്രമങ്ങൾ അതിനെതിരെയുള്ള അതിജീവനവും തുടർന്നുള്ള പ്രതികാരവും 'പൊന്നി'യെന്ന കീർത്തി സുരേഷ് അവതരിപ്പിച്ച കഥാപാത്രത്തിൽ ഭദ്രമായിരുന്നു

| പ്രശാന്ത് പ്രഭ ശാരങ്ഗധരൻ

അനിയന്ത്രിതമായ ചോരയുടെ, പ്രതികാരത്തിന്റെ ഒഴുക്ക്, അതും ‘Tarantino ‘സ്റ്റൈലിൽ തമിഴിൽ നിന്നും…അതാണ് ഇന്നലെ ആമസോൺ പ്രൈമിൽ ഇറങ്ങിയ ‘Arun Matheswaran’ ന്റ് പ്രതികാരത്രയത്തിലെ രണ്ടാം സിനിമ ‘Saani Kaayidham’…(ഗുണനിലവാരം കുറഞ്ഞ പൾപ്പിൽ നിന്നുള്ള പേപ്പർ എന്നർത്ഥം )..ആമുഖവും ആറ് അധ്യായങ്ങളും ഉപസംഹാരവുമൊക്കെ ഉൾക്കൊളിച്ചു കൊണ്ട് വളരെ വത്യസ്തവും തീവ്രവുമായ ഒരു സിനിമാനുഭവം തന്നെ നമുക്ക് സമ്മാനിക്കുന്നുണ്ട്.

കഥാഗതിയിൽ ‘I Spit on Your Grave’ film സീരീസുകൾ പോലെയാണെങ്കിലും വളരെ സ്ലോ പേസിൽ ഒരുക്കിയിരിക്കുന്ന അദ്ദേഹത്തിന്റെ സിനിമാറ്റിക് ഭാഷ ആരെയും ആകർഷിക്കുന്നത് തന്നെയാണ്. തന്റെ ആദ്യ സിനിമയായ ‘റോക്കി’യിലെ കൂട്ട് തന്നെ ഇതിലും കടൽ തീരവും, ജീർണ്ണിച്ച കെട്ടിടങ്ങളും,കാവ്യത്മകമായ ബ്ലാക്ക് & വൈറ്റ് ഫ്രയ്മിങ്ങും,’ശാന്തമായ’അക്രമാസക്തതയും മൊക്കെ രണ്ടാം പ്രതികാര കഥയിലും ആവർത്തിച്ചിട്ടുണ്ട്.

അതുകൊണ്ടൊക്കെ തന്നെയാവും ക്ളീഷേ സബ്ജക്റ്റ് ആയിട്ടും പോലും നമുക്ക് മടുപ്പ് അനുഭവപ്പെടാത്തത്..1980-കളിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ഈ സിനിമയിൽ മറ്റഡോർ ടെമ്പോ വാനും പ്രാധാനമായ ഒരു റോൾ ചെയ്യുന്നുണ്ട്. സ്ലാഷർ genre ഉള്ള വിദേശ സിനിമകളും അതുപോലെ സമാനമായ നിരവധി ഇന്ത്യൻ സിനിമകളും നമ്മൾ ഇതിനകം കണ്ടിട്ടുണ്ടാകാം എന്നാൽ ‘സാനി കായിധം ‘ വ്യത്യസ്തമാക്കുന്നത് കേന്ദ്ര കഥാപാത്രത്തിന്റെ മാനസിക സഞ്ചാരങ്ങൾക്കനുസൃതമായി ഉപയോഗിച്ചിരിക്കുന്ന പശ്ചാത്തല സംഗീതവും അതിനോടൊപ്പം തന്നെയുള്ള സ്വപ്ന സമാനമായ കറുപ്പിലും വെളുപ്പിലുമുള്ള സിനിമട്ടോഗ്രാഫർ Yamini Yagnamurthy യുടെ വയലൻസിനും സൗന്ദര്യം ഒരുക്കുന്ന മികച്ച ഫ്രയിമുകളും കൊണ്ടാണ്..

വയലൻസ് രംഗങ്ങളിൽ അധികവും കാഴ്ചക്കാരന്റെ അങ്ങേയറ്റത്തെ ഭാവനയ്ക്ക് വിട്ടുകൊടുക്കുന്ന തരത്തിലുള്ള ചിത്രീകരണമാണെങ്കിലും മുഖ്യകഥാപാത്രത്തിന്റെ മകളുടെയും ഭർത്താവിന്റെയും ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ ഉപയോഗിച്ച് അവളുടെ നിസ്സഹായതയെയും നിരാശയെയും കുറിച്ചുള്ള ഉൾക്കാഴ്ച നൽകുന്ന പല രംഗങ്ങളും ക്രൂരമായ വധശിക്ഷാ രംഗങ്ങൾക്കിടയിൽ സന്നിവേശിച്ചിരിക്കുന്നത് എടുത്ത് പറയേണ്ട ഒരു സംഗതി തന്നെയാണ്.

ബലാത്സംഗം രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്ന അത്യന്തം male ഡോമിനേറ്റഡായ ഇന്ത്യൻ വ്യവസ്ഥിതിയിൽ റേപ്പ് സീനുകൾ ആൺകാഴ്ച്ചയ്ക്ക് ആനന്ദം നൽകുന്ന തരത്തിൽ ചിത്രീകരിക്കുകയാണ് ഒട്ടു മിക്ക സിനിമകളിലെയും പതിവ്..’Saani Kaayidham ‘ആ പതിവ് രീതികളെ അപ്പാടെ തകിടം മറിക്കുന്നുണ്ട്.
വലിയ സ്വപ്നങ്ങളൊന്നുമില്ലാത്ത തന്റെ മകളും ഭർത്താവും മാത്രമായ ലോകത്ത് ജീവിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീ ലൈംഗികാതിക്രമം പോലുള്ള അഘാതങ്ങളിൽ കൂടെ കടന്ന് പോകുന്നതും പിന്നീടുള്ള അതിജീവനവും പ്രതികാരവും അത്യന്തം ക്രൂരത നിറഞ്ഞതാണെങ്കിലും ആ കഥാപാത്രത്തോട് കാണികൾക്ക് താദത്മ്യം പ്രാപിക്കാൻ കഴിയുന്നുണ്ട്..അത്രയും വലിയ ക്രൈം ചെയ്തിട്ടും കുറ്റബോധമൊ പശ്ചാ താപമോ തോന്നേണ്ട കാര്യമില്ല,കാരണം നിയമമല്ല നീതി യാണ് നടപ്പാക്കേണ്ടത് എന്നതിൽ തന്നെയാണ് സിനിമ ഊന്നുന്ന ത്.. മാത്രമല്ല മർദ്ദിതരുടെ പ്രതിരോധവും പ്രത്യാക്രമണവും തികച്ചും ന്യാമാണെന്നും സിനിമ പറഞ്ഞു വെക്കുന്നുണ്ട്.

തുടരെ തുടരെയുള്ള പീഡനങ്ങൾ,ലൈംഗിക അതിക്രമങ്ങൾ അതിനെതിരെയുള്ള അതിജീവനവും തുടർന്നുള്ള പ്രതികാരവും ‘പൊന്നി’യെന്ന കീർത്തി സുരേഷ് അവതരിപ്പിച്ച കഥാപാത്രത്തിൽ ഭദ്രമായിരുന്നു..’മഹാനടി’ക്ക് ശേഷം കീർത്തിയുടെ മികച്ച പെർഫോമൻസ്..അതുപോലെ സെൽവരാഘവനും സിനിമയിലുടനീളമുള്ള ചോരകളിയിൽ തന്റെ വൻ സാന്നിധ്യം കാഴ്ചവെച്ചിട്ടുണ്ട്..

ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തിൽ ലൈംഗികാതിക്രമത്തിന് ഇരയാവുന്ന ലക്ഷകണ്ണക്കിന് സ്ത്രീകൾ യഥാർത്ഥ ജീവിതത്തിൽ ഇതുപോലെ ഒരു വീണ്ടെടുപ്പ് നടത്തുന്നത് അപൂർവ്വമാണെങ്കിലും ലൈംഗിക തിക്രമം നേരിട്ടത്തിന്റെ ഫലമായി നിശബ്ദമാകപെടുകയും കടുത്ത ട്രോമയിലൂടെ കടന്ന് പോവുകയുമൊക്കെ ചെയ്യുന്ന സ്ത്രീകളെ സംബന്ധിച്ച് ഈ സിനിമ വളരെ ഉപരിപ്ലവമായ കാഴ്ച്ച കൂടിയാവും ഒരുക്കുക എന്ന് കൂടി സൂചിപ്പിക്കട്ടെ. അത്യന്തം വയലൻസ് നിറഞ്ഞ സിനിമാ രംഗങ്ങൾ കണ്ട് പതം വന്നവർ മാത്രം കാണുക.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

മമ്മൂട്ടി, പോരായ്‌മകളെ തീപ്പൊരിയാക്കി മാറ്റിയ സൂപ്പർസ്റ്റാർ

മമ്മൂട്ടിയുടെ ദീർഘായുസിനെ കുറിച്ചായിരുന്നു നമ്മൾ സംസാരിച്ചത്. ജിതേഷ് ആർവി പറഞ്ഞറിയിക്കാൻ പറ്റാത്ത ആ വാക്കുകൾ പറഞ്ഞു: "അയാൾ വളരെ അരക്ഷിതനായ ഒരു മനുഷ്യനാണ്, അതാണ് ഇവിടെയും പ്രധാനം. അവൻ്റെ ദേഷ്യമാണ് അവനെ മുന്നോട്ട് നയിക്കുന്നത്. ഇരുന്ന് ധ്യാനിച്ച് ആ പ്രകാശിപ്പിക്കുന്ന കണ്ടെത്തൽ നടത്തുന്നു… അത് അവനല്ല." ഒരു വിമർശകനിൽ നിന്നോ, കടുത്ത മതവിശ്വാസികളിൽ നിന്നോ ഇതുപോലുള്ള...

Keep exploring...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

More News

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...