...
Home Entertainments തമിഴ് സിനിമാ മേഖലയില്‍ നിർമ്മാതാവാകാൻ ധോണി; നായിക നയൻതാര

തമിഴ് സിനിമാ മേഖലയില്‍ നിർമ്മാതാവാകാൻ ധോണി; നായിക നയൻതാര

നേരത്തെ ഡോക്യുമെന്ററിയും വെബ് സീരീസുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ധോണി സിനിമ മേഖലയിൽ നിര്‍മ്മാണത്തിന് ഒരുങ്ങുന്നത്.

145

തമിഴ് സിനിമാ മേഖലയില്‍ നിർമ്മാതാവിന്റെ റോളിൽ ചുവടുവയ്ക്കാന്‍ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകൻ ധോണി ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ആദ്യമായി ധോണിയുടെ നിര്‍മാണത്തിലൊരുങ്ങുന്ന ചിത്രത്തില്‍ നയന്‍താര നായിക കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് സൂചന.

ഈ സീസണിലെ ഐപിഎല്‍ അവസാനിച്ച ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ ഡോക്യുമെന്ററിയും വെബ് സീരീസുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ധോണി സിനിമ മേഖലയിൽ നിര്‍മ്മാണത്തിന് ഒരുങ്ങുന്നത്.

ധോണിയുടെ ജീവിതകഥ പറഞ്ഞ ബോളിവുഡ് ചിത്രമായ ‘എംഎസ് ധോണി ദി അണ്‍ടോള്‍ഡ് സ്റ്റോറി’ ബോക്സോഫീസില്‍ വന്‍ വിജയമായിരുന്നു. അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതായിരുന്നു ധോണിയായി സ്‌ക്രീനിലെത്തിയത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.