അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം കമലിന്റെ സംവിധാനം; ചിത്രത്തിലെ നായകൻ ശിഷ്യൻ

നെടിയത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെടിയത്ത് നസീബും പി.എസ്. ഷെല്ലി രാജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഒരിടവേളയ്ക്ക് ശേഷം വീണ്ടും സംവിധാനം രംഗത്തേക്ക് തിരിച്ചെത്തി കമൽ. ഷൈൻ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘വിവേകാനന്ദൻ വൈറലാണ്’ എന്നാണ് ചിത്രത്തിന്റെ പേര്.

യുവനടൻ ഷൈൻ ടോം ചാക്കോ ആദ്യമായി ക്യാമറയ്ക്ക് മുന്നിലേക്ക് എത്തുന്നത് കമലിന്റെ ചിത്രത്തിലൂടെയാണ്. കമലിന്‍റെ അസിസ്റ്റന്‍റ് ആയിട്ടാണ് ഷൈന്‍ സിനിമ മേഖലയിലേക്കെത്തുന്നത്. ആദ്യമായി സ്വന്തം ഗുരുവിന്റെ ചിത്രത്തിൽ നായകനായി എത്തുന്നുവെന്ന പ്രതേകതയും ഈ ചിത്രത്തിനുണ്ട്. ജനുവരി 19നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്.

ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. രസകരവും കൗതുകം ജനിപ്പിക്കുന്നതുമാണ് പുറത്തിറങ്ങിയ ട്രെയ്‌ലർ. കുഞ്ചാക്കോ ബോബൻ, മഞ്ജു വാര്യർ, ജയസൂര്യ, സൗബിൻ ഷാഹിർ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ടീസർ പുറത്തിറക്കിയത്. ചിത്രത്തിന്റെ ടീസറുകൾ നേരത്തെ പുറത്ത് ഇറക്കിയിരുന്നു. ഇതിലെ ചില രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. നെടിയത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെടിയത്ത് നസീബും പി.എസ്. ഷെല്ലി രാജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ രചനയും കമല്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ഏറെ നായികാപ്രാധാന്യമുള്ള ചിത്രമാണിതെന്ന് ഉറപ്പു നൽകുന്നവയാണ് പുറത്തിറങ്ങിയ ടീസറും ട്രൈയ്ലറുമെല്ലാം. സ്വാസിക, ഗ്രേസ് ആന്റണി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്.

മെറീന മൈക്കിൾ, ജോണി ആന്റണി, മാലാ പാർവതി,മഞ്ജു പിള്ള, നീന കുറുപ്പ്, ആദ്യാ, സിദ്ധാർത്ഥ ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കർ, സ്മിനു സിജോ, വിനീത് തട്ടിൽ, അനുഷാ മോഹൻ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ്‌ വേലായുധനും എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാമും നിര്‍വഹിക്കുന്നു. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് ബിജിബാലാണ്. 2018ൽ മഞ്ജു വാരിയർ, ടോവിനോ തോമസ്, അനൂപ് മേനോൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തിയ ചിത്രം ‘ആമി’യാണ് അവസാനമായി വെള്ളിത്തിരയിലെത്തിയ കമൽ ചിത്രം.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ വൻ ഇടിവ്; സാംസങ് ഒന്നാമതെത്തിയത് എങ്ങിനെ എന്നറിയാം

ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ വിൽപ്പന കുത്തനെ ഇടിഞ്ഞതായി കൗണ്ടർപോയിന്റ് റിസർച്ചിന്റെ റിപ്പോർട്ട്. 2026 ജൂലൈ–സെപ്റ്റംബർ പാദത്തിൽ സ്മാർട്ട്‌ഫോൺ വിൽപ്പന മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 20...

Keep exploring...

‘സിഎംആർഎൽ- എക്സാലോജിക് കേസ്’: വിജിലൻസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീൽ പരിഗണിക്കാതെ തള്ളിയ...

സൗദിയുടെ സുരക്ഷക്കും സമ്പദ്‌ വ്യവസ്ഥക്കും ഹൂത്തി ഭീഷണി; വിഷൻ 2030 പദ്ധതികൾക്ക് വെല്ലുവിളിയെന്ന് റിപ്പോർട്ട്

റിയാദ്: സൗദി അറേബ്യയ്ക്കെതിരായ ഹൂത്തി വിമതരുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കും അന്താരാഷ്ട്ര പ്രതിച്ഛായയ്ക്കും വലിയ വെല്ലുവിളിയാകുന്നതായി റിപ്പോർട്ടുകൾ. എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, തന്ത്രപ്രധാന സൈനിക...

Related Articles

ഗ്രാമീണ പശ്ചാത്തലത്തിൽ ക്രൈം ഡ്രാമ; ഒടിടിയിലെത്തി ‘ലെനിൻ പാണ്ഡ്യൻ’

ഗ്രാമീണ ജീവിതവും മണൽ മാഫിയയുടെ അതിക്രമങ്ങളും സാധാരണക്കാരുടെ പോരാട്ടവും പ്രമേയമാക്കി ബാലചന്ദ്രൻ സംവിധാനം ചെയ്ത തമിഴ് ചിത്രം ‘ലെനിൻ...

വർഷങ്ങളായുള്ള നൃത്തം കാലുകളെ ബാധിച്ചു; ആരോഗ്യപ്രശ്നങ്ങൾ തുറന്നുപറഞ്ഞ് ശോഭന

നൃത്തത്തിനായി ജീവിതത്തിന്റെ വലിയൊരു ഭാഗം മാറ്റിവെച്ച നടി ശോഭന, വർഷങ്ങളായുള്ള നൃത്തപരിശീലനം കാലുകളിൽ ഉണ്ടാക്കിയ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറയുന്നു. കാലുകളുടെ...

ശരീരം കൂടുതൽ കാണിക്കുന്ന വേഷങ്ങളോട് താൽപര്യമില്ല; സിനിമയിലെ വസ്ത്രധാരണ പരിധികളെക്കുറിച്ച് രശ്മിക മന്ദാന

സിനിമകളിലെ വസ്ത്രധാരണത്തിന്റെ കാര്യത്തിൽ തനിക്ക് വ്യക്തമായ ചില പരിധികളുണ്ടെന്ന് തുറന്നുപറഞ്ഞ് നടി രശ്മിക മന്ദാന. എല്ലാ കഥാപാത്രങ്ങൾക്കും ഒരേ...

എല്ലാ മുഷ്ടികളും രസകരമല്ല; ‘സ്ട്രീറ്റ് ഫൈറ്റർ’ അവലോകനം

ഹോളിവുഡിലേക്കുള്ള ചുവടുവെപ്പിൽ ശ്രദ്ധേയ സാന്നിധ്യമായി ബോളിവുഡ് താരം വിദ്യുത് ജംവാൾ. ജനപ്രിയ വീഡിയോ ഗെയിം ഫ്രാഞ്ചൈസിയായ ‘സ്ട്രീറ്റ് ഫൈറ്ററി’നെ...

ഇന്ത്യയുടെ ‘ആഗോള സംഗീത നിമിഷ’ത്തെ സ്‌പോട്ടിഫൈ ലക്ഷ്യമിടുന്നു

ന്യൂഡൽഹി: ആഗോള സംഗീത സ്ട്രീമിങ് വിപണിയിൽ ഇന്ത്യൻ കലാകാരന്മാരുടെ സ്വാധീനം വർധിക്കുന്നു. ലോകമെമ്പാടുമായി ഇന്ത്യൻ കലാകാരന്മാരുടെ സംഗീതം ഏകദേശം...

ബോളിവുഡിൽ ഹിന്ദുവിരുദ്ധത വേരൂന്നിയെന്ന് ഏക്താ കപൂർ

ബോളിവുഡ് സിനിമാ വ്യവസായത്തിൽ ഹിന്ദുവിരുദ്ധത ആഴത്തിൽ വേരൂന്നിയിട്ടുണ്ടെന്ന് പ്രശസ്ത നിർമാതാവ് ഏക്താ കപൂർ. പാശ്ചാത്യ ഫാന്റസി, ആനിമേഷൻ സിനിമകളെ...

സൽമാൻ റുഷ്ദിയായി നസീറുദ്ദീൻ ഷാ; ’27 സെക്കൻഡ്’ നാടകം ഒരുങ്ങുന്നു

ന്യൂഡൽഹി: വിഖ്യാത എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ വേഷത്തിൽ വേദിയിലെത്താൻ മുതിർന്ന നടൻ നസീറുദ്ദീൻ ഷാ. റുഷ്ദിയുടെ ജീവിതത്തിലെ നടുക്കുന്ന...

രൺവീർ സിങ്ങിനെ ബാജിറാവാക്കി, ബൻസാലിയോട് തട്ടിക്കയറി നാനാ പടേക്കർ; നടന്റെ അറിയാക്കഥകൾ

ദേഷ്യക്കാരനെന്ന് പേരെങ്കിലും ഉള്ളിൽ സ്നേഹം; സുഹൃത്തുക്കൾക്കായി പാചകം ചെയ്ത് ഭക്ഷണം വിളമ്പുന്ന നാനാ പടേക്കറുടെ ജീവിതത്തിലെ അധികമാരും അറിയാത്ത...