...
Home Entertainments ഇന്ത്യൻ സിനിമയ്ക്ക് മമ്മൂട്ടി നൽകിയ സമ്മാനമാണ് ദുൽഖർ; ഐശ്വര്യ ലക്ഷ്മി പറയുന്നു

ഇന്ത്യൻ സിനിമയ്ക്ക് മമ്മൂട്ടി നൽകിയ സമ്മാനമാണ് ദുൽഖർ; ഐശ്വര്യ ലക്ഷ്മി പറയുന്നു

അതേസമയം ഓൺലൈൻ സൈറ്റായ ബുക്ക് മൈ ഷോയിൽ കിംഗ് ഓഫ് കൊത്തയുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഈ ഓഗസ്റ്റ് 24 നു കിംഗ് ഓഫ് കൊത്ത തിയേറ്ററുകളിലേക്കെത്തും.

421

മമ്മൂട്ടിയെയും ദുൽഖർ സൽമാനെയും കുറിച്ച് അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. ദുൽഖർ സൽമാൻ എന്നത് മമ്മൂട്ടി ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമ്മാനമാണെന്ന് നടി ഐശ്വര്യ ലക്ഷ്മി പറഞ്ഞു. ഇരുവരെയും ലഭിച്ചത് മലയാള സിനിമയുടെ ഭാഗ്യമാണെന്നും ഇരുവരുടെയും ആരാധികയാണ് താനെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

മഹാരാഷ്ട്രയിലെ മുംബൈയിൽ ദുൽഖറിന്റെ പുതിയ സിനിമയായ കിംഗ് ഓഫ് കൊത്തയുടെ പ്രൊമോഷന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അവർ. ‘എവിടെ നിന്നാണ് ദുൽഖറിന് ഇത്രയും നല്ല ഗുണങ്ങൾ ലഭിക്കുന്നതെന്ന് എനിക്കറിയാം. അതിനുള്ള കാരണം ഞാൻ മമ്മൂക്കയ്‌ക്കൊപ്പം മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്. ഞാൻ അദ്ദേഹത്തെ ആരാധിക്കുന്നു. ഞാൻ ദുൽഖറിന്റെ ആരാധിക കൂടിയാണ്. ഇതെന്റെ ഹൃദയത്തിൽ നിന്നുമാണ് പറയുന്നത്. ഇവർ രണ്ട് പേരെയും എനിക്ക് ഇഷ്ടമാണ്. മലയാള സിനിമയ്ക്ക് ഇഴരെ കിട്ടിയത് ഞങ്ങളുടെ ഭാഗ്യമാണ്. ഇന്ത്യൻ സിനിമയ്ക്ക് മമ്മൂക്ക നൽകിയ സമ്മാനമാണ് ദുൽഖർ’ ഐശ്വര്യ പറഞ്ഞു.

അതേസമയം ഓൺലൈൻ സൈറ്റായ ബുക്ക് മൈ ഷോയിൽ കിംഗ് ഓഫ് കൊത്തയുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഈ ഓഗസ്റ്റ് 24 നു കിംഗ് ഓഫ് കൊത്ത തിയേറ്ററുകളിലേക്കെത്തും. സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ കീഴിലുള്ള വേഫേറെർ ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.