സിനിമയ്ക്ക് പുറത്തെ മോഹൻലാലിന് പോലും സിനിമക്കുള്ളിലെ മോഹൻലാലിനെ നശിപ്പിക്കാനാവില്ല

സിനിമക്കു പുറത്തെ മോഹൻലാലിന് പോലും സിനിമക്കുള്ളിലെ മോഹൻലാലിനെ നശിപ്പിക്കാനാവില്ല. അത്ര മനോഹരമായ സിനിമാക്കാലമായിരുന്നല്ലോ അത്. മോഹൻലാലിന് പിറന്നാളാശംസകൾ

| എസ് ശാരദക്കുട്ടി

മോഹൻലാലിന്റെ നൂറുകണക്കിനു കഥാപാത്രങ്ങൾ കണ്ണു നിറയിച്ചിട്ടുണ്ട്. പ്രണയത്തിൽ പൊതിഞ്ഞിട്ടുണ്ട്. സംഘർഷത്തിലാഴ്ത്തിയിട്ടുണ്ട്. വെറുപ്പിച്ചിട്ടുണ്ട്. ചിരിപ്പിച്ചിട്ടുണ്ട്. ചിന്തിപ്പിച്ചിട്ടുണ്ട്. ആർദ്രമാക്കിയിട്ടുണ്ട്. ആഘോഷിച്ചിട്ടുണ്ട്. നീണ്ടു മനോഹരമായ , സ്ത്രൈണഭംഗി തുളുമ്പുന്ന വിരൽത്തുമ്പു മുതൽ ഇടക്കൊന്നു കടിച്ചു പിടിക്കുന്ന ചുണ്ടിൻ കോണിൽ വരെ കുസ്യതിയുണ്ട്. മയക്കിക്കളയുന്ന മാസ്മരികതയുണ്ട്. ചെരിഞ്ഞു നടത്തത്തിൽ ആകർഷണീയമായ ഒരു കള്ളലക്ഷണമുണ്ട്.

എഴുതിയതാരായാലും സംവിധാനം ചെയ്തതാരായാലും അവരെ എല്ലാം മറന്നാലും ആ കഥാപാത്രങ്ങളെല്ലാം ജീവിക്കുന്നത് മോഹൻലാലിന്റെ ശരീരത്തിലൂടെയാണ്. ശബ്ദത്തിലൂടെയാണ്. അനായാസ ചേഷ്ടകളിലൂടെയാണ്. നൂറുകണക്കിന് കഥാപാത്രങ്ങളിൽ നിന്ന് ഒന്നു തിരഞ്ഞെടുക്കാൻ പറഞ്ഞാൽ ഞാൻ കൊത്തിയെടുക്കുക പഞ്ചാഗ്നിയിലെ പത്രപ്രവർത്തകനായ റഷീദിനെയാകും. അത്രക്ക് കൂടെ നടന്നു അയാൾ. അത്രക്ക് നെഞ്ചോട് അടുക്കി പിടിച്ചു. നിന്നെ മറ്റൊരാൾക്കും വിട്ടു കൊടുക്കില്ല എന്ന് ഉറപ്പു തന്നു .

പിൻനിലാവിന്റെ പിച്ചകപ്പൂക്കൾ ചിന്നിയ ശയ്യാതലത്തിൽ … കാതരയാം ചന്ദ്രലേഖയും ഒരു ശോണരേഖയായ് മാറുമ്പോൾ
പോരു തഴുകി തഴുകിയുണർത്തു മേഘരാഗമെൻ ഏകതാരയിൽ …..

ഈ പാട്ട് 1986 മുതൽ എനിക്ക് വൈകാരികമായ ലഹരി കൂടിയാണ്. രാനിലാവു വീണു കിടക്കുന്ന ഒരു മുറ്റവും അവിടുത്തെ പിച്ചകച്ചെടിയിൽ നിന്നുതിരുന്ന മദഗന്ധവും അറയിൽ വിരിച്ചിട്ട ഒറ്റക്കട്ടിലും ഗീതയുടെ മോഹ ശരീരവും അതിനെ അണച്ചു പിടിക്കുന്ന കാമുകശരീരവും അയാളുടെ വെള്ള ബനിയന്റെ വലതു വശത്തു തെളിയുന്ന വലിയ ചുണങ്ങും …

ഈ ദൃശ്യത്തിനു മുകളിൽ മറ്റൊരു മോഹൻലാൽ രംഗവുമില്ല. ഒരു രാത്രിയും ഇത്ര മോഹിപ്പിച്ചില്ല. ഒരു പാട്ടും ഇത്രക്ക് തഴുകിയുണർത്തിയിട്ടില്ല. അനായാസഭാവങ്ങളുടെ അഭിനയ ശരീരത്തിന് 63 വയസ്സ് . എന്റെ അതേ പ്രായം. ഞങ്ങളുട രണ്ടു പേരുടെയും വിവാഹവും തലേന്നും പിറ്റേന്നുമായിരുന്നു. April 28 മോഹൻലാലും April 29 ന് ഞാനും . അത് രസമുള്ള ഒരോർമ്മ.

ഇപ്പോൾ മുഖമൊക്കെ എങ്ങനെയൊക്കെയോ മാറിയിരിക്കുന്നു. സ്വാഭാവികം. എങ്കിലും ഭാവങ്ങളിൽ പഴയ കുസൃതി ചില നിമിഷങ്ങളിൽ മാത്രമായെങ്കിലും മിന്നിമറയാറുണ്ട്. ഈയിടെ ഒരു എ.സി യുടെ പരസ്യത്തിൽ കാണുന്നു ആ പഴയ കുസൃതി. ‘അതെ’ എന്നു പറയുന്ന സമയത്ത് ആ വിരലുകളിലെ സ്ത്രൈണചാരുത നോക്കിയിരുന്നു പോകാറുണ്ട്. മോഹൻലാലിനെ ഇഷ്ടപ്പെടാതിരിക്കാൻ ഒരു സിനിമാപ്രേമിക്കും ആവില്ല . സിനിമക്കു പുറത്തെ മോഹൻലാലിന് പോലും സിനിമക്കുള്ളിലെ മോഹൻലാലിനെ നശിപ്പിക്കാനാവില്ല. അത്ര മനോഹരമായ സിനിമാക്കാലമായിരുന്നല്ലോ അത്. മോഹൻലാലിന് പിറന്നാളാശംസകൾ .

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

മമ്മൂട്ടി, പോരായ്‌മകളെ തീപ്പൊരിയാക്കി മാറ്റിയ സൂപ്പർസ്റ്റാർ

മമ്മൂട്ടിയുടെ ദീർഘായുസിനെ കുറിച്ചായിരുന്നു നമ്മൾ സംസാരിച്ചത്. ജിതേഷ് ആർവി പറഞ്ഞറിയിക്കാൻ പറ്റാത്ത ആ വാക്കുകൾ പറഞ്ഞു: "അയാൾ വളരെ അരക്ഷിതനായ ഒരു മനുഷ്യനാണ്, അതാണ് ഇവിടെയും പ്രധാനം. അവൻ്റെ ദേഷ്യമാണ് അവനെ മുന്നോട്ട് നയിക്കുന്നത്. ഇരുന്ന് ധ്യാനിച്ച് ആ പ്രകാശിപ്പിക്കുന്ന കണ്ടെത്തൽ നടത്തുന്നു… അത് അവനല്ല." ഒരു വിമർശകനിൽ നിന്നോ, കടുത്ത മതവിശ്വാസികളിൽ നിന്നോ ഇതുപോലുള്ള...

Keep exploring...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

More News

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...